
നിന്റെ മനസിലുള്ളത് പറയുന്നത് തുടരുക പെണ്ണേ, നീ എന്റര്‍ടെയ്‌നിംഗ് ആണ്, സ്മാര്‍ട്ടാണ്. എല്ലാത്തിലും നിന്റെ ഏറ്റവും മികച്ചു തന്നെ നീ നല്‍കുന്നുണ്ട് !
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ നടി നിഖില വിമലിന്റെ ചില അഭിമുഖങ്ങളെ മുൻ നിർത്തി താരത്തെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെക്കുന്നത്, എന്നാൽ ഇപ്പോഴിതായ നിഖിലയെ പിന്തുണച്ച് നടി ഐഷ്വര്യ ലക്ഷ്മി പങ്കുവെച്ച പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്. ഭൂരിപക്ഷത്തിന്റെ അഭിപ്രായമല്ല എന്റേത്. ഞാന്‍ പറയുന്നത് എല്ലാവര്‍ക്കും ഇഷ്ടപ്പെടില്ല’ എന്ന നിഖിലയുടെ വാക്കുകള്‍ പങ്കുവച്ചു കൊണ്ടായിരുന്നു ഐശ്വര്യയുടെ പ്രതികരണം. അഭിപ്രായങ്ങള്‍ പറയുന്ന സ്ത്രീകളോടുള്ള സമൂഹത്തിന്റെ പ്രശ്‌നമാണ് നിഖിലയോടുള്ള എതിര്‍പ്പിന് കാരണം എന്നാണ് ഐശ്വര്യയുടെ വിലയിരുത്തല്‍.
ഐശ്വര്യ കുറിച്ചതിങ്ങനെ, ഇവള്‍ തന്റെ മനസിലുള്ളതുപോലെ സംസാരിക്കുന്നുവെന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു. അനുവദിക്കപ്പെട്ടിട്ടുള്ള സ്മാര്‍ട്ട്‌നെസിന്റെ ഉള്ളില്‍ നില്‍ക്കുന്ന സ്ത്രീകളെ മാത്രമേ നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് തെളിയിച്ച തന്ന സമൂഹത്തിനും മീഡിയയ്ക്കും നന്ദി. നിന്റെ മനസിലുള്ളത് പറയുന്നത് തുടരുക പെണ്ണേ. നീ എന്റര്‍ടെയ്‌നിംഗ് ആണ്, സ്മാര്‍ട്ടാണ്. എല്ലാത്തിലും നിന്റെ ഏറ്റവും മികച്ചു തന്നെ നീ നല്‍കുന്നുണ്ട്. എന്നാണ് ഐശ്വര്യ ലക്ഷ്മി കുറിച്ചിരിക്കുന്നത്.

എന്നാൽ അതേസമയം കഴിഞ്ഞ ദിവസം നടി ഗൗതമി നായർ പേരെടുത്ത് പറയാതെ അഭിമുഖങ്ങളിൽ ധാര്‍ഷ്ട്യത്തോടെ മറുപടി നല്‍കുന്നതിനെ കുറിച്ച് പറഞ്ഞുകൊണ്ട് ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു, ഗൗതമിയുടെ വാക്കുക്കൾ ഇങ്ങനെ, മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ആര്‍ട്ടിസ്റ്റുകള്‍ വലിയ ധാര്‍ഷ്ട്യത്തോടെ മറുപടി നല്‍കുന്ന കുറെ അഭിമുഖങ്ങള്‍ കാണാനിടയായി. മാധ്യമങ്ങള്‍ അവരുടെ ജോലി മാത്രമാണ് ചെയ്യുന്നത്. മറുപടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അവര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത്. ഇവിടെ ആര്‍ക്കും ഓസ്‌കറൊന്നും കിട്ടിയിട്ടില്ലല്ലോ ഇങ്ങനെ പെരുമാറാന്‍” എന്നാണ് ഗൗതമി പറയുന്നു. നിലമറന്ന് പെരുമാറരുതെന്ന് നിലയില്‍ #begrounded എന്ന ഹാഷ്ടാഗോടും പോസ്റ്റിനൊപ്പം ചേര്‍ത്തിരുന്നു.
അതുപോലെ നിഖിലയെ വിമർശിച്ചുള്ള ഒരു പോസ്റ്റിന് മന്ത്രി ആർ ബിന്ദുവും മറുപടി നൽകിയിരുന്നു, “പുച്ഛഭാവം മാത്രമുള്ള കേരളത്തിലെ ഒരേ ഒരു നായികയാണ് നിഖില വിമല്‍ എന്ന് തോന്നിയിട്ടുണ്ടോ..ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ക്കും ഉര്‍വശിക്കും ഇല്ലാത്ത തലക്കനം ആണ് ഈ പുതുമുഖ നായികയ്ക്ക് എന്നും പറയുന്നു ശരിയാണോ?” എന്ന പോസ്റ്റിനോടാണ് മന്ത്രിയുടെ പ്രതികരണം. “മിടുക്കി കുട്ടി ആണ് നിഖില… അസൂയക്കാര്‍ക്ക് തകര്‍ക്കാന്‍ കഴിയാത്ത ആത്മവിശ്വാസം… അത് അഹങ്കാരമല്ല… വിനയമുള്ള വ്യക്തിത്വം കൂടിയാണ് നിഖില” എന്നാണ് മന്ത്രി കമന്റ് ആയി കുറിച്ചിരുന്നത്.
Leave a Reply