നിന്റെ അച്ഛൻ ഒരു പൊട്ടനാ എന്ന് പറയുന്നത് അല്ല എന്നെ ബാധിക്കുന്നത്. എന്റെ അമ്മയെയും പെങ്ങന്മാരെയും കുറിച്ച് പറയുന്നതാണ് ! മാധവ് സുരേഷ്‌ഗോപി

ഇപ്പോൾ മലയാള സിനിമ ലോകം താരപുത്രന്മാരാൽ സമ്പന്നമാണ്, അതിൽ ഇപ്പോഴിതാ സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷ് തന്റെ ഏറ്റവും പുതിയ സിനിമയായ കുമ്മാട്ടികളിയുമായി നായകനായി അരങ്ങേറുകയാണ്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി അദ്ദേഹം നൽകിയ അഭിമുഖങ്ങളെല്ലാം തന്നെ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. അത്തരത്തിൽ മാധവ് സുരേഷ് തന്റെ കുടുംബത്തെ കുറിച്ച് പറഞ്ഞ ചില വാക്കുകൾ വളരെയധികം ശ്രദ്ധ നേടിയിരുന്നു.

തന്റെ അച്ഛൻ സുരേഷ് ​ഗോപിക്കെതിരായി സമൂഹ മാധ്യമങ്ങളിൽ വരുന്ന ട്രോളുകൾക്ക് മറുപടി നൽകിയിരിക്കുകയാണ് മാധവ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, വേറൊരാൾ നമ്മളെ പറ്റി ഒരു കാര്യം പറയുമ്പോൾ അത് നമ്മൾ ആകുന്നില്ല. നിന്റെ അച്ഛൻ ഒരു പൊട്ടനാ എന്ന് പറയുന്നത് അല്ല എന്നെ ബാധിക്കുന്നത്. എന്റെ അമ്മയെയും പെങ്ങന്മാരെയും കുറിച്ച് വൾഗർ ആയി സംസാരിച്ചവരുണ്ട്. ആദ്യമൊക്കെ അത് കേൾക്കുമ്പോൾ എന്നെ വല്ലാതെ ബാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ അത് കേൾക്കുകയാണെങ്കിൽ ഞാൻ ചിരിച്ച് തള്ളുകയേ ഉള്ളൂ. കാരണം ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അത് ആവുന്നില്ലല്ലോ എന്റെ അച്ഛനും അമ്മയോ കുടുംബമോ.

ഇത്തരക്കാർക്ക് കളയാൻ ഒരുപാട് സമയം ഉള്ളതുകൊണ്ട് സോഷ്യൽ മീഡിയയിൽ പോയി ഫേക്ക് ഐഡി ഉണ്ടാക്കി ഇത്തരം കാര്യങ്ങൾ ചെയ്യുന്നു. അതിൽ 99 ശതമാനം ആൾക്കാർക്കും നമ്മുടെ മുഖത്തുനോക്കി പറയാനുള്ള നട്ടെല്ലും കാണത്തില്ല. പിന്നെ ഞാനെന്തിനാണ് ഇത്തരക്കാർക്ക് മറുപടി നൽകി വെയിറ്റ് ചെയ്യുന്നത് എന്നും മാതാവ് സുരേഷ് പ്രതികരിച്ചു.

അതുപോലെ തന്നെ കുറിച്ച് മലയാളികളുടെ ധാരണയെ കുറിച്ചും മാധവ് സംസാരിച്ചു, ഇപ്പോഴത്തെ നമ്മുടെ ജനറേഷനിലെ ഒരു സ്റ്റാർ തന്നെയാണ് രാജു ചേട്ടൻ(പൃഥ്വിരാജ്). അദ്ദേഹത്തെ പോലെ കാലിബറുള്ള, ഇരുപത് വർഷമായി ഇൻസ്ട്രിയിലുള്ള ഒരാളുമായി എന്നെ താതമ്യം ചെയ്യുന്നതിൽ എനിക്ക് ഒരുപാട് അഭിമാനമുണ്ട്. അതെനിക്ക് ഒളിപ്പിച്ച് വയ്ക്കാൻ പറ്റത്തില്ല. സ്റ്റാർട്ടിം​ഗ് ലെവലിൽ നിൽക്കുന്ന എന്നെ താരതമ്യം ചെയ്യുന്നത് ഇരുപത് വർഷത്തിലധികം എക്സ്പീരിയൻസുള്ള സ്റ്റാറുമായിട്ടാണ്. അഹങ്കാരം, കോൺഫിഡൻസ് എന്ന് പറയുന്നത് എന്താണ് എന്ന് എനിക്ക് അറിയത്തില്ല. ഞാൻ ഇങ്ങനെയാണ്. എന്നെ മനുഷ്യനായാണ് ഞാൻ കാണുന്നത്.

എന്നോട് ആരെങ്കിലും എന്തെങ്കിലും ചോദ്യം ചോദിച്ചാൽ അതിന് വ്യക്തമായി ഉത്തരം കൊടുക്കുക എന്നത് എന്റെ ഉത്തരവാദിത്വം ആണ്. അതു ഞാൻ ചെയ്യുന്നു. നമ്മൾ മനുഷ്യരാണ് ഓരോരുത്തർക്കും ഓരോ അഭിപ്രായമാണ്. ചിലർ നല്ല കുട്ടി, സ്പുടതയോടെ കാര്യങ്ങൾ പറയുന്നു എന്ന് പറയും. ചിലർ അഹങ്കാരി എന്ന് വിളിക്കും. ചിലരെന്നെ പൃഥ്വിരാജെന്നും സുരേഷ് ​ഗോപി എന്നും വിളിക്കും. ഇതൊന്നും എന്റെ കയ്യിലുള്ള കാര്യമല്ല. എനിക്ക് മാധവ് സുരേഷ് ആയിട്ടേ ജീവിക്കാൻ പറ്റൂ”, എന്നാണ് മാധവ് പറഞ്ഞത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *