
കർണാടകയിൽ പോകാൻ പാസ്പോർട്ടും വിസയും വേണ്ട ! കേരള മന്ത്രിമാർ അഞ്ചു ദിവസമായിട്ടും അങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല ! സന്ദീപ് ജി വാര്യർ !
ഇപ്പോഴിതാ കേരള മന്ത്രിമാർ അഞ്ചു ദിവസമായിട്ടും കർണാടകയിൽ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്ന അർജുനെ രക്ഷിക്കാൻ ഒന്നും തന്നെ ചെയ്തില്ലെന്നും, അവിടേക്ക് ആരും തന്നെ പോയില്ലന്നും ആരോപിച്ച് സന്ദീപ് ജി വാര്യരും അതുപോലെ ശ്രീജിത്ത് പണിക്കരും പങ്കുവെച്ച കുറിപ്പുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. അർജുനായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുമ്പോൾ കേരളത്തിലെ മന്ത്രിമാർ എന്തുകൊണ്ട് അവിടേക്ക് പോകുന്നില്ലെന്ന് ബിജെപി സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് ജി വാര്യർ. മലയാളിയായ അർജുന്റെ ജീവന് കർണാടക സർക്കാർ പുല്ലുവിലയാണ് കല്പിക്കുന്നതെന്നും സന്ദീപ് വാര്യർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.
കുറിപ്പിന്റെ പൂർണ്ണ രൂപമിങ്ങനെ, കർണാടകയിൽ പോകാൻ വിസ വേണ്ട, പാസ്പോർട്ട് വേണ്ട, കേന്ദ്രാനുമതിയും വേണ്ട. കേരള മന്ത്രിമാർ എന്തേ അഞ്ച് ദിവസമായിട്ടും അങ്ങോട്ട് തിരിഞ്ഞു നോക്കാതിരുന്നത് ? രക്ഷാപ്രവർത്തനം സംബന്ധിച്ച് ആക്ഷേപമുന്നയിച്ച മലയാളി ഡ്രൈവറെ കർണാടക പോലീസ് മർദ്ദിക്കുന്നു . കർണാടക സർക്കാരിൽ സമ്മർദ്ദം ചെലുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ കേരളത്തിലെ മുഖ്യമന്ത്രിയോ പ്രതിപക്ഷ നേതാവോ ശ്രമിക്കുന്നില്ല. മലയാളിയുടെ ജീവന് കർണാടക സർക്കാർ പുല്ലുവിലയാണ് കൽപ്പിക്കുന്നത് എന്നാണ് സന്ദീപ് കുറിച്ചത്.

അതുപോലെ ശ്രീജിത്ത് പണിക്കർ കുറിച്ചതിങ്ങനെ, രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ മന്ത്രി വീണാ ജോർജ് കർണാടകയിൽ പോകുന്നില്ലേ? എന്നാണ് അദ്ദേഹത്തിന്റെ ഒരു പോസ്റ്റ്, ഇന്ന് രാവിലെ അമേരിക്കയിൽ നിന്ന് എന്നെ ചിലർ വിളിച്ചിരുന്നു. സീസറമ്മേ സീസറമ്മേ, ഇവിടെ മൈക്രോസോഫ്റ്റ് വിൻഡോസ് വർക്ക് ചെയ്യുന്നില്ല. അവിടുന്ന് കുറച്ച് നല്ല വിൻഡോസ് അയച്ചുതരാമോ എന്ന്. അല്ലെങ്കിൽ വിൻഡോസ് വർക്ക് ചെയ്യാൻ എന്തെങ്കിലും ഒരു മരുന്ന് പറഞ്ഞുതരാമോ എന്ന്. കുറിച്ചുകൊണ്ട് ഒരു പരിഹാസ കുറിപ്പും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
Leave a Reply