
എന്റെ കയ്യിലുള്ള ബോം,ബ് പൊ,ട്ടി,ക്കേ,ണ്ട സമയത്ത് ഞാൻ പൊ,ട്ടി,ച്ചിരിക്കും ! അമ്മ സംഘടനയെ ബഹുമാനിക്കുന്നത് കൊണ്ടാണ് മിണ്ടാതിരിക്കുന്നത് ! നടി പ്രിയങ്ക പറയുന്നു !
ഹേമ കമ്മറ്റി റിപ്പോർട്ടിന് ശേഷം മലയാള സിനിമയിൽ നടക്കുന്നത് ഒരു സിനിമയെ വെല്ലുന്ന സംഭവ വികാസങ്ങളാണ്, ഇപ്പോഴിതാ നടി പ്രിയങ്ക ഒരു അഭിമുഖത്തിൽ പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. വര്ഷങ്ങളായി സിനിമ സീരിയൽ ലോകത്ത് തിളങ്ങി നിൽക്കുന്ന താരമാണ് പ്രിയങ്ക. താരത്തിന്റെ പുതിയ സിനിമയായ കുട്ടൻറെ ഷിനിഗാമിയുടെ പ്രമോഷന് എത്തിയപ്പോഴായിരുന്നു അമ്മ സംഘടനയെ കുറിച്ച് സംസാരിച്ചത്.
അഭിമുഖത്തിനിടെ, ഹേമ കമ്മിറ്റി റിപ്പോർട്ട് എന്നിവയെ കുറിച്ച് ചോദിക്കാൻ തുടങ്ങിയപ്പോള്‍ തന്നെ നടി രോഷാകുലയായി പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോകാൻ തുടങ്ങുകയായിരുന്നു. ശേഷമാണ് പ്രിയങ്ക തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്, അമ്മയുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച് എന്നോട് ചോദിക്കരുത്. അതില്‍ എനിക്ക് എതിർപ്പുണ്ട്. സിനിമയുടെ കാര്യങ്ങള്‍ സംസാരിക്കാൻ വേണ്ടിയാണ് വന്നിരിക്കുന്നത്. തീ ക,ത്തു,ന്നിടത്ത് കൂടുതല്‍ വാരിയിട്ട് കത്തിക്കാൻ നോക്കരുത് എനിക്ക് താല്‍പര്യമില്ല. അമ്മയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിച്ചാല്‍ എന്റെ കയ്യില്‍ നിന്നും ഉത്തരം കിട്ടില്ല. എനിക്കും ചിലത് പറയാനുണ്ട്. പക്ഷെ ഇപ്പോഴല്ല.

ഇങ്ങനെയുള്ള കാര്യങ്ങളോടും അതിനെ കുറിച്ചുള്ള ചോദ്യങ്ങളോടും പ്രതികരിക്കാനുള്ള സാഹചര്യവുമല്ല. വാതിലില്‍ ആരെങ്കിലും മുട്ടിയാല്‍ മുട്ടിയവരുടെ കൈ ഒടിക്കാനുള്ള കഴിവ് എനിക്കുണ്ട്. കുടുംബമായി ജീവിക്കുന്നൊരാളാണ് ഞാൻ. അതുകൊണ്ട് എനിക്ക് പറയാനുള്ളത് പറയും മുമ്പ് ആലോചിക്കണം… സമയം വേണം. താരസംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങളും പറയും. ഒരു മാവില്‍ നൂറ് മാങ്ങയുണ്ടാകും.
അതില്‍ നാലോ, അഞ്ചോ മാങ്ങ ചീഞ്ഞുവെന്ന് കരുതി മൊത്തം ആളുകളെയും കല്ലെറിയാൻ നില്‍ക്കരുത്. പ്രതികരിക്കേണ്ടതിന് അപ്പോള്‍ തന്നെ പ്രതികരിക്കുക. ഇപ്പോള്‍ ഇതും പറഞ്ഞ് നമ്മളെയൊക്കെ അ,ടി,ച്ച് താഴ്ത്തി വെച്ചിരിക്കുകയാണ്. ജനങ്ങള്‍ പറയുന്നത് മുഴുവൻ കേള്‍ക്കുന്നത് നമ്മളാണ്.
അമ്മ താര സംഘടനയെ ബഹുമാനിക്കുന്നത് കൊണ്ടാണ് മിണ്ടാതിരിക്കുന്നത്. എനിക്ക് ഇപ്പോഴും ആ ബഹുമാനം അമ്മ സംഘടനയോടുണ്ട്. അതുകൊണ്ടാണ് മൗനം പാലിക്കുന്നതും. അമ്മ സംഘടന വേണമെന്ന് ആഗ്രഹിക്കുന്നവരാണ് ഞങ്ങള്‍. എന്റെ കയ്യിലുള്ള ബോം,ബ് പൊ,ട്ടി,ക്കേണ്ട സമയത്ത് ഞാൻ പൊ,ട്ടി,ച്ചി,രി,ക്കുമെന്നും പ്രിയങ്ക പറഞ്ഞു.
Leave a Reply