ഈ അമ്മ ദിനത്തിന് ഇതിലും വലിയ മാതൃകകൾ ഇല്ല.. കാരണം അവർ രണ്ടുപേരും ഈദിവസം തന്നെ അപമാനിക്കപ്പെട്ടു !

ഇന്ന് ലോക മാതൃദിനമാണ്, ലോകമെമ്പാടുമുള്ളവർ തങ്ങളുടെ അമ്മമാർക്ക് ആശംസകൾ അർപ്പിച്ചു, അതേസമയം ഇപ്പോഴിതാ ഇന്നേ ദിവസം ആർ എം പി നേതാവ് കെഎസ് ഹരിഹരന്‍ വടകരയില്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്. വടകരയിൽ യു ഡി എഫും ആർ എം പിയും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു കെഎസ് ഹരിഹരന്റെ വിവാദ പരാമർശം. ‘ ടീച്ചറുടെ പോണ്‍ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ.. മഞ്ജു വാര്യരുടെ പോണ്‍ വീഡിയോ ഉണ്ടാക്കിയാല്‍ അത് കേട്ടാല്‍ മനസിലാവും,എന്നായിരുന്നു ഹരിഹരന്‍ പറഞ്ഞത്.

ഇതിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സഹിതം വലിയ പ്രതിധേഷമാണ് ഉണ്ടാക്കുന്നത്. ഇപ്പോഴിതാ ഇതിനെ മുൻനിർത്തി നടൻ ഹരീഷ് പേരടി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. ഈ അമ്മ ദിനത്തിന് ഇതിലും വലിയ മാതൃകകൾ ഇല്ല.. കാരണം അവർ രണ്ടുപേരും ഈദിവസം തന്നെ അപമാനിക്കപ്പെട്ടു… മാതൃദിനാശംസകൾ… ടീച്ചറോടും മഞ്ജുവിനോടും ഒപ്പം എന്നായിരുന്നു ഹരീഷ് കുറിച്ചത്.

ഈ വിഷയത്തിൽ ഡി വൈ എഫ് ഐ വിമർശിച്ച് എത്തിയിരുന്നു, വടകരയിൽ യുഡിഎഫ് നടത്തിയ ഹീനമായ സ്ത്രീ വിരുദ്ധ പ്രചാരണങ്ങൾക്ക് അടിവരയിടുന്ന പ്രസംഗമാണ് ഇന്ന് യു ഡി എഫ്, ആർ എം പി നേതാവ് ഹരിഹരൻ നടത്തിയതെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, വടകരയിലെ യു ഡി എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ, കെകെ രമ എംഎല്‍ എ എന്നിവരും വേദിയിരിക്കെയാണ് ഹരിഹരന്റെ ഈ വിവാദ പരാമർശം ഉണ്ടായത്.

അതുപോലെ തന്നെ പൊതുരംഗത്തുള്ള സ്ത്രീകളെയാകെ അവമതിപ്പോടെ കാണുന്ന ആൺകോയ്മാ മുന്നണിയായി യുഡിഎഫ് അധപ്പതിച്ചു കഴിഞ്ഞുവെന്ന് തെളിയിക്കുന്നതാണ് വടകരയിലെ ആർഎംപി നേതാവിൻ്റെ പ്രസ്താവനയെന്ന് മന്ത്രി ആർ ബിന്ദുവും പ്രതികരിച്ചു. സ്ത്രീസമൂഹത്തിന് ക്ഷമിക്കാൻ പറ്റാത്തതാണ് മഞ്ജുവാര്യരെയും ശൈലജ ടീച്ചറെയും അധിക്ഷേപിക്കുന്ന പ്രസ്താവന. ലോക്സഭാ തെരഞ്ഞെടുപ്പു ഘട്ടത്തിൽ ഉടനീളം കെ കെ ശൈലജ ടീച്ചർക്കെതിരെ ലിംഗനീതിക്ക് തെല്ലുവില കൊടുക്കാതെ യുഡിഎഫ് നടത്തിയ സൈബർ ആക്രമണങ്ങളുടെ ബുദ്ധികേന്ദ്രം ആരാണെന്ന് വ്യക്തമായിരിക്കുകയാണ് ഇതുവഴിയെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *