
കഴിഞ്ഞ 13 വര്‍ഷമായി ഒറ്റയ്ക്ക് ബാങ്ക് അക്കൗണ്ടില്ല, എന്റെ സിനിമകൾ തിരഞ്ഞെടുക്കുന്നത് ആരതിയുടെ അമ്മയാണ് ! സഹികെട്ടാണ് ആ വീട്ടിൽ നിന്നും ഇറങ്ങിയത് ! ജയം രവി !
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ജയം രവി ആരതി വിവാഹ മോചന വാർത്തകളും താരങ്ങൾ പരസ്പരം നടത്തുന്ന വാക്ക് തർക്കങ്ങളുമാണ് ചർച്ചാ വിഷയം. പരസ്‌കാരം കടുത്ത ആരോപണങ്ങളാണ് ഇരുവരും ഉന്നയിക്കുന്നത്. ഇപ്പോഴിതാ എന്തുകൊണ്ട് താന്‍ വിവാഹമോചനം എന്ന തീരുമാനത്തിന് പിന്നിലെത്തിയെന്നതിന്റെ കാരണങ്ങള്‍ വ്യക്തമാക്കിയിരിക്കുകയാണ് ജയം രവി. ആര്‍ ജെ ഷാ എന്ന പ്രമുഖ യുട്യൂബറോടാണ് ജയം രവി തുറന്ന് സംസാരിച്ചത്. താന്‍ നേരിട്ട് സംസാരിക്കുന്നത് മക്കള്‍ നേരിട്ട് കാണണ്ട എന്ന് കരുതിയാണ് ഇക്കാര്യങ്ങള്‍ സംശയിക്കുന്നതെന്നും സാധിക്കുമെങ്കില്‍ യൂട്യൂബ് ചാനലില്‍ ഇക്കാര്യങ്ങള്‍ പങ്കുവെയ്ക്കണമെന്നും ജയം രവി തന്നോട് ആവശ്യപ്പെട്ടെന്നും ആര്‍ ജെ ഷാ പറയുന്നു.
അത്തരത്തിൽ അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, ആരതിയുടെ അമിതമായ നിയന്ത്രണങ്ങളാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്ന ആരോപണങ്ങളെ സാധൂകരിക്കുന്നതാണ് ജയം രവിയുടെ പ്രതികരണം. വീട്ടുജോലിക്കാരന് ലഭിക്കുന്ന ബഹുമാനം പോലും തനിക്ക് ലഭിക്കുന്നില്ലെന്നും അന്തെങ്കിലും ആവശ്യത്തിന് താന്‍ പണം പിന്‍വലിച്ചാല്‍ ആരതി അപ്പോള്‍ തന്നെ അത് വിളിച്ച് അന്വേഷിക്കുമെന്നും ജയം രവി പറയുന്നു.
വാക്കുകൾ വിശദമായി, കഴിഞ്ഞ 13 വര്‍ഷമായി ഒറ്റയ്ക്ക് ബാങ്ക് അക്കൗണ്ടില്ല. ജോയിന്റ് അക്കൗണ്ടാണ്. ഞാന്‍ എവിടെപോയി എന്ത് ചെലവഴിച്ചാലും മെസേജ് അവള്‍ക്ക് പോകും. ഒരു ഘട്ടത്തിനപ്പുറം ഇത് സഹിക്കാനായില്ല. അവള്‍ക്ക് ലക്ഷങ്ങള്‍ ചെലവഴിച്ച് എന്ത് വേണമെങ്കിലും വാങ്ങാം. ഞാന്‍ എന്തെങ്കിലും വാങ്ങിയാല്‍ എന്തിനാണ് കാര്‍ഡ് ഉപയോഗിച്ചെന്നും മറ്റും ചോദിക്കും. എന്റെ അസിസ്റ്റന്റിനോടും ചോദിക്കും. എന്നാൽ അതേസമയം അവൾ വിലകൂടിയ ബാഗും മറ്റു സാധനങ്ങളും വാങ്ങുന്നതിന് കുഴപ്പമില്ല.

അതുപോലെ എന്റെ സോഷ്യൽ മീഡിയകളെല്ലാം കൈകര്യം ചെയ്യുന്നത് ആരതി തന്നെ ആയിരുന്നു, എന്റെ ഇന്‍സ്റ്റഗ്രാം പാസ്സ്‌വേർഡ് എന്റെ കൈയിലുണ്ടായിരുന്നില്ല. വാട്‌സാപ്പ് പ്രശ്‌നമാകുന്നതിനാല്‍ 6 വര്‍ഷം അതും ഉപയോഗിച്ചില്ല. ബ്രദര്‍ സിനിമയുടെ ഷൂട്ടിങ്ങിന് പോയപ്പോള്‍ വീഡിയോ കോള്‍ ചെയ്ത റൂം പരിശോധിച്ചു. റൂമില്‍ ആരെല്ലാമുണ്ടെന്ന് ചോദിച്ചു. പ്രശ്‌നങ്ങള്‍ കാരണം ഷൂട്ടിങ് നിര്‍ത്തേണ്ടിവന്നു. ഇതിനെല്ലാം പുറമെ എന്റെ പല സിനിമകളും തിരെഞ്ഞെടുക്കുന്നത് ആരതിയുടെ അമ്മയാണ്. ആ ചിത്രങ്ങള്‍ പരാജയമായെന്ന് പറഞ്ഞ് എന്നെ കുറ്റപ്പെടുത്തും. കടുത്ത സമ്മര്‍ദ്ദത്തിലാണ് ഞാന്‍ വീടുവിട്ടുപോയത്. ജയം രവി പറഞ്ഞതായി ആര്‍ ജെ ഷാ പറയുന്നു.
അതുപോലെ ജയം രവിയുടെ ഏറ്റവും പുതിയ സിനിമയായ ബ്രദറിൽ നായികയായി എത്തുന്നത് നടി പ്രിയങ്ക മോഹനാണ്, ഇവരുടെ സിനിമയിലെ വിവാഹ ചിത്രം ജയം രവി വീണ്ടും വിവാഹിതനായി എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നുണ്ട്.
Leave a Reply