
ഇത്രയും പ്രഹസനമൊക്കെ നടത്തുന്ന ഇവന്റെ ഏതെങ്കിലും പടം ഓടുന്നുണ്ടോ.. ഇവൻ പറയുന്നത് മൂന്ന് പേര് നടക്കുമ്പോൾ ഞാൻ മുൻപേ നടക്കും എന്നാണ് വിമർശിച്ച് ശാന്തിവിള ദിനേശ് !
ഇന്ന് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള യുവ നടന്മാരിൽ ഒരാളാണ് ഷെയിൻ നിഗം. എന്നാൽ അദ്ദേഹത്തെ വിടാതെ പിന്തുടരുകയാണ് വിമർശനങ്ങളും. ഇപ്പോഴിതാ ഏറ്റവും പുതിയതായി നടൻ ഉണ്ണിമുകുന്ദൻ അപമാനിക്കുന്ന പരാമർശം നടത്തി എന്ന രീതിയിലാണ് ഷെയിന് വിമർശനങ്ങൾ നേരിട്ടത്. എന്നാൽ ഇപ്പോഴിതാ ഈ സാഹചര്യത്തിൽ ഇതിനുമുമ്പ് സംവിധായകൻ ശാന്തി വിള ദിനേശ് ഷെയിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.
ആർ ഡി എക്സ് സിനിമയുടെ സമയത്ത് നിർമ്മാതാവുമായ ഷെയിന് ഉണ്ടായ പ്രശ്നങ്ങളോട് പ്രതികരിച്ചായിരുന്നു അന്ന് ശാന്തിവിള ദിനേശ് പ്രതികരിച്ചത്. ഷെയിൻ നിഗത്തിനെ ദുൽഖറിനോട് താരതമ്യം ചെയ്തുകൊണ്ടാണ് അദ്ദേഹം സംസാരിക്കുന്നത്. ദുൽഖർ സിനിമയിൽ വന്നു. മമ്മൂട്ടി സെറ്റിൽ വന്നിട്ട് എവിടെ എന്റെ മകന്റെ എടുത്ത ഷോട്ടുകൾ കാണട്ടെ എന്ന് പറയാത്തത് എന്തുകൊണ്ടാണ്. ഉമ്മയെ ഒരു ദിവസമെങ്കിലും സെറ്റിൽ കൊണ്ടുപോകാത്തത് എന്താണ്. വളർത്തുന്നതിന്റെ കുഴപ്പമാണ് അതൊക്കെ. ഷെയിൻ അമ്മയെയും കൊണ്ടാണ് ലൊക്കേഷനുകളിൽ എത്തുന്നത്.പത്തിരുപത്തെട്ട്‍ വയസായ പയ്യൻ നഴ്‌സറിയിൽ പോകുന്നത് പോലെ അമ്മയെയും കൊണ്ട് പോകുന്നത് ഭയങ്കര ബോറല്ലേ.
ഈ വലിയ പ്രഹ,സനമൊക്കെ നടത്തുന്ന ഇവന്റെ ഏതെങ്കിലും പടം ഓടുന്നുണ്ടോ.. ഇവൻ പറയുന്നത് മൂന്ന് പേര് നടക്കുമ്പോൾ ഞാൻ മുൻപേ നടക്കും, മറ്റുള്ളവർ പുറകിൽ നടക്കട്ടെ എന്നൊക്കെയാണ്. കുമ്പളങ്ങി നൈറ്റ്സ് ഒക്കെ അവൻ കാരണം ജയിച്ചു എന്നാണ് പറയുന്നത്. കുമ്പളങ്ങി നൈറ്റ്സ് ഒക്കെ ഫഹദ് ഫാസിലൊക്കെ മനോഹരമായി ചെയ്ത സിനിമയല്ലേ. ആ സിനിമയിൽ ഇവനെന്താണ് റോൾ. ഇവനൊന്നുമില്ല. അവനുള്ളത് കൊണ്ടാണ് കുമ്പളങ്ങി നൈറ്റ്സ് ഓടിയതെന്നാകും അവൻ വിചാരിക്കുന്നത്, ഇതിനൊക്കെ എന്തോ മറുപടി പറയാനാണ്..

ഇവൻ സത്യത്തിൽ ഇവന്റെ തന്തയേക്കാൾ മോശമാണ്. തന്ത കുഴപ്പമായിരുന്നല്ലോ, അതുകൊണ്ടല്ലേ ദിലീപ് അടക്കമുള്ള മിമിക്രിക്കാര്‍ രക്ഷപ്പെട്ടിട്ടും രക്ഷപ്പെടാതെ പോയത്. അവന്‍ അമിതാഭ് ബച്ചന്‍ എന്ന് പറഞ്ഞാണ് സെറ്റില്‍ നടന്നിരുന്നത്. അങ്ങനെ ആകുമ്പോൾ ആരും സഹകരിപ്പിക്കില്ല. മറ്റു സമുദായക്കാരെ മാറ്റി നിര്‍ത്താം. മുസ്ലിം സമുദായത്തില്‍ നിന്നുള്ള എത്രപേര്‍ മിമിക്രി രംഗത്തുണ്ട്, സിദ്ദീഖ് അടക്കം. ഒരാളും അബിയെ സഹകരിപ്പിക്കാത്തത് എന്താകും. കയ്യിലിരിപ്പ് കൊണ്ട് തന്നെ.
അന്ന് ആ സമയത്ത് അബിക്ക് പൂർണ്ണ പിന്തുണ നൽകി കൂടെ ഉണ്ടായിരുന്ന ആളായിരുന്നു സുബൈര്‍. അയാള്‍ 24 സിനിമ ചെയ്ത ആളാണ്. മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, ദിലീപ്, എന്നിവരെയോകെക് വെച്ച് സിനിമ ചെയ്തിട്ടുള്ള ആളാണ്. അയാള്‍ ഫോണില്‍ വിളിച്ച് കെഞ്ചിയിട്ടുണ്ട്, ക്‌ളൈമാക്‌സ് ഒന്ന് തീര്‍ത്ത് തരാന്‍. എനിക്ക് പറ്റില്ല നാളെ രാത്രി 12 മണിക്ക് വെക്ക് എന്നൊക്കെയുള്ള രീതിയിലാണ് സംസാരിച്ചത്. കൈലിരിപ്പ് മോശമായത് കൊണ്ടാണ് അബി രക്ഷപിടിക്കാതെ പോയത് എന്നും ശാന്തിവിള ദിനേശ് പറഞ്ഞു.
Leave a Reply