
91-ാം പിറന്നാളിന്റെ നിറവിൽ മധു ! അധ്യാപകൻ, 400ൽ ഏറെ സിനിമകൾ, സംവിധായകൻ, സൂപ്പർ സ്റ്റാർ, മലയാളികളുടെ അഭിമാനം ! ആശംസകൾ നേർന്ന് മലയാളികൾ !
മലയാള സിനിമയുടെ ആദ്യ സൂപ്പർ സ്റ്റാറുകളിൽ ഒരാൾ, ഇന്ന് ഉള്ളവരിൽ മലയാള സിനിമയുടെ ഏറ്റവും സീനിയർ ആയ നടനാണ് മധു എന്ന മാധവൻ നായർ. മലയാളികളുടെ സ്വന്തം പരീക്കുട്ടി. 400ൽ ഏറെ സിനിമകളിൽ അഭിനയിച്ച, 12 സിനിമകൾ സംവിധാനം ചെയ്ത, 15 ഓളം സിനിമകൾ നിർമ്മിച്ച ഒരു നടൻ. രാജ്യം പത്മശ്രീയും കേരള സർക്കാർ ജെസി ഡാനിയേൽ അവാർഡും നൽകി ആദരിച്ച പ്രതിഭ. ഇതിഹാസ താരമെന്നോ, മലയാള സിനിമയിലെ അതികായനെന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന വ്യക്തിത്വം.
ഇന്ന് അദ്ദേഹം തന്റെ 91 മതി ജന്മദിനം ആഘോഷിക്കുകയാണ്. 933 സെപ്റ്റംബർ 23ന് ഗൗരീശപട്ടത്ത് മേയറായിരുന്ന ആർ.പരമേശ്വരൻ പിള്ളയുടെയും കമലമ്മയുടെയും മകനായാണ് മധുവിന്റെ ജനനം. 1959ൽ നിണമണിഞ്ഞ കാൽപ്പാടുകൾ എന്ന സിനിമയിലൂടെയായിരുന്നു അഭിനയരംഗത്തേക്ക് എത്തിയത്. വിദ്യാർത്ഥിയായിരിക്കെതന്നെ നാടക രംഗത്ത് സജീവമായിരുന്നു ഈ ചെറുപ്പക്കാരൻ. പിന്നീട് കലാപ്രവർത്തനങ്ങളിൽ നിന്നും ഒരിടവേളയെടുത്ത് പഠനത്തിലേക്ക്ദ്ധ ശ്രദ്ധ തിരിച്ചു. ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് ബിരുദവും തുടർന്ന് ബിരുദാനന്തര ബിരുദവും നേടി. നാഗർകോവിലിലെ സ്കോട്ട് ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു.
എന്നാൽ അഭിനയ മോഹം തലക്ക് പിടിക്കുകയും ഒരിക്കൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ പരസ്യം പത്രത്തിൽ കണ്ട ആ ചെറുപ്പക്കാരൻ രണ്ടും കൽപ്പിച്ച് അധ്യാപന ജോലി രാജിവച്ച് ഡൽഹിക്ക് വണ്ടികയറി. സ്വപ്നങ്ങളുടെ പിറകെയുള്ള ആ ചെറുപ്പക്കാരന്റെ ഇറങ്ങിനടത്തം വെറുതെയായില്ല. 1959ൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ ആദ്യ ബാച്ചിലേയ്ക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ആ ബാച്ചിലെ ഏക മലയാളിയും ഈ മാധവൻ നായർ ആയിരുന്നു. തന്റെ ജീവിതത്തെ കുറിച്ച് അദ്ദേഹത്തിന്റെ തന്നെ വാക്കുകൾ ഇങ്ങനെ, അഭിനയ ലോകത്തേക്കുള്ളത് വീട്ടുകാരുടെ എതിര്‍പ്പുകളെപ്പോലും അവഗണിച്ചുള്ള ഒരു യാത്രയായിരുന്നു.

വായന എല്ലായിപ്പോഴും എനിക്കൊപ്പമുണ്ട്, എന്റെ ജീവിതത്തിൽ സര്‍ഗാത്മകമായി ഞാനെന്തെല്ലാം ആഗ്രഹിച്ചോ അതെല്ലാം എന്നിലേക്ക് വന്നുചേര്‍ന്നു. ഒരിക്കലും അത്യാഗ്രഹങ്ങൾ എനിക്ക് ഇല്ലായിരുന്നു, ശ്രമം കൊണ്ട് നേടിയെടുക്കാൻ കഴിയും എന്നുള്ള സ്വപ്‌നങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു, അതിലേക്ക് എല്ലാം ഞാൻ എത്തിച്ചേർന്നു, അര്‍ഹമായ പരിഗണന കിട്ടിയോ ഇല്ലയോ എന്നൊന്നും ഞാന്‍ ചിന്തിച്ചിട്ടില്ല. ഒട്ടും നിരാശയുമില്ല. ആഗ്രഹിച്ചതെല്ലാം നേടിയത് കൊണ്ടാണോ എന്നറിയില്ല. പുതുതായി ഒന്നും ചെയ്യാന്‍ താൽപര്യം തോന്നുന്നില്ല.
എന്റെ അഭിനയ ജീവിതത്തിൽ ഞാൻ നിരവധി കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്, പക്ഷെ ഇന്നത്തെ പുതുതലമുറ പോലും ചെമ്മീനിലെ ദുരന്ത കാമുകനായ പരികുട്ടിയെ മാത്രമാണ് ഇപ്പോഴും ഓർക്കുന്നതും, ഇഷ്ടപ്പെടുന്നതും. അതുപോലെ എന്റെ കഥാപാത്രങ്ങളിൽ പരീക്കുട്ടിയെ മാത്രം ആളുകൾ ഇപ്പോഴും ഓർത്തിരിക്കാൻ കാരണം എന്താകുമെന്ന് ഞാൻ ഒരുപാട് ആലോചിച്ചു, അങ്ങനെ പലവട്ടം ഞാൻ ആലോചിച്ച് അതിനുള്ള ഉത്തരം കണ്ടെത്തി, പരീക്കുട്ടി സ്നേഹം മാത്രമാണ്, അയാൾക്ക് സ്നേഹിക്കാൻ മാത്രമേ അറിയൂ, ഒരു വിരലുകൊണ്ട് പോലും അയാൾ കറുത്തമ്മയെ തൊട്ടുനോക്കുനില്ല, ആ സ്നേഹം പരിശുദ്ദമാണ്, ‘നിഷ്‌കാമ കർമ്മം’, ഇങ്ങനെ ഒരു കാമുകനെ ഞാനും വേറെ കണ്ടിട്ടില്ല എന്നും മധു പറയുന്നു.
Leave a Reply