
കേന്ദ്രമന്ത്രി സ്ഥാനത്തിന് സുരേഷ് ഗോപി അര്‍ഹൻ, തപ്പി തപ്പിയുള്ള ഇംഗ്ലീഷില്‍ അല്ല, സ്റ്റാൻഡേർഡ് ആയിട്ടുള്ള ഇംഗ്ലീഷില്‍ അതിമനോഹരമായി പ്രസംഗിക്കാൻ കഴിവുള്ള ആളാണ് സുരേഷ് ഗോപി ! എം ജി ശ്രീകുമാർ !
നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ കുറിച്ച് എം ജി ശ്രീകുമാർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്, ന്ദ്രമന്ത്രി സ്ഥാനത്തിന് സുരേഷ് ഗോപി അർഹനാണെന്നും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന നേതാവാണ് സുരേഷ് ഗോപിയെന്നും സാധാരണക്കാർക്ക് പ്രയോജനം ലഭിക്കുമെന്നും എം ജി ശ്രീകുമാർ പറയുന്നു. വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ സുരേഷ് ഗോപിക്ക് ഫിലിം ഫ്രട്ടേണിറ്റി നല്‍കിയ ആദരവില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു എം ജി ശ്രീകുമാർ.
എം ജിയുടെ വാക്കുകൾ ഇങ്ങനെ, കുടുംബപരമായും അല്ലാതെയും സുരേഷ് ഗോപിയുമായി നല്ല ബന്ധമാണ് ഉള്ളത്. കേന്ദ്രമന്ത്രി സ്ഥാനത്തിന് സുരേഷ് അർഹനാണ്. അദ്ദേഹത്തിന്റെ ഭാഷാപരിജ്ഞാനം എല്ലാവർക്കും അറിയുന്ന ഒന്നാണ്. എംപി ആയിരുന്ന സമയത്ത് ഇംഗ്ലീഷില്‍ അദ്ദേഹം പ്രസംഗിച്ചിരുന്നു. അതും തപ്പി തപ്പിയുള്ള ഇംഗ്ലീഷില്‍ അല്ല, സ്റ്റാൻഡേർഡ് ആയിട്ടുള്ള ഇംഗ്ലീഷില്‍ അതിമനോഹരമായി ഒരു തീപ്പൊരി പ്രസംഗം”.
ആദിവാസികൾക്ക് വേണ്ടി ഡല്‍ഹിയില്‍ പ്രസംഗിച്ചതിനു ശേഷം ഞാൻ സുരേഷിനെ വിളിച്ചിരുന്നു. സുരേഷിനെ എംപി സ്ഥാനം അല്ല വേണ്ടത്, മന്ത്രി സ്ഥാനമാണ് വേണ്ടത്. ഞാൻ മിക്കവാറും സുരേഷിനെ വിളിക്കാറുണ്ട്. എന്തെങ്കിലും ആവശ്യത്തിനു വേണ്ടിയല്ല, ഞാൻ ആശയങ്ങള്‍ കൈമാറാനാണ് വിളിക്കുന്നത്. അദ്ദേഹം ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളും സാധാരണക്കാർക്ക് പ്രയോജനപ്പെടും. അവരുടെ കൂടെ കാണും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഇതിലും വലിയ സ്ഥാനങ്ങള്‍ കിട്ടട്ടെ എന്നാണ് പ്രാർത്ഥന, എന്നും എംജി ശ്രീകുമാർ പറയുന്നു.

അതുപോലെ ഇതേവേദിയിൽ സുരേഷ് ഗോപിയെ കുറിച്ച് സംവിധായകൻ ഷാജി കൈലാസ് പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധ നേടിയിരുന്നു, “ഞാൻ സ്റ്റേജിലൊന്നും അങ്ങനെ സംസാരിച്ചിട്ടില്ല. അതുകൊണ്ട് കൈ വിറയ്‌ക്കുകയാണ്. എന്തായാലും അധികമൊന്നും ഞാൻ സംസാരിക്കുന്നില്ല. എല്ലാവരും എല്ലാം പറഞ്ഞു കഴിഞ്ഞു. പ്രോട്ടോക്കോള്‍ ലംഘിച്ചുകൊണ്ട് ‘എടാ മന്ത്രി’ എന്നുമാത്രം വിളിച്ചോട്ടെ. അതിനപ്പുറം എനിക്ക് ഒന്നും പറയാനില്ല” എന്നും ഷാജി കൈലാസ് പറഞ്ഞു. അതുപോലെ തന്നെ അദ്ദേഹം വേദിയില്‍ നിന്ന് തിരിച്ച് പോകുമ്പോൾ സുരേഷ് ഗോപിയ്‌ക്ക് സ്നേഹ ചുംബനവും ഷാജി കൈലാസ് നല്‍കി. നിർമ്മാതാവ് സുരേഷ്കുമാർ, നടൻ മണിയൻപിള്ള രാജു തുടങ്ങിയവരും സുരേഷ് ഗോപിയുമായുള്ള സൗഹൃദത്തെപ്പറ്റി മനസ് തുറന്നു.
Leave a Reply