
മലയാള സിനിമയെ തകര്‍ത്തത് മമ്മൂട്ടിയും മോഹന്‍ലാലും ചേരുന്ന താരാധിപത്യമാണ് ! ശ്രീകുമാരൻ തമ്പി ! അവർ ആദ്യം ഒതുക്കിയത് എന്നെയാണ് ! ശ്രീകുമാരൻ തമ്പി !
ഹേമ കമ്മറ്റി റിപ്പോർട്ടിൽ പറയുന്ന പവർ ഗ്രൂപ്പിനെ കുറിച്ചാണ് ഇപ്പോൾ സിനിമ രംഗത്തും സമൂഹ മാധ്യമങ്ങളിലും ചർച്ചാ വിഷയം. ഇപ്പോഴിതാ ഇതിനെ കുറിച്ച് സംസാരിക്കുകയാണ് മുതിര്‍ന്ന സംവിധായകനും എഴുത്തുകാരനുമായ ശ്രീകുമാരന്‍ തമ്പി. മലയാള സിനിമയിലെ തകര്‍ത്തത് താരാധിപത്യമാണെന്നാണ് അദ്ദേഹം പറയുന്നത്. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും പേരെടുത്ത് പറഞ്ഞു തന്നെയായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ വിമര്‍ശനം.
അദ്ദേഹം പറയുന്നത്, മലയാള സിനിമയെ നശിപ്പിച്ചത് മമ്മൂട്ടിയും മോഹന്‍ലാലും ചേരുന്ന താരാധിപത്യമെന്നാണ്. പത്രസമ്മേളനത്തിലാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്, ആര് സംവിധാനം ചെയ്യണമെന്ന് സൂപ്പര്‍ താരങ്ങളാണ് തീരുമാനിക്കുന്നത്. പഴയ നിര്‍മാതാക്കളെ മുഴുവന്‍ പുറത്താക്കിയെന്നും അദ്ദേഹം പറയുന്നു. അതേസമയം മമ്മൂട്ടിയും മോഹന്‍ലാലും ആദ്യം ഒതുക്കിയത് തന്നെ ആണെന്നുംം ശ്രീകുമാരന്‍ തമ്പി ആരോപിക്കുന്നുണ്ട്.
കുറച്ചധികം കാലം ഈ പവർ ഗ്രൂപ്പ് സിനിമ ലോകം ഭരിച്ചിരുന്നു എങ്കിലും പക്ഷെ പുതിയ താരങ്ങൾ വന്നതോടെ പവര്‍ ഗ്രൂപ്പ് തകര്‍ന്നെന്നും അദ്ദേഹം പറയുന്നുണ്ട്. താരമേധാവിത്വം തകര്‍ന്നു തുടങ്ങിയെന്നും ഇനി പവര്‍ ഗ്രൂപ്പൊന്നും സിനിമയില്‍ ഉണ്ടാകില്ല എന്നും അദ്ദേഹം പറയുന്നുണ്ട്. മലയാള സിനിമയെക്കുറിച്ച് ആധികാരികമായി സംസാരിക്കാന്‍ തനിക്ക് അവകാശമുണ്ട്. മാധ്യമങ്ങള്‍ മലയാള സിനിമയെ താറടിച്ചു കാണിക്കുകയാണ് ചെയ്യുന്നത്. എന്നും അദ്ദേഹം തുറന്നടിക്കുന്നുണ്ട്.

അതുപോലെ സ്ത്രീകളെ ചൂഷണം ചെയ്യുന്നത് മറ്റു ഭാഷകളിൽ നടക്കുന്ന അത്രയും മലയാള സിനിമയിൽ നടക്കുന്നില്ല, പ്രേംനസീര്‍, സത്യന്‍, മധു എന്നിവര്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് താന്‍ മലയാള സിനിമയിലേക്ക് വരുന്നത്. കാസ്റ്റിംഗ് കൗച്ച്, പവര്‍ ഗ്രൂപ്പ് എന്നിവ ഉണ്ടോയെന്ന് തനിക്കറിയില്ല എന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടി മോഹന്‍ലാല്‍ എന്നിവര്‍ വന്നതിന് ശേഷമാണ് സൂപ്പര്‍സ്റ്റാര്‍, മെഗാസ്റ്റാര്‍ വിളികള്‍ തുടങ്ങിയത് എന്നും ശ്രീകുമാരന്‍ തമ്പി ചൂണ്ടിക്കാണിക്കുന്നുണ്ട്.
എന്നാൽ അതേസമയം ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിടാതെ പൂഴ്ത്തിവച്ചത് തെറ്റാണ്. അതില്‍ ബാഹ്യ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോ എന്നതില്‍ സര്‍ക്കാരാണ് മറുപടി പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ നിലവിൽ ലൈം,ഗീ,കാ,രോ,പണം നേരിടുന്ന മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നും ശ്രീകുമാരന്‍ തമ്പി അഭിപ്രായപ്പെട്ടു.
Leave a Reply