മമ്മൂക്ക പറഞ്ഞതുപ്രകാരം എന്നെ ആ സിനിമയിൽ നിന്നും ഒഴിവാക്കുകയായിരുന്നു ! എന്റെ വിവാഹമാണോ അദ്ദേഹത്തെകൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിപ്പിച്ചതെന്ന് എനിക്കറിയില്ല ! ഉഷ പറയുന്നു !

ഒരു സമയത്ത് സിനിമ രംഗത്ത് ഏറെ തിളങ്ങി നിന്ന അഭിനേത്രിയാണ് ഉഷ എന്ന ഹസീന ഹനീഫ്. നായികയായും സഹ നടിയായും വില്ലത്തിയായും തിളങ്ങിയ ഉഷ ഇപ്പോൾ സീരിയൽ രംഗത്തും സജീവമാണ്. ഇപ്പോഴിതാ, തന്റെ അവസരങ്ങൾ മമ്മൂക്ക ഇല്ലാതാക്കിയതിനെ കുറിച്ച് വീണ്ടും സംസാരിക്കുകയാണ് ഉഷ. വാക്കുകൾ ഇങ്ങനെ, മമ്മൂക്കയുടെ വലിയ ആരാധികയായിരുന്നു ഞാൻ. ശരിക്കും മമ്മൂട്ടി ഫാൻ ഗേൾ ആയാണ് സിനിമയിലേക്ക് വന്നതുതന്നെ. കോട്ടയം കുഞ്ഞച്ചൻ, കാർണിവൽ തുടങ്ങിയ സിനിമയുടെ സമയത്തൊക്കെ അദ്ദേഹത്തിനും എന്നോട് വളരെ കാര്യമായിരുന്നു.

അന്നൊക്കെ എന്റെ ഒരുപാട് നല്ല ഫോട്ടോകൾ അദ്ദേഹം തന്റെ സ്വന്തം ക്യാമറയിൽ പകർത്തിയിട്ടുണ്ട്. പിന്നീട്, പെട്ടെന്ന് മമ്മൂക്ക് എന്നോട് സംസാരിക്കാതെയായി. എന്റെ വിവാഹവുമായി ബന്ധപ്പെട്ട കാര്യമാണോ ദേഷ്യത്തിന് പിന്നിലെന്ന് അറിയില്ല. എവിടെയെങ്കിലും വച്ച് കാണുമ്പോൾ ഗുഡ്‌മോർണിംഗ് മാത്രം പറഞ്ഞുപോകും. എന്നെ മനപ്പൂർവം ഒഴിവാക്കുന്നത് പോലെ തോന്നി, സിനിമയിലുള്ളവർ തന്നെ പറഞ്ഞ് ഞാനറിഞ്ഞു മമ്മൂക്ക എന്നെ സിനിമയിൽ നിന്ന് ഒഴിവാക്കുന്നതായി. സജ്ജഷനിൽ എന്റെ പേര് വരുമ്പോൾ അത് വേണ്ട എന്ന് മമ്മൂക്ക പറയും.

അതുപോലെ എന്റെ സുഹൃത്ത് കൂടിയായ മാർത്താണ്ഡൻ സംവിധാനം ചെയ്ത ദൈവത്തിന്റെ ക്ളീറ്റസ് എന്ന സിനിമ ഉദാഹരണമാണ്. എന്നെ ഫിക്‌സ് ചെയ്ത പടമായിരുന്നു അത്. എന്റെ അനിയനെ പോലെയാണ് മാർത്താണ്ഡൻ. ചേച്ചിക്ക് ഈ ക്യാരക്‌ടർ വലിയ ബ്രേക്കാകും എന്നാണ് അവൻ പറഞ്ഞത്. അവന്റെ ആദ്യത്തെ സിനിമയിൽ ഞാൻ അഭിനയിക്കണമെന്ന ആഗ്രഹം അവനുണ്ടായിരുന്നു. ഒടുവിൽ പറയുക പോലും ചെയ്യാതെ എന്നെ മാറ്റി. അതിനുപിന്നിൽ മമ്മൂക്ക തന്നെയാണ് എന്നും ഉഷ പറയുന്നു.

തന്റെ വിവാഹമായിരുന്നു മമ്മൂക്കക്ക് എന്നോട് ഇത്തരത്തിൽ ഒരു പിണക്കം വരാൻ കാരണമായത് എന്ന് പോലും സംശയമുണ്ട്, സുരേഷ് ബാബുവിനെയാണ് ഞാൻ ആദ്യം വിവാഹം ചെയ്തത്. അദ്ദേഹവുമായി പ്രണയം എന്നൊന്നും പറയാൻ പറ്റില്ല, ഒരു പാവം മനുഷ്യൻ ആയിരുന്നു സുരേഷ്. അങ്ങനെ സംഭവിച്ചു. കോട്ടയം കുഞ്ഞച്ചന് മുന്നേ സുരേഷ് ബാബുവിനെ എനിക്കറിയാം. എതിർപ്പുകൾ അവഗണിച്ച് ഞങ്ങള്‍ വിവാഹം കഴിച്ചു. എന്നാല്‍ പിന്നീട് ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടായി, അങ്ങനെ വേർപിരിയുകയായിരുന്നു.

സിനിമയിൽ അത്യാവിശം തിരക്കുള്ള സമയത്തായിരുന്നു ആ വിവാഹം, പക്ഷെ ഈ വിവാഹം എന്റെ കരിയറിനെ ബാധിച്ചു, പല സിനിമകളും നഷ്ടമായി”. “സുരേഷ് ബാബുവുമായുള്ള എന്റെ ബന്ധത്തെപ്പറ്റി മമ്മൂക്കയോട് ബാപ്പ സംസാരിച്ചിരുന്നു. സുരേഷ് ബാബുവിനെ കാര്യം പറഞ്ഞ് മനസ്സിലാക്കണം എന്ന് അദ്ദേഹത്തോട് ബാപ്പ പറഞ്ഞു. പറയാമെന്ന് മമ്മൂക്ക വാക്കും കൊടുത്തിരുന്നു. സുരേഷിനോട് വിളിച്ച്‌ മമ്മൂക്ക കാര്യവും പറഞ്ഞിരുന്നു. പക്ഷേ എന്നിട്ടും ഞങ്ങള്‍ വിവാഹം കഴിച്ചു. അദ്ദേഹം പറഞ്ഞിട്ടും വിവാഹം കഴിച്ചതിന്റെ പിണക്കം കൊണ്ടാണോ എന്തോ അറിയില്ല, സുരേഷുമായി വിവാഹം കഴിഞ്ഞതിന് ശേഷം അദ്ദേഹം എന്നോട് സംസാരിച്ചിരുന്നില്ല.. പക്ഷെ ശേഷം നാസറുമായുള്ള വിവാഹം കഴിഞ്ഞതിനുശേഷം മമ്മൂക്ക ഒരുതവണ എന്നോട് മിണ്ടി എന്നും ഉഷ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *