
മോഹൻലാലും സുരേഷ് ഗോപിയും ഈ വിഷയത്തിൽ ഒഴിഞ്ഞു മാറുന്നത് എന്തിന് ! ഒളിച്ചുവയ്ക്കാന്‍ ഉള്ളവരാണ് പ്രതികരിക്കാതെ ഇരിക്കുന്നത് ! വിമർശിച്ച് നടി കസ്തൂരി !
ഹേമ കമ്മറ്റി റിപ്പോർട്ട് വന്നതിന് ശേഷം മലയാള സിനിമ ലോകം സാംസ്‌കാരിക ലോകത്തിനു തന്നെ വലിയ നടക്കേടായി മാറുന്ന സാഹചര്യമാണ് ഉള്ളത്, ഇപ്പോഴിതാ ഈ വിഷയത്തെ കുറിച്ച് സംസാരിക്കുകയാണ് നടി കസ്തൂരി. മലയാളത്തിൽ ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായ ആളാണ് തമിഴ് നടിയായ കസ്തൂരി. അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്ന സിനിമയിലെ കസ്തൂരിയുടെ കഥാപാത്രമാണ് മലയാളത്തിൽ ഏറ്റവുമധികം ശ്രദ്ധ നേടിയത്. പഞ്ചപാണ്ഡവര്‍, രഥോല്‍സവം, മംഗല്യപ്പല്ലക്ക് തുടങ്ങിയ സിനിമകളിലും കസ്തൂരി അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ സൂപ്പർ താരങ്ങൾ ഈ വിഷയത്തിൽ കാര്യമായി പ്രതികരിക്കാത്തതിൽ വിമർശിക്കുകയാണ് കസ്തൂരി. അതുപോലെ മലയാള സിനിമയിൽ തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും കസ്തൂരി വ്യക്തമാക്കി. അവരുടെ വാക്കുക്കൾ വിശദമായി, മോഹന്‍ലാലിനു എന്തുകൊണ്ട് ഉത്തരമില്ല. എന്റെ സിനിമയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നടക്കുന്നില്ലെന്ന് പറയാന്‍ മോഹന്‍ലാല്‍ തയാറാകാത്തത് എന്തുകൊണ്ടാണ്..

അമ്മ സംഘടനയിൽ നിന്നും രാജിവച്ച് എല്ലാവരും ഒളിച്ചോടിയത് എന്തിനാണ്, സുരേഷ് ഗോപിക്ക് കേരളത്തിലെ വോട്ടര്‍മാരോട് ഉത്തരവാദിത്തമുണ്ട്. കേരളത്തിലെ ജനങ്ങളോട് തുറന്നു സംസാരിക്കണം. ഒളിച്ചുവയ്ക്കാന്‍ ഉള്ളവരാണ് പ്രതികരിക്കാതെ ഇരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഗോസിപ്പല്ല, ഔദ്യോഗിക റിപ്പോര്‍ട്ടാണ്. അനിയന്‍ ബാവ ചേട്ടന്‍ ബാവ, രഥോത്സവം ഉള്‍പ്പെടെ നല്ല സിനിമകള്‍ ഞാന്‍ മലയാളത്തില്‍ ചെയ്തിട്ടുണ്ട്.
പക്ഷെ ഇത്രയും കുറഞ്ഞ സിനിമകൾ ചെയ്ത ഞാന്‍ മലയാളത്തില്‍ അവസാനം ചെയ്ത സിനിമയില്‍ നിന്നും ദുരനുഭവം നേരിട്ടു. നല്ല സാമ്പത്തികം ഇല്ലായിരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പലപ്പോഴും ദേഷ്യപ്പെട്ടു. രണ്ട് ദിവസത്തിനു ശേഷം ഷൂട്ടിങ് സെറ്റില്‍ നിന്നും താന്‍ പോയെന്നും കസ്തൂരി പറയുന്നു. മോശം മനുഷ്യര്‍ എല്ലായിടത്തുമുണ്ട്. തനിക്കും ഒരുപാട് ദുരനുഭവം ഉണ്ടായിട്ടുണ്ട്. എന്നുകരുതി എല്ലാവരും മോശക്കാരല്ലെന്നും കസ്തൂരി അഭിപ്രായപ്പെട്ടു..
Leave a Reply