“ഇന്ന് അച്ഛന്റെ ഓർമ്മദിനം”, 16 വർഷങ്ങൾ, ഒരുപാടുതവണ ഈ ഫോട്ടോയിലെ അച്ഛന്റെ കണ്ണുകളിൽ നോക്കി ഞാൻ ഇരുന്നിട്ടുണ്ട് ! കുറിപ്പുമായി മുരളി ഗോപി !

മലയാള സിനിമ ലോകത്തിന് പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭ, . ഇന്നും ഒരു പാഠപുസ്തകമായി ഏവരും കാണുന്ന വ്യക്തിത്വം.  അദ്ദേഹത്തിന്റെ  യഥാർഥ പേര് വി. ഗോപിനാഥൻ‌ നായർ എന്നായിരുന്നു. . കൊ,ടി,യേറ്റം എന്ന ചിത്രത്തിലെ അഭിനയത്തിന് ഇദ്ദേഹത്തിന് 1978 ലെ ഏറ്റവും നല്ല നടനുള്ള ഭരത് അവാർഡ് ലഭിച്ചു. ശേഷം അദ്ദേഹം ഭരത് ഗോപിയായി. കൊടിയേറ്റം ഗോപി എന്നീ പേരുകളിൽ അറിയപ്പെട്ടു.  ഒരു നടൻ എന്നതിലുപരി ഒരു സംവിധായകനും നിർമ്മാതാവും കൂടി ആയിരുന്നു.

ഇന്ന് അദ്ദേഹത്തിന്റെ ഓര്മ ദിവസമാണ്. അച്ഛന്റെ പാത പിന്തുടണർന്ന് സിനിമ ലോകത്ത് എത്തിയ മകൻ  മുരളി ഗോപി ഇതിനോടകം തന്നെ  പേരും പ്രശസ്തിയും നേടി കഴിഞ്ഞു. ഇപ്പോൾ അച്ഛന്റെ ഓർമ ദിവസം അദ്ദേഹം പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. ആ വാക്കുകൾ ഇങ്ങനെ, ഇന്ന് അച്ഛന്റെ ഓർമ്മദിനം. ഫോട്ടോ എടുക്കുന്നതിലോ അത് ആൽബങ്ങളിലാക്കി സൂക്ഷിക്കുന്നതിലോ അച്ഛൻ ഒരിക്കലും ശ്രദ്ധ കാട്ടിയിരുന്നില്ല. വിരളമായതുകൊണ്ടുതന്നെ, കൈയ്യിലുള്ള ഓരോ ചിത്രവും അമൂല്യം. 1986ഇൽ, തന്റെ 49ആം വയസ്സിൽ, അച്ഛൻ പക്ഷാഘാതമേറ്റ് വീണു. വലിയ മനോയുദ്ധങ്ങളുടെ നാലഞ്ച് വർഷങ്ങൾ കടന്നുപോയി.

എന്റെ ഓർമ്മ ശരിയെങ്കിൽ,  1990കളുടെ തുടക്കത്തിൽ, അന്ന് മാതൃഭൂമിയുടെ താരഫോട്ടോഗ്രാഫറായിരുന്ന ശ്രീ. രാജൻ പൊതുവാൾ വീട്ടിൽ വന്ന് പകർത്തിയ ഫോട്ടോഗ്രാഫുകളിൽ ഒന്നാണിത്. “ഒന്ന് തിരിഞ്ഞ്, ഈ വശത്തേക്ക് ഒന്ന് നോക്കാമോ, സാർ?” അദ്ദേഹം തിരക്കി. ആ നോട്ടമാണ് ഈ ചിത്രം. പിന്നീട് ഒരുപാടുതവണ ഈ ഫോട്ടോയിലെ അച്ഛന്റെ കണ്ണുകളിൽ നോക്കി ഞാൻ ഇരുന്നിട്ടുണ്ട്. അതുവരെയുള്ള ജീവിതത്തെ മുഴുവൻ ഓർമ്മിച്ചെടുത്ത്., കൂട്ടലും കിഴിക്കലും ഒന്നുമില്ലാതെ, കണ്ടതിനേയും കൊണ്ടതിനേയും എല്ലാം ഒരു നിമിഷം കൊണ്ട് ഒരുപോലെ അടുക്കിപ്പൊക്കി, അതിനെയാകെ ഇമവെട്ടാതെ അഭിമുഖീകരിച്ചപോലെ… ഒരു തിരിഞ്ഞുനോട്ടം.. എന്നും അദ്ദേഹം കുറിച്ചു..

അതുപോലെ കഴിഞ്ഞ വർഷം അദ്ദേഹം ഇതുപോലെ പങ്കുവെച്ച ഒരു ആരധകരിൽ ചിലർ അദ്ദേഹത്തോട് ചോദിച്ചിരുന്നു, അച്ഛന്റെ ഓർമ്മകൾ നിലനിറുത്താൻ ഒരു അവാർഡ് ഏർപ്പെടുത്തിക്കൂടേ എന്ന്.. അതിനു മുരളി ഗോപിയുടെ മറുപടി ഇങ്ങനെ. ‘ഒരു കലാകാരന്റെ ഓർമ്മകളെ നിലനിറുത്തേണ്ടത് സത്യത്തിൽ അയാളുടെ സൃഷ്ടികളെ തുടച്ച് മിനുക്കി കാലാകാലങ്ങളിൽ ജനസമക്ഷം അവതരിപ്പിക്കുന്നതിലൂടെയായിരിക്കണം എന്ന് ഞാൻ വിശ്വസിക്കുന്നുവെന്നും അതിനാലാണ് അങ്ങനെ ഒരു അവാര്‍ഡ് കൊടുക്കാത്തതെന്നും’ മുരളി ഗോപി മറുപടി നൽകിയിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *