സിനിമയിൽ എനിക്കുവന്ന നല്ല വേഷങ്ങൾ ഇല്ലാതാക്കിയത് മമ്മൂക്കയാണെന്ന് അറിഞ്ഞപ്പോൾ വിഷമം തോന്നി ! നടി ഉഷ പറയുന്നു !

മലയാള സിനിമയിൽ ഒരു സമയത്ത് ഏറെ തിളങ്ങി നിന്ന നടിയായിരുന്നു ഉഷ, നായികയായും സഹ നടിയായും വില്ലത്തിയായും നിരവധി വേഷങ്ങൾ ചെയ്ത ഉഷ ഇപ്പോഴും അഭിനയ രംഗത്ത് വളരെ സജീവമാണ്. ഇപ്പോഴിതാ തന്റെ പഴയകാല അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് ഉഷ നൽകിയ ഒരു അഭിമുഖമാണ് ഏറെ ശ്രദ്ധ നേടുന്നത്. ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ ഉഷ മമ്മൂട്ടിയെക്കുറിച്ചും മനസു തുറക്കുന്നുണ്ട്. തന്റെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ മമ്മൂട്ടി ശ്രമിച്ചുവെന്ന വ്യാപകമായി പുറത്തുവന്ന ആരോപണങ്ങളോടാണ് ഉഷ പ്രതികരിക്കുകയായിരുന്നു.

അവരുടെ ആ വാക്കുകൾ ഇങ്ങന, എന്റെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ മമ്മൂക്ക ശ്രമിച്ചു എന്ന ഒരു സംഭവം ഞാനും അറിഞ്ഞത് പല സ്ഥലങ്ങളില്‍ വായിച്ചിട്ടാണ്. മമ്മൂക്കയുടെ ഈഗോ കാരണം അവസരങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചു എന്നാണ് കണ്ടത്. അതെന്താണ് അങ്ങനെ എഴുതിയത് എന്നാണ് മനസിലാക്കിയത്. ഞാനും ഇങ്ങനെ കേള്‍ക്കുകയും അറിയുകയും ഒക്കെ ചെയ്തിട്ടുണ്ട്.

അത്തരത്തിൽ മമ്മൂക്ക ഇടപെട്ട് ചില സിനിമകൡ നിന്ന് നമ്മളെ ഒഴിവാക്കി എന്ന് കേട്ടപ്പോള്‍ എനിക്ക് വല്ലാത്ത സങ്കടം ഒക്കെ തോന്നി. ഞാന്‍ അത് അന്ന് അമ്മയുടെ പ്രസിഡന്റ് ആയ ഇന്നസെന്റ് ചേട്ടനോട് പറഞ്ഞിരുന്നു. അമ്മയുടെ ജനറല്‍ ബോഡി നടക്കുമ്പോള്‍ തന്നെയാണ് ഞാന്‍ ഇത് പറഞ്ഞത്. അന്ന് അവിടെ മമ്മൂക്കയുമുണ്ട്, ഇങ്ങനെ ഒരു സംഭവമുണ്ടെന്ന് ആളുകള്‍ പറയുന്നുണ്ടെന്നാണ് അദ്ദേഹത്തോട് ഞാന്‍ പറഞ്ഞത്. അപ്പോള്‍ തന്നെ, ഞാന്‍ ചോദിക്കാം എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. മമ്മൂക്കയും അവിടെ ആ സമയത്ത് ഉണ്ട്. പക്ഷെ ചോദിക്കേണ്ടെന്ന് ഞാന്‍ പറഞ്ഞു. എനിക്ക് അതില്‍ സങ്കടമില്ല. പരാതിയുമില്ല എന്ന് മമ്മൂക്കയോട് പറയണം എന്ന് മാത്രം ഇന്നസെന്റ് ചേട്ടനോട് പറഞ്ഞു.

അദ്ദേഹവും ഞാനും വിശ്വസിക്കുന്ന പടച്ചവൻ ഉണ്ടല്ലോ, എല്ലാം അവരാണ് തീരുമാനിക്കുന്നത് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ, എനിക്ക് വിതച്ചത് എനിക്ക് കിട്ടും ഇല്ലാത്തത് ഇല്ല, ഞാനും എന്തായാലും അങ്ങനെ കേട്ടിട്ടുണ്ട്. അതില്‍ എത്രമാത്രം സത്യമുണ്ടെന്ന് എനിക്ക് അറിയില്ല. പക്ഷെ അത് ആള്‍ക്കാര്‍ എങ്ങനെ അറിഞ്ഞു എന്നാണ് എനിക്ക് മനസിലാകാത്തത് എന്നും എന്നും ഉഷ പറഞ്ഞു. കോട്ടയം കുഞ്ഞച്ചന്റെ സമയത്താണ് അതിന്റെ ഡയറക്ടര്‍ സുരേഷേട്ടനും ഞാനും വിവാഹിതരാകാന്‍ തീരുമാനിക്കുന്നത്. ആ സമയത്ത് എന്റെ അച്ഛനും സുരേഷേട്ടന്റെ അച്ഛനും മമ്മൂക്കയുടെ അടുത്ത് പരാതി പറഞ്ഞിട്ടുണ്ട്.

അദ്ദേഹം സുരേഷേട്ടനെ ഉപദേശിച്ചിരുന്നു,പക്ഷെ ഞങ്ങൾ വിവാഹിതരായിരുന്നു. ഇനി പുള്ളി പറഞ്ഞത് കേള്‍ക്കാത്തതിന്റെ സങ്കടം ഉണ്ടായിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. എന്നോട് ഒന്നും പുള്ളി പറഞ്ഞിട്ടില്ല. അതും ഇതും തമ്മില്‍ ബന്ധമുണ്ടോ എന്ന് പോലും അറിയില്ലെന്നും ഉഷ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *