അന്ന് വീട്ടിൽ എല്ലാവർക്കും ഭക്ഷണം കഴിക്കണമെങ്കിൽ ഞാൻ ജോലിക്ക് പോകണമായിരുന്നു ! മകൾ അങ്ങനെപറയാൻ പാടില്ലാത്തതായിരുന്നു ! കവിയൂർ പൊന്നമ്മ പറയുന്നു !

മലയാള സിനിമയുടെ അമ്മയാണ് കവിയൂർ പൊന്നമ്മ, കരിയറിന്റെ തുടക്കം മുതൽ തന്നെ അമ്മ വേഷങ്ങൾ ചെയ്തു തുടങ്ങിയ പൊന്നമ്മ പിന്നീടും അത് തുടർന്നു, സിനിമയിൽ ഒരുപാട് നേട്ടങ്ങൾ കരസ്ഥമാക്കിയെങ്കിലും വ്യക്തി ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്ത ആളാണ് പൊന്നമ്മ. നിര്‍മ്മാതാവായ മണിസ്വാമിയെ ആയിരുന്നു കവിയൂര്‍ പൊന്നമ്മ വിവാഹം ചെയ്തത്.  ദാമ്പത്യ ജീവിതം ഏറെ പ്രശ്നങ്ങൾ നിറഞ്ഞതായിരുന്നു. അതുകൊണ്ട് തന്നെ ആ ബന്ധം പകുതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. വിദേശത്തും സ്വദേശത്തുമായി കഴിഞ്ഞിരുന്ന പൊന്നമ്മ ഇപ്പോൾ ബന്ധുക്കൾക്ക് ഒപ്പമാണ് താമസം.

ഏക മകളാണ് പൊന്നമ്മക്കുള്ളത്, കുടുംബമായി അമേരിക്കയിലാണ് മകൾ ഉള്ളത്. ഇപ്പോഴിതാ ഇതിനുമുമ്പ് ജെബി ജങ്ഷൻ എന്ന പരിപാടിയിൽ പങ്കെടുത്തപ്പോൾ  മകളെ കുറിച്ച് പൊന്നമ്മ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ  നേടുന്നത്. മകൾ അമേരിക്കയിലാണ് താമസം, ഭർത്താവും രണ്ടു മക്കളുമുണ്ട്.  മരുമകൻ യൂണിവേഴ്സിറ്റിയിൽ പ്രൊഫെസ്സറാണ്. മകൾ ബിന്ദു പറയുന്നു അമ്മ എന്നെ നോക്കിയിട്ടില്ല എന്ന് ജോൺ ബ്രിട്ടാസ് ചോദിക്കുമ്പോൾ… കഷ്ടം എന്നായിരുന്നു പൊന്നമ്മയുടെ മറുപടി. ഉള്ള സമയം ഒരുപാട് നോക്കിയിട്ടുണ്ട്. പിന്നെ ഭക്ഷണം കഴിക്കണമെങ്കിൽ ഞാൻ ജോലി ചെയ്യണമാരുന്നു.

അവൾ ഒരു കുട്ടിയായിരിക്കുമ്പോൾ ഇങ്ങനെ പറയുന്നത് മനസിലാക്കാം, പക്ഷെ ഇപ്പോഴും അവൾ അങ്ങനെ തന്നെ പറയുന്നത് വിഷമിപ്പിക്കുന്നുണ്ട്. ഇടക്ക് നോക്കാൻ ആയില്ല എന്നതൊക്കെ ഒരു സത്യം ആണല്ലോ. അന്നത്തെ എന്റെ അവസ്ഥ അതായിരുന്നു. അന്ന് എല്ലാവർക്കും ആഹാരം കഴിക്കണമെങ്കിൽ ഞാൻ ജോലിക്ക് പോയെ തീരുമായിരുന്നു, അവസ്ഥ അതായിരുന്നു, പറയാൻ പാടില്ലാത്തതാണ്, എങ്കിലും പറയാം എട്ടുമാസം വരെ പാല് കൊടുത്തിട്ടൊള്ളൂ. അന്ന് ശിക്ഷ എന്നൊരു പടത്തിൽ ഞാനും സത്യൻ മാഷും അഭിനയിച്ചുകൊണ്ടിരുന്നപ്പോൾ അതിന്റെ സംവിധായകൻ പെട്ടെന്ന് വന്നു പറഞ്ഞു, നമ്മൾക്ക് ഈ സീൻ നാളെ എടുത്താലോ എന്ന്. ഞാൻ എന്താണ് എന്ന് ചോദിച്ചിട്ടൊന്നും പറയുന്നില്ല. ഞാൻ എന്തേലും ചെയ്തത് ശരി ആയില്ലേ എന്നോർത്തുപോയി..

എന്നാൽ, ഞാൻ വന്നു സാരി മാറാൻ നോക്കുമ്പോൾ സാരി മുഴുവൻ മുലപ്പാൽ വീണു നനഞ്ഞിരിക്കുകയായിരുന്നു. രാവിലെ ഫീഡ് ചെയ്തിട്ട് വന്നതാണ്. അങ്ങനെ എന്തൊക്കെയോ ജീവിതത്തിൽ ഉണ്ടായി. കുടുംബം പുലർത്താൻ വേണ്ടിയുള്ള ഓട്ടത്തിൽ ആയിരുന്നു. ഞാൻ സ്നേഹിച്ചിട്ടില്ല എന്നൊക്കെ പറഞ്ഞാൽ എനിക്ക് സഹിക്കാൻ ആകില്ല എന്നും ഏറെ വേദനയോടെ പൊന്നമ്മ ആ വിഡിയോയിൽ പറയുന്നുണ്ട്,

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *