
ഇതുവരെ തോന്നാത്ത സ്നേഹം ഇപ്പോൾ എവിടുന്നു വന്നു?. പൃഥ്വിരാജ് അവന്റെ ജോലി ചെയ്തു ജീവിച്ചോളും ! തന്റെ അനിഷ്ടം പ്രകടമാക്കി മല്ലിക സുകുമാരൻ !
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താര കുടുംബമാണ് മല്ലിക സുകുമാരന്റേത്, ഇപ്പോഴിതാ മലയാള സിനിമ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് തന്റെ നിലപാട് വ്യക്തമാക്കുകയാണ് മല്ലിക സുകുമാരൻ. കൈരളി ടിവിയിലൂടെയാണ് മല്ലിക പ്രതികരിച്ചത്. അവരുടെ വാക്കുകൾ ഇങ്ങനെ, ഇപ്പോൾ മലയാള സിനിമയിൽ നടക്കുന്നതെല്ലാം പത്തോ പതിനഞ്ചോ വർഷങ്ങൾ കൊണ്ടുണ്ടായ സംഭവങ്ങളാണ്. അല്ലാതെ ഇങ്ങനെയൊരു ബഹളങ്ങളൊന്നും ഞാൻ ഇതുവരെ കണ്ടിട്ടില്ല.
എല്ലാകാര്യങ്ങൾക്കും വളരെ വ്യക്ത ഉണ്ടായിരിക്കണം. ഈ തുറന്നു പറച്ചിലുകൾ നടത്തിയ കുട്ടികൾ നേരിട്ട ദുരനുഭവങ്ങൾ സത്യസന്ധമാണെങ്കിൽ തീർച്ചയായും അത് അന്വേഷിക്കണം. കുറ്റവാളികൾ ശിക്ഷിക്കപ്പെടണം. എന്നാൽ ഏതൊരു വശത്തിനും മറു വശം ഉണ്ടെന്ന് പറയുന്ന പോലെ ഈ വിഷയത്തിലും രണ്ട് വശങ്ങളുണ്ട്. ഒരു നടന്റെ പേര് പറഞ്ഞ് ആരോപണം ഉന്നയിക്കുകയും പിന്നീട് അതേ വ്യക്തി ആ നടന്റെ പേര് തിരുത്തുകയും ചെയ്തിട്ടുണ്ട്. അതും തെറ്റായ കാര്യമല്ലേ. അതിനാൽ അങ്ങനെ തെറ്റുകൾ അവർക്കും സംഭവിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം.
അങ്ങനെയല്ലെങ്കിൽ അയാൾക്ക് നഷ്ടമാവുന്നത് ഒരു കുടുംബമാവും. ആ വ്യക്തിയുടെ ഭാര്യ, കുട്ടികൾ അവരുടെയെല്ലാം ജീവിതത്തിലെ സമാധാനമാണ് തെറ്റായ ആരോപണങ്ങളിലൂടെ നശിക്കുന്നത്. ഒരേ ഒരു വാക്ക് മതി എല്ലാം അവസാനിക്കാൻ. മലയാള സിനിമയിൽ ഇപ്പോൾ നടക്കുന്നതൊക്കെ കാണുമ്പോൾ വലിയ വേദനയുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ ഇത്രയും താരങ്ങൾക്കെതിരെ ആരോപണങ്ങൾ ഉയർന്നതും വിഷമം ഉണ്ടാക്കുന്നു. ഏത് സംഘടനയായാലും പെരുമാറ്റത്തിലും സംസാരത്തിലും അൽപം മാന്യതയും സഭ്യതയും ഉണ്ടാവണം. അനാവശ്യമായി സംസാരിക്കുന്നതിനോട് യോജിപ്പില്ല.

അമ്മ സംഘടന പിരിച്ചുവിട്ടതിന് ശേഷം ശ്വേതാ മേനോൻ പറഞ്ഞിരുന്നു അമ്മ പ്രസിഡന്റായി പൃഥ്വിരാജ് വരണമെന്ന്, ഇതിനെ കുറിച്ചും മല്ലിക സംസാരിച്ചു. അത്തരം പദവികൾ രാജുവിന് വേണ്ട, രാജു കുറേ കാലമായി ഇവിടെയുണ്ട്. ഇത്രയും കാലം തോന്നാത്ത ഒരു സ്നേഹം ഈ കാര്യത്തിൽ എന്തിനാണെന്ന് അറിയില്ല. അവൻ ജോലി ചെയ്ത് ജീവിക്കട്ടെ. എല്ലാവരും ബഹുമാനിക്കുന്ന ഒരുപാട് താരങ്ങൾ ഇവിടെയുണ്ട്. അവർ തന്നെ ഭരിക്കട്ടെ എന്നും മല്ലിക വ്യക്തമാക്കി.
മികച്ച ഭരണാധികാരിയെ തിരഞ്ഞെടുക്കുക. ഇപ്പോൾ പലരും ഉന്നയിച്ച ആരോപണങ്ങളെ പൂർണമായും തള്ളിക്കളയാൻ സാധിക്കില്ല. കാരണം അത്രയും മോശം അനുഭവങ്ങൾ ഉണ്ടായതിനാലാണ് ഇതെല്ലാം തുറന്നു പറയേണ്ടി വന്നത്. അതുകൊണ്ട് ഈ വിഷയത്തിൽ സർക്കാർ ഇടപെട്ട് കൃത്യമായ പരിഹാരം നൽകേണ്ടതുണ്ട്, ഒപ്പം സംഘടനയും തക്കതായ തീരുമാനം സ്വീകരിക്കണമെന്നും മല്ലിക സുകുമാരൻ പറയുന്നു.
Leave a Reply