‘ഒന്നും പഠിപ്പിക്കാതെ ഞങ്ങൾക്കുള്ള പാഠമായതിന് നന്ദി അച്ഛാ’ ! അഭിനയ പ്രതിഭ അരങ്ങൊഴിഞ്ഞിട്ട് 14 വർഷം ! ഓർമയിൽ മുരളി ഗോപി !

ഭരത് ഗോപി എന്ന നടൻ ഒരു അഭിനയ കലയുടെ പാഠപുസ്തകമാണ്. നടന്റെ യഥാർഥ പേര് വി. ഗോപിനാഥൻ‌ നായർ എന്നായിരുന്നു. . കൊ,ടി,യേറ്റം എന്ന ചിത്രത്തിലെ അഭിനയത്തിന് ഇദ്ദേഹത്തിന് 1978 ലെ ഏറ്റവും നല്ല നടനുള്ള ഭരത് അവാർഡ് ലഭിച്ചു. ശേഷം അദ്ദേഹം ഭരത് ഗോപിയായി.  അതിനാൽത്തന്നെ കൊടിയേറ്റം ഗോപി എന്നും ഇദ്ദേഹം അറിയപ്പെടാറുണ്ട്. ഒരു നടൻ എന്നതിലുപരി ഒരു സംവിധായകനും നിർമ്മാതാവും കൂടി ആയിരുന്നു. ഇദ്ദേഹത്തിന്റെ യമനം എന്ന ചലച്ചിത്രത്തിന് സാമൂഹിക വിഷയങ്ങളിൽ ഉള്ള ഏറ്റവും നല്ല ചിത്രത്തിനുള്ള ദേശീയ അവാർഡ്  ലഭിച്ചു. ഗോപി രചിച്ച ‘അഭിനയം അനുഭവം’ എന്ന പുസ്തകത്തിന് സിനിമ ലോകത്തെ കുറിച്ചുള്ള ഏറ്റവും നല്ല പുസ്തകത്തിനുള്ള ദേശീയപുരസ്കാരം ലഭിച്ചു. 1991 ലെ പത്മശ്രീ പുരസ്കാരമടക്കം മറ്റ് പ്രാദേശിക, ദേശീയ, അന്താരാഷ്ട്ര ബഹുമതികളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

2008 ജനുവരി 29 നാണ് അദ്ദേഹം ഈ ലോകത്തുനിന്നും യാത്രയായത്. ഇന്ന്  14 വർഷം ആയിരിക്കുകയാണ് ആ നടന വിസ്മയം അരങ്ങൊഴിഞ്ഞിട്ട്. അച്ഛന്റെ പാത പിന്തുടണർന്ന് സിനിമ ലോകത്ത് എത്തിയ മുരളി ഗോപി ഇതിനോടകം പേരും പ്രശസ്തിയും നേടി കഴിഞ്ഞു. ഇപ്പോൾ അച്ഛന്റെ ഓർമയിൽ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടിയത്. തിരിഞ്ഞുനോക്കുമ്പോൾ കുടുംബമെന്ന രീതിയിൽ നമ്മൾ ഫോട്ടോഷൂട്ടുകൾക്ക് പോസ് ചെയ്തത് എത്ര വിരളമാണെന്ന് ഞാൻ ഓർക്കുന്നു. ഞങ്ങളുടെ ഒരു സാധാരണ ജീവിതം നഷ്ടമാവാതിരിക്കാൻ ലൈംലൈറ്റിൽ നിന്നും താങ്കൾ ഞങ്ങളെ എത്രമാത്രം തടഞ്ഞുനിർത്തിയിരുന്നെന്ന് ഞാനോർക്കുന്നു.

ഒരു സി,നിമാതാരത്തിന്റെ ജീവിതത്തെ ഞങ്ങൾക്ക് മനസ്സിലാക്കാനായി എത്രത്തോളം വ്യക്തമാക്കി തന്നിരുന്നുവെന്നും നിങ്ങളെത്രത്തോളം കഷ്ടപ്പെട്ടുവെന്നും പോരാട്ടങ്ങളിലൂടെ എങ്ങനെ അതിജീവിച്ചുവെന്നതും ഞാനോർക്കുന്നു. നിങ്ങൾ ഉയരങ്ങളിൽ നിന്ന് വീണത്, പിന്നീട് എഴുന്നേറ്റത് എങ്ങനെയെന്ന്…. താങ്കളിലെ ഗംഭീര രക്ഷാകർത്താവിനെയും താങ്കളെന്ന പ്രതിഭാസത്തെയും ഓരോ നിമിഷവും ഞാനോർക്കുന്നു. ഞങ്ങളെ ഒരിക്കലും ഒന്നും പഠിപ്പിക്കാൻ ശ്രമിക്കാത്തതിന് നന്ദി, ഞങ്ങൾക്കുള്ള പാഠമായതിനും നന്ദി എന്നും അദ്ദേഹം പറയുന്നു.

അവാർഡുകൾ അദ്ദേഹത്തിന്റെ തേടിയെത്തിയിരുന്നു, ഇത്രയും പുരസകരങ്ങൾ നേടിയ മറ്റൊരു നടൻ മലയാളത്തിൽ വേറെ കാണില്ല. മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് നാലു തവണയാണ് അദ്ദേഹം സ്വന്തമാക്കിയത്.  1991ല്‍ രാജ്യം ഭരത് ഗോപിയെ പത്മശ്രീ നല്‍കി ആദരിച്ചു. മലയാള സിനിമയിലെ നായക സങ്കല്‍പ്പങ്ങളെ തിരുത്തിയെഴുതിയ നടനായിരുന്നു ഭരത് ഗോപി. മലയാള സിനിമ നിലനിൽക്കും വരെയും ഈ അനശ്വര കലാകാരൻ എന്നും മലയാളി മനസ്സിൽ നിലനിൽക്കും

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *