നിന്റെ ഉള്ളിൽ ഒരു നടനുണ്ട്.., നിനക്ക് അതിനു സാധിക്കും, അച്ഛനെ സന്തോഷിപ്പിക്കാൻ അന്ന് ഞാൻ പലതും ചെയ്തിരുന്നു ! അച്ഛന്റെ ഓർമകളിൽ മുരളി ഗോപി പറയുന്നു !

മലയാള സിനിമയുടെ അഭിനയ കുലപതി ഭരത് ഗോപി.. ഇന്നും ഒരു പാഠപുസ്തകമായി ഏവരും കാണുന്ന വ്യക്തിത്വം.  അദ്ദേഹത്തിന്റെ  യഥാർഥ പേര് വി. ഗോപിനാഥൻ‌ നായർ എന്നായിരുന്നു. . കൊ,ടി,യേറ്റം എന്ന ചിത്രത്തിലെ അഭിനയത്തിന് ഇദ്ദേഹത്തിന് 1978 ലെ ഏറ്റവും നല്ല നടനുള്ള ഭരത് അവാർഡ് ലഭിച്ചു. ശേഷം അദ്ദേഹം ഭരത് ഗോപിയായി. കൊടിയേറ്റം ഗോപി എന്നീ പേരുകളിൽ അറിയപ്പെട്ടു.  ഒരു നടൻ എന്നതിലുപരി ഒരു സംവിധായകനും നിർമ്മാതാവും കൂടി ആയിരുന്നു.

ഇപ്പോൾ അദ്ദേഹം നമ്മളെ വിട്ട് യാത്രയായിട്ട് 14 വർഷം ആകുന്നു. ആ പേര് നിലനിർത്താൻ  അച്ഛന്റെ പാത പിന്തുടണർന്ന് സിനിമ ലോകത്ത് എത്തിയ മകൻ  മുരളി ഗോപി ഇതിനോടകം തന്നെ  പേരും പ്രശസ്തിയും നേടി കഴിഞ്ഞു. ഇപ്പോൾ അച്ഛന്റെ ഓർമയിൽ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. താന്‍ കണ്ടിട്ടുള്ള ലോകത്തിലെ ഏറ്റവും പ്രഗത്ഭനായ നടന്‍ അച്ഛനാണെന്നും അദ്ദേഹം എന്നും തന്നെ പ്രചോദിപ്പിച്ചിട്ടേയുള്ളൂവെന്നും അദ്ദേഹം പറയുന്നു.

എന്റെ കുട്ടികാലത്ത് കലാവാസനയ്ക്ക് വേദി കണ്ടെത്താന്‍ ശ്രമിച്ചിട്ടുള്ള ഒരാളല്ല ഞാന്‍. പലരും വിശ്വസിക്കുമോ എന്നറിയില്ല,  സ്‌കൂളില്‍ വച്ച് ഒരിക്കല്‍ പോലും സ്റ്റേജില്‍ കയറിയിട്ടില്ല.  ആകെ  കലയുമായുള്ള ബന്ധം പാട്ട് പാടുന്നതായിരുന്നു, അതും കോളജ് കാലത്ത്. സിനിമകളില്‍ അച്ഛന്‍ ഹീറോ ആയിരുന്നെങ്കിലും അച്ഛന്റെ ജീവിതത്തിലെ ‘ഹീറോ’ എന്റെ അമ്മ ജയലക്ഷ്മിയായിരുന്നു. ‘മദര്‍ ഇന്ത്യ’ എന്നാണ് ഞാന്‍ അമ്മയെ ഇപ്പോഴും വിളിക്കുന്നത്. അച്ഛനു സ്‌ട്രോക് വന്നശേഷം ഞങ്ങളെ താങ്ങി നിര്‍ത്തിയത് അമ്മയുടെ കരുത്താണ്. ഹെല്‍ത്ത് സര്‍വീസില്‍ ഉന്നത ഉദ്യോഗസ്ഥയായിരുന്നു അമ്മ.

 

അച്ഛനെ സന്തോഷിപ്പിക്കാൻ അന്ന് ഞാൻ പലതും ചെയ്തിരുന്നു. ‘ഒരിക്കല്‍ ഞാനെഴുതിയ ഒരു കഥ അച്ഛന് വായിക്കാന്‍ നല്‍കി. കഥ വായിച്ച അച്ഛന്‍ നിറഞ്ഞ ചിരിയോടെ എന്റെ പുറത്ത് ചെറുതായൊന്നു തട്ടി. അതായിരുന്നു എനിക്കു ലഭിച്ച ആദ്യ അഭിനന്ദനം. ആ പ്രചോദനത്തിന്റെ ആവേശത്തിലാണ് 19ാം വയസ്സില്‍ ‘കഥ’ പ്രസിദ്ധീകരിക്കുന്നത്. കേരളത്തില്‍ ഒരു മണിക്കൂര്‍ പവര്‍ കട്ടുള്ള കാലമായിരുന്നു അത്. മെഴുകുതിരി വെട്ടത്തില്‍ ഞങ്ങളെല്ലാം ചുറ്റും കൂടിയിരുന്നു സംസാരിക്കും.

അങ്ങനെ ഒരു ദിവസം അച്ഛന്റെ മുന്നില്‍ ഷേക്‌സ്പിയറിന്റെ ജൂലിയസ് സീസറിന്റെ കഥാപാത്രങ്ങളെക്കുറിച്ച് പറഞ്ഞപ്പോള്‍.. മാര്‍ക്ക് ആന്റണിയുടെയും ബ്രൂട്ടസിന്റെയും പ്രസംഗം നിനക്ക്  അറിയാമെങ്കില്‍ അതൊന്ന്  അവതരിപ്പിക്കാന്‍ അച്ഛൻ ആവശ്യപ്പെട്ടു. പക്ഷെ  അച്ഛന്റെ മുന്നില്‍ അഭിനയിക്കാനുള്ള ധൈര്യം ഇല്ലായിരുന്നു. കുറച്ചു പേടിയോടെ ആണെങ്കിലും ഞാനത് അവതരിപ്പിച്ചു. ശേഷം എന്നെ ഞെട്ടിച്ചുകൊണ്ട് ആ വാക്കുകൾ വന്നു…  ‘നിന്റെ ഉള്ളില്‍ ഒരു നടനുണ്ട്. നിനക്ക് അഭിനയിക്കാന്‍ സാധിക്കും.’ അതായിരുന്നു അച്ഛന്റെ ആ വാക്കുകള്‍. ഞങ്ങളെ ഒരിക്കലും ഒന്നും പഠിപ്പിക്കാൻ ശ്രമിക്കാത്തതിന് നന്ദി, ഞങ്ങൾക്കുള്ള പാഠമായതിനും നന്ദി എന്നും അദ്ദേഹം പറയുന്നു….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *