‘മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ’ ! യുവതി യുവാക്കളെ, “ഇദ്ദേഹത്തെ നമ്പരുത്” നിങ്ങൾ നിങ്ങളുടെ സ്വന്തം രാഷ്ട്രീയത്തിലേക്ക് പറന്നു പോകൂ ! വിനായകൻ !

ഒരു നടൻ എന്നതിനപ്പുറം സാമൂഹ്യ വിഷയങ്ങളിൽ തന്റെ തുറന്ന അഭിപ്രയം രേഖപ്പെടുത്തുന്ന ആളുകൂടിയാണ് വിനായകൻ, പലപ്പോഴും അദ്ദേഹത്തിന്റെ വാക്കുകൾ വലിയ വിമർശനങ്ങൾക്ക് കാരണമാകരുണ്ട്, ഇപ്പോഴിതാ നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുതെന്ന് പറഞ്ഞ് തുടങ്ങുന്ന ഫെയ്സ്ബുക് പോസ്റ്റിൽ അൻവറിൻ്റേത് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം എന്ന് വിമർശിക്കുന്നു. പൊതുജനം ബോധമില്ലാത്തവരല്ലെന്നും സ്വന്തം രാഷ്ട്രീയത്തിലേക്ക് യുവതീ യുവാക്കൾ പറന്ന് പോകണമെന്നും നടൻ ആവശ്യപ്പെടുന്നു.

വിനായകന്റെ കുറിപ്പ് ഇങ്ങനെ, യുവതി യുവാക്കളെ, ഇദ്ദേഹത്തെ നമ്പരുത്. ശ്രീമാൻ പിവി അൻവർ, പാവപെട്ട ജനസമൂഹത്തെ കൂട്ടിനിർത്തിക്കൊണ്ട് താങ്കളുടെ മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം വിജയിപ്പിക്കാമെന്നത് വ്യാമോഹം മാത്രമാണ്. പൊതുജനം അത്രയ്ക്ക് ബോധമില്ലാത്തവര്‍ അല്ല. കുയിലിയെയും, കർതാർ സിംഗ് സാരഭയെയും, മാതംഗിനി ഹാജ്റായെയും, ഖുദിറാം ബോസിനെയും, അബുബക്കറെയും, മഠത്തിൽ അപ്പുവിനെയും, കുഞ്ഞമ്പു നായരെയും, ചിരുകണ്ടനെയും… നിങ്ങളുടെ അനുയായികൾ മറന്നു കഴിഞ്ഞു.

പിന്നെയല്ലേ പുത്തൻവീട്.. മിസ്‌റ്റര്‍ പിവി അൻവർ. താങ്കളുടെ മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ. യുവതി യുവാക്കളെ, ഇദ്ദേഹത്തെ നമ്പരുത്, നിങ്ങൾ നിങ്ങളുടെ സ്വന്തം രാഷ്ട്രീയത്തിലേക്ക് പറന്നു പോകൂ, ജയ് ഹിന്ദ്… എന്നുമാണ് വിനായകൻ കുറിച്ചത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *