കുഴികുത്തി പണിക്കാര്‍ക്ക് കഞ്ഞി കൊടുത്ത കഥ പറഞ്ഞു പുളകം കൊണ്ട ഒരാളുടെ മകള്‍ കൂടി ആയത് കൊണ്ടു എനിക്ക് അദ്ഭുതം ഒന്നും തോന്നുന്നില്ല ! ദിയ കൃഷ്ണക്ക് വിമർശനം !

ഇന്ന് സമൂഹ മാധ്യമങ്ങളിൽ ഏറെ ആരധകരുള്ള താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്. അതിൽ മകൾ ദിയ കൃഷ്ണയുടെ വിവഹാം അടുത്തിടെ നടന്നിരുന്നു, യുട്യൂബ് വിഡിയോകളുമായി ഈ കുടുംബം എപ്പോഴും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. അത്തരത്തിൽ ഒരു വിഡിയോയിൽ ദിയ കൃഷ്ണയുടെ ചില വാക്കുകളാണ് വിമർശനത്തിന് കാരണമായിരിക്കുന്നത്. വീല്‍ചെയറില്‍ ഇരിക്കുന്ന സമയത്തെ മേക്കപ്പിനെക്കുറിച്ചുള്ള ദിയയുടെ പരാമര്‍ശമാണ് വിമര്‍ശനം നേരിടുന്നത്. ഡോക്ടര്‍ ശാരദ ദേവി പങ്കുവച്ച കുറിപ്പാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. ദിയയുടെ പരാമര്‍ശം ഏബിളിസ്റ്റ് കമന്റ് ആണെന്നാണ് ശാരദ ദേവിയുടെ വിമര്‍ശം.

ശാരദാ ദേവിയുടെ കുറിപ്പിങ്ങനെ, സിന്ധു കൃഷ്ണയുടെ ഒരു യൂട്യൂബ് വീഡിയോ അപ്രതീക്ഷിതമായി കാണാന്‍ ഇടയായി. ആ വിഡിയോയില്‍ ഒരു ഭാഗത്തു അവരുടെ മകള്‍ ദിയയുമായി സംഭാഷണം ഉണ്ട്. ദിയ ധരിച്ചിരിക്കുന്ന കമ്മല്‍ തന്റെ ആണെന്നും ഇത് തന്റെ കാലശേഷം ദിയക്ക് ഉള്ളതാണെന്നും സിന്ധു കൃഷ്ണ പറയുന്നുണ്ട്. അതിനു ദിയയുടെ മറുപടി ഇതാണ്: ‘അപ്പോഴേക്കും ഞാന്‍ വീല്‍ചെയറില്‍ ആയിട്ടുണ്ടാവും. വീല്‍ചെയറില്‍ ഇരിക്കുമ്പോള്‍ ഞാന്‍ ആരെ കാണിക്കാനാണ്’ എന്നതായിരുന്നു..

പണ്ട് വീട്ടുമുറ്റത്ത് കുഴികുത്തി പണിക്കാര്‍ക്ക് കഞ്ഞി കൊടുത്ത കഥ പറഞ്ഞു പുളകം കൊണ്ട ഒരച്ഛന്റെ മകള്‍ കൂടി ആയത് കൊണ്ടു എനിക്ക് അദ്ഭുതം ഒന്നും തോന്നുന്നില്ല. വേഷത്തില്‍ മാത്രം മോഡേണ്‍ ആയ ആ കുടുംബത്തില്‍ നിന്നു ഇത്തരം ഇന്‍സെന്‍സിറ്റീവ് ആയ ഏബ്ലിയിസ്റ്റ് കമന്റുകള്‍ വന്നില്ലെങ്കില്‍ മാത്രമേ അദ്ഭുതപ്പെടാനുള്ളു. അവര്‍ ഇതൊന്നും അറിഞ്ഞു കൊണ്ടു പറഞ്ഞതാവില്ലെന്ന് ഇപ്പോള്‍ അവരുടെ ആരാധകര്‍ പറഞ്ഞേക്കാം. നമ്മുടെ ഉപബോധ മനസിലുള്ള ചിന്തകള്‍ ആണ് ഇങ്ങനെ അറിയാതെ പുറത്ത് വരുന്നത്. എത്ര ലാഘവത്തില്‍ ആണ് ദിയ അത് പറയുന്നത്.

അത്തരത്തിൽ അവരുടെ ചിന്താഗതിയിൽ വീല്‍ചെയര്‍ യൂസര്‍മാര്‍ക്ക് അണിഞ്ഞൊരുങ്ങാന്‍ പാടില്ലെന്നും, അഥവാ അങ്ങനെ ചെയ്തത് കൊണ്ട് ആരെ കാണിക്കാന്‍ ആണെന്നും ഒക്കെ തോന്നുന്നത് പ്രാചീന യുഗത്തില്‍ നിന്നും ഈ നൂറ്റാണ്ടിലേക്ക് എത്താതത് കൊണ്ടാണ്. വീല്‍ചെയര്‍ മോഡലുകള്‍ വരെ ഫാഷന്‍ ഷോകളില്‍ മിന്നുന്ന പ്രകടനം അവതരിപ്പിക്കുന്ന ലോകമാണിത്.

ഒരുപാക്ഷേ,  വാര്‍ദ്ധക്യം കാരണം വീല്‍ചെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് എന്താണ് ഒരുങ്ങിയാല്‍, വിദേശ രാജ്യങ്ങളില്‍ ഒക്കെ പോകുന്നവരല്ലേ. എന്നിട്ടും ലോകം അപ്‌ഡേറ്റഡ് ആയത് അറിഞ്ഞില്ല എന്നത് കഷ്ടം തന്നെ. ഉള്ളില്‍ പലര്‍ക്കും ഇതേ ചിന്ത ഉണ്ടാവും. ഇത്ര ധൈര്യത്തില്‍ ഇങ്ങനെ വിളിച്ചു പറയുന്നില്ല എന്നേയുള്ളു. ഏബ്ലിയിസ്റ്റ് പ്രിവിലേജില്‍ മതിമറന്നു ജീവിക്കുന്ന അവരുടെ ഒരു പ്രതിനിധി ആണ് ഈ ദിയ കൃഷ്ണ. അവര്‍ക്ക് ഈ പോസ്റ്റ് ഡെഡിക്കേറ്റ് ചെയ്യുന്നു.. എന്നും കുറിച്ചിരുന്നു. ഇത് കൂടുതൽ ചർച്ചയായി മാറിയതോടെ തന്റെ പോസ്റ്റ് താൻ നീക്കം ചെയ്തതായി മറ്റൊരു പോസ്റ്റിൽ ശാരദ ദേവി പറയുന്നുണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *