എന്തൊരു പ്രഹസനമാണ് സിവണ്ണാ? ഹൈന്ദവാചാരങ്ങളെ ഒക്കെയും മതേതരം ആക്കണമെന്ന് നിങ്ങൾക്കെന്താണിത്ര വാശി ! പരിഹസിച്ച് ശ്രീജിത്ത് പണിക്കർ !

ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്ന മതേതര വിദ്യാരംഭത്തെ കുറിച്ച് പറഞ്ഞുകൊണ്ട് വിദ്യാഭ്യസമന്ത്രി വി ശിവന്കുട്ടിയെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്, കഴിഞ്ഞ ദിവസം മതേതര വിദ്യാരംഭത്തിന് തുടക്കം കുറിച്ചുകൊണ്ട് മട്ടന്നൂർ നഗരസഭാ ലൈബ്രറി കമ്മിറ്റി പുറത്തിറക്കിയ അപേക്ഷ ഫോം വളരെ ശ്രദ്ധ നേടിയിരുന്നു. ഇംഗ്ലീഷ്, മലയാളം അക്ഷരമാലകൾക്ക് പുറമെ ‘ഹരി ശ്രീ ഗണപതയേ നമഃ’, ‘അല്ലാഹു അക്ബർ’, ‘യേശുവിനെ സ്തുതിക്കുക’, ‘അമ്മ, അച്ചൻ’ എന്നീ വാക്കുകൾ ആയിരിക്കും കുട്ടികളെ ആദ്യാക്ഷരമായി എഴുതിപ്പിക്കുക എന്നും നോട്ടീസിൽ വ്യക്തമാക്കിയിരുന്നു.

ഇത് സമൂഹത്തിൽ വലിയ ചർച്ചകൾക്ക് കാരണമായിരുന്നു, അതോടൊപ്പം മന്ത്രി കുട്ടികളെ ആദ്യാക്ഷരം കുറിപ്പിച്ചതും ഏറെ ശ്രദ്ധ നേടിയിരുന്നു. ഹരീ ശ്രീ എന്നെഴുതിപ്പിക്കാതെ അദ്ദേഹം കുട്ടികളെ കൊണ്ട് എഴുതിപ്പിച്ചത് അമ്മ, അച്ഛൻ, നന്മ എന്നീ വാക്കുകളായിരുന്നു. സ്വന്തം വസതിയിൽ വെച്ചാണ് കുഞ്ഞിന് മന്ത്രി വിദ്യാരംഭം കുറിച്ചത്. CPM കൊല്ലം ജില്ലാ സെക്രട്ടറിയുടെ മകന്‍റെ മകൾക്കാണ് ഹരിശ്രീ ഗണപതായ നമഃ ഒഴിവാക്കിക്കൊണ്ട് ഇംഗ്ലീഷിലും മലയാളത്തിലും മന്ത്രി ആദ്യാക്ഷരം എഴുതിപ്പിച്ചത്.

ഇപ്പോഴിതാ ഇതിനെ പരിഹസിച്ച് ശ്രീജിത്തിന്റെ പോസ്റ്റ് ഇങ്ങനെ, എഴുതിച്ചത് അരിയിൽ. അതും പൂവിട്ട അരിയിൽ. അതും കൊളുത്തിയ വിളക്കിനു മുന്നിൽ. അതും വിജയദശമി ദിനത്തിൽ. എന്നിട്ട് സിവണ്ണൻ പറയുന്നു മതേതര വിദ്യാരംഭം ആണെന്ന്. അരി, പൂവ്, വിളക്ക്, വിജയദശമി, വിദ്യാരംഭ കോംബോ എന്നുമുതലാണ് മതേതരം ആയത്, അരിയും പൂവും ഇട്ട് വിളക്ക് കൊളുത്തിയാണോ ദിവസവും സഭാ സമ്മേളനം തുടങ്ങുന്നത്? എന്തൊരു പ്രഹസനമാണ് സിവണ്ണാ? ഹൈന്ദവാചാരങ്ങളെ ഒക്കെയും മതേതരം ആക്കണമെന്ന് നിങ്ങൾക്കെന്താണിത്ര വാശി, എന്തായാലും അണ്ണൻ ഹരിശ്രീ എഴുതിക്കാഞ്ഞത് നന്നായി. അല്ലെങ്കിൽ ഹരി കഴിഞ്ഞ് ശ്രീയിൽ എത്തുമ്പോൾ അണ്ണൻ ക്ഷ, ണ്ണ വരച്ചേനേ… എന്നായിരുന്നു…

അതുപോലെ അതിനുശേഷം മറ്റൊരു പോസ്റ്റ് കൂടി അദ്ദേഹം പങ്കുവെച്ചിരുന്നു, മതേതര വിദ്യാരംഭം. കേട്ടാൽ എന്താണ് തോന്നുക? മതവും ആചാരവും ഒക്കെ എന്തോ വലിയ പ്രശ്നമാണെന്ന്. എങ്കിൽ പിന്നെ വിജയദശമിക്ക് എഴുതിക്കണോ, കാൾ മാർക്സ് ജനിച്ച ദിവസം എഴുതിച്ചാൽ പോരേ? ആദ്യാക്ഷരം “ചെ”… എന്നും ശ്രീജിത്ത് കുറിച്ചു..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *