
വാശി മൂത്ത്, ട്രെയിനിനു മുന്നിൽ വണ്ടി കൊണ്ടുപോയി വട്ടം വയ്ക്കരുതെന്ന് അപേക്ഷിക്കുന്നു ! മേയറിനെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ !
കഴിഞ്ഞ രണ്ടുദിവസമായി മലയാളികളെ ഏറ്റവുമധികം വിഷമിപ്പിച്ച ഒരു വാർത്തയാണ് ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണ തൊഴിലാളി എൻ ജോയിയുടെ തിരോധാനം, എന്നാൽ ഇന്ന് ഏവരെയും കൂടുതൽ വിഷമിപ്പിച്ച ഒന്നാണ് ജോയിയുടെ മ,ര,ണ വാർത്ത, പഴവങ്ങാടി തകരപ്പറമ്പിലെ കനാലിൽ മൃതദേഹം കണ്ടെത്തിയത്, അതേസമയം തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനെ ചൊല്ലി റെയിൽവേയും മേയർ ആര്യ രാജേന്ദ്രനും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു.
റയിൽവേയുടെ ആരോപണങ്ങൾ തീർത്തും തെറ്റാണെന്നും, പിറ്റ് ലൈനിന് താഴെയുള്ള മാലിന്യങ്ങളുടെ ചുമതല റെയിൽവേയ്ക്ക് തന്നെയാണെന്നും റെയിൽവേയുടെ ഖരമാലിന്യം സ്വന്തം നിലയിൽ സംസ്കരിക്കുന്നുവെന്ന വാദം ശരിയല്ലെന്നും മേയർ പറഞ്ഞു. അങ്ങനെ ഖരമാലിന്യം സംസ്കരിക്കുന്നുണ്ടെങ്കിൽ നഗരസഭയ്ക്ക് മുന്നിൽ റെയിൽവേ തെളിയിക്കട്ടെയെന്ന് മേയർ വെല്ലുവിളിച്ചു. ടന്നലിൽ റെയിൽവേയുടെ ഖരമാലിന്യം നിക്ഷേപിക്കുന്നത് ഇന്നലെ നടത്തിയ തെരച്ചിൽ തന്നെ തെളിഞ്ഞിരുന്നു. ഭാവിയിൽ മാലിന്യ സംസ്കരണം സംബന്ധിച്ച് റെയിൽവേ മറുപടി പറയേണ്ടി വരുമെന്നും ആര്യ രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

എന്നാൽ ആര്യയുടെ വാദങ്ങൾ എല്ലാം എഡിആർഎം എം ആർ വിജി തള്ളുകയായിരുന്നു, ടണൽ വൃത്തിയാക്കാൻ കോർപറേഷൻ അനുമതി ആവശ്യപ്പെട്ടെങ്കിലും ഒരു തവണ പോലും കത്ത് തന്നിട്ടില്ലെന്നാണ് വിജി പറയുന്നത്. . അനുവാദം ചോദിച്ചിട്ട് നൽകിയില്ലെന്ന മേയറുടെ വാദം പച്ചക്കള്ളമെന്നും എഡിആർഎം പറഞ്ഞു. റെയിൽവേയുടെ ഖര മാലിന്യം തോട്ടിൽ കളയുന്നില്ലെന്നാണ് റെയില്‍വേ വാദിക്കുന്നത്.
ഇപ്പോഴിതാ ഈ വിഷയത്തിൽ ആര്യയെ പരിഹസിച്ച് ശ്രീജിത്ത് പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ, റെയിൽവേയുടെ സ്ഥലത്തുള്ള തോട്ടിലെ മാലിന്യ നിക്ഷേപത്തിന്റെ ഉത്തരവാദിത്തം റെയിൽവേയ്ക്ക്. എങ്കിൽ തോടിന്റെ ബാക്കി ഭാഗങ്ങളിലെ മാലിന്യ നിക്ഷേപത്തിന്റെ ഉത്തരവാദിത്തം നിങ്ങൾക്ക് തന്നെയല്ലേ, വാശി മൂത്ത്, ട്രെയിനിനു മുന്നിൽ വണ്ടി കൊണ്ടുപോയി വട്ടം വയ്ക്കരുതെന്ന് അപേക്ഷിക്കുന്നു. എന്നായിരുന്നു, ഒപ്പം ഒരു കുഞ്ഞു പെൺകുട്ടിയുടെ ചിത്രവും അദ്ദേഹം പങ്കുവെച്ചു, കുഞ്ഞുവാവ എന്നാണ് അദ്ദേഹം ആര്യയെ മുമ്പും പരിഹസിച്ച് പറഞ്ഞിരുന്നത്.
അതുപോലെ ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം പങ്കുവെച്ച മറ്റൊരു കുറിപ്പിങ്ങനെ, വരൂ, നമുക്ക് തോടുകൾ സ്ലാബിട്ടു മൂടാം. കയ്യേറ്റം കണ്ടില്ലെന്നു നടിക്കാം. ഓണത്തിന് നഗരം മൊത്തം ദീപാലങ്കാരം കൊണ്ടു മൂടാം. പ്രാഞ്ചിയേട്ടന്മാർക്കുള്ള ലോക ക്യൂബളസഭയും ഖേരളീയവും നടത്താം. നഗരങ്ങളും റോഡുകളും സ്മാർട്ടാക്കാം. നമ്മുടെ കുറ്റം മറ്റുള്ളവരുടെ മേൽ ചാരാം. തോടുകൾ നന്നാക്കുന്നതല്ലാതെ നമുക്ക് ചിന്തിക്കാൻ വേറെന്തെല്ലാമുണ്ട്. എന്നും അദ്ദേഹം കുറിച്ചു..
Leave a Reply