
ക്യൂബളാ നഗരമാതാവിന്റെ ഒരു ഭാഗ്യം! ഒരു മാസം മുൻപ് ആയിരുന്നതു കൊണ്ട് ആനവണ്ടിയെ വഴിയിൽ തടയാൻ ഒരു കാർ മതിയായിരുന്നു, ഇന്നായിരുന്നെങ്കിൽ ! പരിഹസിച്ച് ശ്രീജിത്ത് പണിക്കർ !
രാഷ്ട്രീയ നിരീക്ഷകനും സംവിധായകനുമായ ശ്രീജിത്ത് പണിക്കർ പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളും വളരെ പെട്ടെന്ന് ശ്രദ്ധ നേടുന്നവയാണ്. ഇപ്പോഴിതാ എപ്പോഴത്തെയുംപോലെ മഴക്കാലമായതോടെ നമ്മുടെ കേരളത്തിലെ മിക്ക സഥലങ്ങളിലും ഗതാഗത യോഗ്യമല്ലാത്ത രീതിയിൽ റോഡുകൾ മോശമാകുകയും, നിരവധി അപകടങ്ങൾ സംഭവിക്കുകയും ചെയ്ത സാഹചര്യത്തിൽ പൊതുമരാമത്ത് വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉണ്ടാകുന്നത്.
തലസ്ഥാനത്താണ് ഏറ്റവും കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്, ഇപ്പോഴിതാ മേയർ ആര്യ രാജേന്ദ്രനെ ട്രോളി ശ്രീജിത്ത് പണിക്കർ പങ്കുവെച്ച പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്. ക്യൂബളാ നഗരമാതാവിന്റെ ഒരു ഭാഗ്യം! ഒരു മാസം മുൻപ് ആയിരുന്നതു കൊണ്ട് ആനവണ്ടിയെ വഴിയിൽ തടയാൻ ഒരു കാർ മതിയായിരുന്നു. ഇന്നായിരുന്നെങ്കിൽ ഒരു ബോട്ട് എങ്കിലും വേണ്ടിവന്നേനേ.. എന്നാണ് ഒരു പോസ്റ്റ്..

അതുപോലെ ക്യൂബളാ മോഡൽ സ്മാർട്ട് സിറ്റി റോഡുകൾ. വേനൽക്കാലത്ത് റോഡിലെ കുഴികളിൽ റോളർ കോസ്റ്റർ കളിക്കാം. മഴക്കാലത്ത് റോഡ് നിറയെ വേവ് പൂൾ! സംഗതി സ്മാർട്ടല്ലേ?.. എന്നാണ് മറ്റൊരു കുറിപ്പ്, ഇന്തോനേഷ്യയിൽ നിന്നും തിരികെ എത്തിയപ്പോൾ തലസ്ഥാനത്തെ റൂം ഫോർ റിവർ കണ്ടു ഞെട്ടിയ കെ-ഭൂതേട്ടൻ ഞെട്ടി… ട്രാഫിക് സിഗ്നലിൽ വച്ച് ഇടത്തുനിന്ന് വന്ന് യദുവിന്റെ ബസ്സിനു മുന്നിൽ വട്ടം ചാടി സീബ്രാ ലൈനിൽ നിർത്തുന്ന ബോട്ട്. മെമ്മറി കാർഡ് വെള്ളത്തിൽ വീണുപോയി. ഒരു മഴക്കാല കാഴ്ച… “ക്യൂബളാ തലസ്ഥാനത്തെ റോഡുകളിൽ ഒരു കപ്പൽ ഓടുന്നുണ്ട് സാർ. ഈ കപ്പൽ ആടി ഉലയുകയില്ല സാർ. കാരണം ഇതിനൊരു കപ്പിത്താൻ ഉണ്ട് സാർ.”.. എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ പരിഹാസ പോസ്റ്റുകൾ..
Leave a Reply