
സ്കൂളിൽ നിന്ന് അരി കടത്തുന്ന അധ്യാപകർ, ഗുണ്ടാപാർട്ടിയിൽ പങ്കെടുക്കുന്ന പോലീസുകാർ, വെള്ളക്കെട്ട് നീന്തി സിനിമാ പ്രചരണത്തിന് പോകുന്ന എമ്മെല്ലെമാർ ! പരിഹസിച്ച് ശ്രീജിത്ത് പണിക്കർ !
രാഷ്ട്രീയ നിരീക്ഷകനും സമുധായകനുമായ ശ്രീജിത്ത് പണിക്കർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളും വളരെ പെട്ടെന്ന് ശ്രദ്ധ നേടാറുണ്ട്, ഇപ്പോഴിതാ അത്തരത്തിൽ അദ്ദേഹം കേരള സർക്കാരിനെ വിമർശിച്ചും പരിഹസിച്ചും പങ്കുവെച്ച പോസ്റ്റുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. സ്കൂളിൽ നിന്ന് അരി കടത്തുന്ന അധ്യാപകർ. ഗുണ്ടാപാർട്ടിയിൽ പങ്കെടുക്കുന്ന പോലീസുകാർ. വെള്ളക്കെട്ട് നീന്തി സിനിമാ പ്രചരണത്തിന് പോകുന്ന എമ്മെല്ലെമാർ. സ്വന്തം വകുപ്പ് മറ്റുള്ളവർക്ക് കൊടുത്തിട്ട് മിണ്ടാതിരിക്കുന്ന മന്ത്രിമാർ. ദുഫായ് വഴി കറങ്ങുന്ന ജൈവ ബുദ്ധിജീവികൾ. മുടങ്ങാതെ മാസപ്പടി വാങ്ങുന്ന സേവനം നൽകാ പൈതങ്ങൾ. നമ്പർ വൺ എന്ന വിളിയാ ബാക്കി.. എന്നാണ് അദ്ദേഹത്തിന്റെ ഒരു പോസ്റ്റ്..
അതുപോലെ മഴക്കെടുതി രൂക്ഷഗമാകുന്ന സാഹചര്യത്തിലും വട്ടിയൂർകാവ് എംഎല്എ വി കെ പ്രശാന്ത് ‘ടർബോ സിനിമ’ എങ്ങനെയുണ്ട് എന്ന് ചോദിച്ചുകൊണ്ട് സ്മൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റ് വളരെ വിവാദമായി മാറിയിരുന്നു, ഇതിനെ പരിഹസിച്ചും ശ്രീജിത്ത് എത്തിയിരുന്നു, മണ്ഡലത്തിലെ വെള്ളക്കെട്ടിന്റെ അത്ര പോരാ സഖാവേ! എന്നായിരുന്നു ശ്രീജിത്ത് നൽകിയ മറുപടി.. അത്പോലെ “താങ്കളുടെ മണ്ഡലത്തിലെ വെള്ളക്കെട്ടിനെ കുറിച്ച് മനോരമയും മാതൃഭൂമിയും റിപ്പോർട്ട് ചെയ്തിരുന്നല്ലോ. അത് മാറാൻ എന്ത് ചെയ്തു.. “സിനിമയ്ക്ക് പോയി… ജോസേട്ടൻ എന്തൊരു ഇടിയാന്നേ!” എന്നൊരു പോസ്റ്റും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്..

അതുപോലെ മുല്ലപെരിയാർ വിഷയത്തിൽ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ നിലപാടിനെ മുൻനിർത്തി മുഖ്യമന്ത്രി പിണറായി വിജയനെയും ശ്രീജിത്ത് പരിഹസിച്ച് എത്തിയിരുന്നു, സൗഹൃദം വേറെ, താല്പര്യം വേറെ. മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കരുതെന്ന് കേന്ദ്രത്തോട് സ്റ്റാലിൻ! മഹാ ഇണ്ടി സഖ്യം, സ്റ്റാലിൻ സഖാവ് ചെക്ക് വച്ചതുകൊണ്ട് പിണറായി സഖാവിന്റെ രണ്ട് ഉദ്യോഗസ്ഥർ മുല്ലപ്പെരിയാർ വിഷയം ചർച്ച ചെയ്യാൻ ഡൽഹി വരെ വെറുതെ പോയി. ചർച്ചയുമില്ല. പരിഹാരവുമില്ല. ഇനി എന്നാണ് പിണറായി സഖാവേ, നമ്മൾ സ്റ്റാലിൻ സഖാവിനെ അതിഥിയായി ഇങ്ങോട്ടേക്ക് വിളിക്കുന്നത്… കഷ്ടം എന്നും ശ്രീജിത്ത് കുറിച്ചിട്ടുണ്ട്…
അതുപോലെ ക്യൂബളാ വെള്ളപ്പൊക്ക നിവാരണത്തിന് 200 കോടി അനുവദിച്ച് കേന്ദ്രം. പൈസ വാങ്ങാൻ പോയ ചെലവ്: 50 കോടി, പൈസ ചാക്കിലാക്കാൻ വന്ന ചെലവ്: 50 കോടി, പൈസ തിരികെ കൊണ്ടുവരാനുള്ള ചെലവ്: 50 കോടി, ചാക്ക് അഴിക്കാൻ വേണ്ടിവന്ന ചെലവ്: 50 കോടി, പൊറോട്ടയും ചിക്കനും വാങ്ങിയ ചെലവ്: 50 കോടി, ആകെ ചെലവ്: 250 കോടി, ഞങ്ങക്ക് അധികമായി ചെലവായ 50 കോടി എപ്പോ കിട്ടും.. എന്നൊരു പോസ്റ്റും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്..
Leave a Reply