ഇവിടുത്തെ ഇടതുപക്ഷം എന്ന് പറയുന്നവരുടെ പിന്തുണ വേണമെങ്കില്‍ അങ്ങനെ ചെയ്‌തേ പറ്റൂ എന്നാണെങ്കില്‍ ഞാനത് ചെയ്യില്ല ! നിലപാട് വ്യക്തമാക്കി മുരളി ഗോപി !

മലയാള സിനിമയുടെ അനുഗ്രഹീത കലാകാരൻ ഭരത് ഗോപിയുടെ മകൻ മുരളി ഗോപി ഇപ്പോൾ മലയാള സിനിമയിലെ ഏറെ പ്രശസ്ത താരമാണ്, നടൻ തിരക്കഥാകൃത്ത് എന്നീ നിലകളിൽ അദ്ദേഹം തന്റെ കഴിവ് ഇതിനോടകം തന്നെ തെളിയിച്ച മനുഷ്യനാണ്, ഇപ്പോഴിതാ മലയാള സിനിമയിൽ ആർഎസ്എസ് ശാഖ കാണിക്കാൻ പാടില്ല എന്ന് പറയുന്നത് താൻ അംഗീകരിക്കില്ലെന്നാണ് മുരളി ഗോപി പറയുന്നത്. അസഹിഷ്ണുതയ്‌ക്കെതിരെ സംസാരിക്കുന്ന പലരും അസഹിഷ്ണുത ജീവിതത്തിൽ വച്ച് പുലർത്തുന്നവരാണെന്നും, താൻ ജീവിക്കുന്നത് ഒരു ജനാധിപത്യ രാജ്യത്തിലാണെന്നും, ആർഎസ്എസുകാരെ മനുഷ്യരായി കണക്കാക്കാതെയാണ് വിമർശനം ഉന്നയിക്കുന്നതെന്നും മുരളി ഗോപി പറയുന്നു.

മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം സംസാരിച്ചത്, വാക്കുകൾ ഇങ്ങനെ, അസഹിഷ്ണുതയ്‌ക്കെതിരെ സംസാരിക്കുന്ന പലരും അസഹിഷ്ണുത ജീവിതത്തിൽ വച്ച് പുലർത്തുന്നവരാണ് എന്നതാണ് വസ്തുത. ഈ അടുത്ത കാലത്ത് എന്ന സിനിമയിൽ ആർഎസ്എസിന്റെ ശാഖ ഞാൻ കാണിച്ചു. അതിനെതിരെ വിമർശനം വന്നു.

ചിലരുടെ അഭിപ്രായത്തിൽ  ശാഖ കാണിക്കാനേ പാടില്ല എന്നതാണ്. ഞാൻ ജീവിക്കുന്നത് ഒരു ജനാധിപത്യ രാഷ്ട്രത്തിലാണ്. എന്തുകൊണ്ടാണ് ശാഖ കാണിക്കാൻ കഴിയാത്തത് എന്നതിനെക്കുറിച്ച് ഞാൻ ഒരുപാട് ചിന്തിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ഇങ്ങിനെ വരുന്നത് എന്നത് ചർച്ചചെയ്യപ്പെടേണ്ട കാര്യമാണ്, ശാഖാ കാണിച്ചു, കാണിച്ചു  എന്നാണ് എല്ലാവരും പറയുന്നത് .. അതിലെന്താണ് കുഴപ്പം, ഇനിയും കാണിക്കും, ആർഎസ്എസുകാരെ മനുഷ്യരായി കണക്കാക്കാതെയാണ് വിമർശനം ഉന്നയിക്കുന്നത്.

ഇത് ശരിയല്ല,  അവരും മനുഷ്യരാണ്. ഇതാണ് യഥാർത്ഥ ഗാന്ധി ആശയം. ഞാനും വലതുപക്ഷ രാഷ്ട്രീയത്തിന് എതിരാണ്. വിമർശിക്കുന്തോറും ശക്തിപ്രാപിക്കുന്നവരാണ് പ്രതിപക്ഷപാർട്ടികൾ. ഇവിടുത്തെ ഇടതുപക്ഷം എന്ന് പറയുന്നവരുടെ പിന്തുണ വേണമെങ്കില്‍ അങ്ങനെ ചെയ്‌തേ പറ്റൂ എന്നാണെങ്കില്‍ ഞാനത് ചെയ്യില്ല എന്നും മുരളി ഗോപി വ്യക്തമാക്കി.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *