
എല്ലാം ഉപേക്ഷിച്ച് അന്ന് എനിക്കൊപ്പം വന്നവളാണ്, എക്കാലവും എന്റെ കുടുംബത്തോടൊപ്പം തന്നെ നിന്നു ! ഇന്ന് ഈ മാറ്റം അവൾക്ക് വേണ്ടിയാണ് !
തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള നടിമാരിൽ ഒരാളാണ് ജ്യോതിക. സൂര്യ ജ്യോതിക താര ജോഡികളും അങ്ങനെതന്നെ, ആരെയും അസൂയപ്പെടുത്തുന്ന ജീവിതമാണ് ഇവരുടേത്. ഇപ്പോഴിതാ ജ്യോതികയും കുട്ടികളുമൊത്ത് ചെന്നൈയില്‍ നിന്നും മുംബൈയിലേക്ക് താമസം മാറ്റിയതിന്‍റെ കാരണം തുറന്നു പറഞ്ഞ് സൂര്യ. 18ാം വയസില്‍ മുംബൈയിലെ ജീവിത ശൈലികളും കുടുംബവും സുഹൃത്തുക്കളും എല്ലാം ഉപേക്ഷിച്ച് ചെന്നൈയിലേക്ക് വന്നതാണ് ജ്യോതികയെന്നും കഴിഞ്ഞ 27 വർഷം ജ്യോതിക ചെന്നൈയില്‍ ആയിരുന്നുവെന്നും സൂര്യ പറഞ്ഞു.
അദ്ദേഹത്തിന്റെ വാക്കുകൾ വിശദമായി, എനിക്കും കുടുംബത്തിനുമൊപ്പം സന്തോഷത്തോടെ ഇത്രയും വർഷം ജീവിച്ച ജ്യോതിക ഇനിയെങ്കിലും സ്വന്തം മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം മുംബൈയിലെ ജീവിത ശൈലിയിലേക്ക് മടങ്ങണം എന്ന തോന്നലാണ് മുംബൈയിലേക്ക് താമസം മാറ്റാൻ കാരണമെന്ന് സൂര്യ പറയുന്നു. 18-ാം വയസിലാണ് ജ്യോതിക ചെന്നൈയിലേക്ക് വരുന്നത്. ഏകദേശം 27 വർഷത്തോളം അവള്‍ ചെന്നൈയില്‍ താമസിച്ചു. 18 വർഷം മാത്രം മുംബൈയില്‍ താമസിച്ച അവള്‍ 27 വർഷവും ചെന്നൈയിലായിരുന്നു ചെലവഴിച്ചത്.
പറിച്ചുനടലിന്റെ വേദന അവളിൽ ഉണ്ടായിരുന്നിട്ടും അവള്‍ എന്നും എന്നോടും എന്‍റെ കുടുംബത്തോടുമൊപ്പം ഉണ്ടായിരുന്നു. അവള്‍ അവളുടെ കരിയർ ഉപേക്ഷിച്ചു, അവളുടെ സുഹൃത്തുക്കള്‍, അവളുടെ ബന്ധുക്കള്‍, അവളുടെ ബാന്ദ്രയിലെ ജീവിതശൈലി എല്ലാം ഉപേക്ഷിച്ച് അവള്‍ ചെന്നൈയില്‍ താമസിച്ചു. എന്നോടും എന്‍റെ കുടുംബത്തോടും സമയം ചെലവഴിക്കുന്നതില്‍ അവള്‍ സന്തോഷവതിയായിരുന്നു. ഇപ്പോള്‍ 27 വർഷങ്ങള്‍ക്ക് ശേഷം അവള്‍ മാതാപിതാക്കളോടൊപ്പം സന്തോഷത്തോടെ സമയം ചെലവഴിക്കണമെന്ന് ഞാനും ആഗ്രഹിച്ചു.

ഇന്ന് നമ്മുടെ ഈ സമൂഹത്തിൽ ഒരു പുരുഷന് എന്ത് ആവശ്യമുണ്ടോ അത് ഒരു സ്ത്രീക്കും ആവശ്യമാണ്. എന്തിന് അവർ മാത്രം എല്ലാം വെടിയണം എന്ന വാശി, അവള്‍ക്ക് അവളുടെ കുടുംബം, സുഹൃത്തുക്കള്‍, അവളുടെ സാമ്ബത്തിക സ്വാതന്ത്ര്യം, ബഹുമാനം, അവളുടെ ഫിറ്റ്നസ് എല്ലാം വേണം. ഒരു പുരുഷന് ആവശ്യമായതിനും സ്ത്രീക്കും ഒരുപോലെ ആവശ്യമാണെന്ന് ഞാൻ കരുതുന്നു. അവളുടെ മാതാപിതാക്കളില്‍ നിന്നും അവളുടെ ജീവിതശൈലിയില്‍ നിന്നും അവള്‍ ചെയ്യാൻ ഇഷ്ടപ്പെടുന്ന കാര്യങ്ങളില്‍ നിന്നും അവളെ മാറ്റി നിർത്തുന്നതെന്തിനാണ്. ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ് നമ്മള്‍ ഈ മാറ്റം വരുത്താൻ പോകുന്നത് എന്തിന് എനിക്ക് മാത്രം എല്ലാം ലഭിക്കണം, അതായിരുന്നു എന്‍റെ ചിന്ത.
അങ്ങനെ ഞങ്ങൾ മുംബയിൽ ഒരു വീട് വാങ്ങിച്ചു, അവിടേക്ക് താമസം മാറ്റി, ഞാനും രണ്ടിടത്തും ഒരുപോലെ നിൽക്കുന്നു, കുട്ടികളും ഹാപ്പിയാണ്. കുടുംബവും ഹാപ്പിയാണ് എന്നും സൂര്യ പറയുന്നു. അദ്ദേഹത്തിന്റെ ഈ വാക്കുകൾക്ക് നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്.
Leave a Reply