നിങ്ങളുടെ അർപ്പണബോധത്തിൻ്റെയും, ദീർഘവീക്ഷണത്തോടെയുള്ള ഭരണത്തിൻ്റെയും ജനങ്ങൾ നിങ്ങളിൽ അർപ്പിച്ചിരിക്കുന്ന അപാരമായ വിശ്വാസത്തിൻ്റെയും തെളിവാണിത് ! ഉണ്ണി മുകുന്ദൻ !

നരേന്ദ മോദി ഭാരതത്തിന്റെ പ്രധാനമന്ത്രിയായി കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തു, മൂന്നാം തവണയാണ് അദ്ദേഹം ഇന്ത്യയുടെ നായകനായി സ്ഥാനം ഏൽക്കുന്നത്, ഇപ്പോഴിതാ തന്റെ ആരാധ്യ പുരുഷന്റെ ഈ നേട്ടത്തിൽ അഭിനന്ദനം അറിയിച്ചുകൊണ്ട് സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഇനി മുകുന്ദൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഏഴാം തവണയും സത്യപ്രതിജ്ഞ ചെയ്തു-നാല് തവണ ഗുജറാത്ത് മുഖ്യമന്ത്രിയായും മൂന്ന് തവണ ഇന്ത്യൻ പ്രധാനമന്ത്രിയായും- നിങ്ങളുടെ ശാശ്വതമായ അർപ്പണബോധത്തിൻ്റെയും ദീർഘവീക്ഷണത്തോടെയുള്ള ഭരണത്തിൻ്റെയും ജനങ്ങൾ നിങ്ങളിൽ അർപ്പിച്ചിരിക്കുന്ന അപാരമായ വിശ്വാസത്തിൻ്റെയും തെളിവാണ്.

ഇന്ത്യ എന്ന രാജ്യത്തെ രാജ്യത്തെ പുരോഗതിയിലേക്കും സമൃദ്ധിയിലേക്കും നയിക്കുന്നതിൽ നിങ്ങളുടെ നേതൃത്വം നിർണായക പങ്കുവഹിച്ചു, നിങ്ങളുടെ മാർഗനിർദേശത്തിന് കീഴിൽ ഇന്ത്യ വികസനത്തിൻ്റെയും ആഗോള നിലവാരത്തിൻ്റെയും പുതിയ ഉയരങ്ങൾ കൈവരിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ഈ ചരിത്ര നേട്ടത്തിന് ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ.

നിങ്ങളുടെ ബഹുമാന്യമായ നേതൃത്വത്തിൻ കീഴിൽ ഞങ്ങളുടെ മഹത്തായ രാഷ്ട്രത്തിൻ്റെ തുടർച്ചയായ പരിവർത്തനത്തിനും വളർച്ചയ്ക്കും സാക്ഷ്യം വഹിക്കാൻ ഞങ്ങൾ പ്രതീക്ഷിക്കുന്നു. സംസ്ഥാന മന്ത്രിമാരായി തിരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപി ചേട്ടനും ജോർജ് കുര്യൻ സാറിനും എൻ്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു. നിങ്ങളുടെ വിജയം കേരളത്തിലെ ജനങ്ങൾക്ക് വലിയ അഭിമാനം നൽകുന്നു. അഗാധമായ ബഹുമാനത്തോടും ആശംസകളോടും കൂടി എന്നാണ് ഉണ്ണി മുകുന്ദൻ കുറിച്ചത്.

അതുപോലെ നടൻ മോഹൻലാൽ സുരേഷ് ഗോപിയെ അഭിനന്ദിച്ച് പങ്കുവെച്ച കുറിപ്പും ഏറെ ശ്രദ്ധ നേടിയിരുന്നു, പ്രിയ സുഹൃത്തിന് ആശംസ. വളരെയേറെ വർഷത്തെ ബന്ധമാണ് സുരേഷ് ഗോപിയുമായി ഉള്ളത്. അദ്ദേഹം ചെയ്ത ഒട്ടേറെ സാമൂഹിക പ്രവർത്തനങ്ങളെക്കുറിച്ച് നേരിട്ട് ബോധ്യമുണ്ട്. അതിനുള്ള അംഗീകാരമായാണ് ഇതിനെ കാണുന്നത്. ഇന്ത്യയില്‍ നിന്നു നേരത്തെ സിനിമാ താരങ്ങൾ മന്ത്രിമാരായിട്ടുണ്ടെങ്കിലും നമ്മുടെ ഇടയിൽനിന്ന് ആദ്യമായാണ് മന്ത്രിയുണ്ടാകുന്നത്. മലയാള ചലച്ചിത്ര കൂട്ടായ്മയ്ക്ക് മിഷം. സുരേഷ് ഗോപിയുടെ നേട്ടത്തിൽ സന്തോഷിക്കുന്നു എന്നാണ് മോഹൻലാൽ പറഞ്ഞത്.

എന്നാൽ തനിക്ക് സിനിമ ചെയ്യാൻ കഴിയാതെ വരുന്ന സാഹചര്യത്തിൽ ഇപ്പോൾ ലഭിച്ച കേന്ദ്ര മന്ത്രി സ്ഥാനം സ്വീകരിക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടെന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്, എന്നാൽ ചരിതം കുറിച്ചുകൊണ്ട്, തൃശ്ശൂരിൽ വിജയം നേടി ബിജെപി കേരളത്തിൽ അകൗണ്ട് തുറന്നിട്ടും സഹമന്ത്രി സ്ഥാനം മാത്രം നൽകിയതിലാണ് സുരേഷ് ഗോപിക്ക് അതൃപ്തി എന്നാണ് ,മറ്റൊരു സംസാരം. അതേസമയം സിനിമയിൽ അഭിനയിക്കാൻ ഉള്ള സൗകര്യം കണക്കിലെടുത്താണ് സുരേഷ് ഗോപിക്ക് സഹമന്ത്രി സ്ഥാനം നൽകിയതെന്നാണ് ബിജെപി നേതൃത്വം നൽകുന്ന വിശദീകരണം.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *