14 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനിടയില്‍ ഒരിക്കല്‍പോലും എനിക്ക് ഒരു സ്വസ്ഥത ലഭിച്ചിരുന്നില്ല ! പുതിയ ജീവിതത്തിലേക്ക് അനിൽ !

മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത അഭിനേത്രിയാണ് കൽപ്പന.  ഇപ്പോഴും ആ വേർപാടിന്റെ നോവൽ തന്നെയാണ് ആ കുടുംബം. സംവിധായകനായ അനിൽകുമാറിനെയായിരുന്നു കൽപന വിവാഹം കഴിച്ചത്. ഇവർക്ക് ശ്രീമയി എന്നൊരു മകളും ഉണ്ട്, ശ്രീമയി ഇപ്പോൾ ഉർവശിക്ക് ഒപ്പം തന്റെ സിനിമ അരങ്ങേറ്റം നടത്തിയിരിക്കുകയാണ്. ഇപ്പോഴിതാ കല്പ്പനയുടെ ഭർത്താവ് അനിൽ കുമാറിനെ കുറിച്ചുള്ള ഒരു വിശേഷം ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

അനിൽ പുനർ വിവാഹിതൻ ആയിരിയ്ക്കുന്നു. ഭാര്യക്ക് ഒപ്പം ഗുരുവായൂരിൽ ഒരു പൊതു വേദിയിൽ എത്തിയപ്പോഴുണ്ടായ ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ഒരു നവ വധുവിനെപോലെ അണിഞ്ഞൊരുങ്ങിയാണ് അനിലിന് ഒപ്പം ഭാര്യ ചേർന്നു നില്കുന്നത്. 61 വയസ്സായി അനിലിന്, അമ്മ കൂടി ഒപ്പം ഇല്ലാതെ ആയതോടെ ഒറ്റപ്പെട്ട അവസ്ഥയിൽ ആയിരുന്നു. അപ്പോൾ ഇനി ഒരു കൂട്ട് അദ്ദേഹത്തിന് ഉണ്ടാകുന്നതിൽ തെറ്റ് എന്താണ് എന്നൊക്കെയുള്ള ചർച്ചകളും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നുണ്ട്. അതേസമയം ഭാര്യയെ സഹപ്രവർത്തകർക്കും കൂട്ടുകാർക്കും ആയി സന്തോഷത്തോടെ പരിചയപ്പെടുത്തുന്ന അനിലിന്റെ ചിത്രങ്ങളും വീഡിയോസും എല്ലാം ഇപ്പോൾ വൈറലാണ്.

മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ അനിൽ കല്പനയുമായി ഉണ്ടായിരുന്ന തന്റെ ജീവിതത്തെ കുറിച്ച് സംസാരിച്ചിരുന്നു, ശേഷം വിവാഹ മോചനത്തിന്റയെ സമയത്ത് അനിൽ കോടതിൽ പറഞ്ഞതുമായ കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. ആ വാക്കുകൾ ഇങ്ങനെ, എനിക്ക് മ,ര,ണ,ത്തേക്കാൾ ഭയം ആണ് കൽപ്പനയെ, ഞാൻ ആശുപത്രിയിൽ കിടന്നപ്പോൾ തിരിഞ്ഞു നോക്കിയില്ല, എന്ന് അദ്ദേഹം പറയുന്നു, എന്താണ് ഇതിനെകുറിച്ച് പറയാൻ ഉള്ളതെന്ന ബ്രിട്ടാസിന്റെ ചോദ്യത്തോട് കൽപ്പന പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു.

എന്റെ ജീവിതത്തിൽ ഒരുപാട് കഥ ഒന്നുമില്ല, ഒരൊറ്റ കഥ മാത്രമേ ഉള്ളു, അദ്ദേഹം പറഞ്ഞോട്ടെ, എനിക്കത് ഒരു വിഷയവുമില്ല എന്നും കൽപന പറയുന്നു. വീട്ടിൽ പഠിപ്പിച്ച കാര്യങ്ങൾ ഉണ്ട്, അതാണ് ഞാൻ പിന്തുടരുന്നത്. എനിക്ക് വേണമെങ്കിൽ എന്തെല്ലാം പറഞ്ഞുണ്ടാക്കാം, പക്ഷെ ഞാൻ അത് ചെയ്യില്ല. കേട്ട് കൊണ്ടുനിൽകുക തലയാട്ടുക, എന്റെ കുഞ്ഞിന്റെ അച്ഛനാണ് അദ്ദേഹം. പതിനാറുവര്ഷത്തെ ബന്ധമാണുള്ളത് എന്നും കൽപന പറയുന്നു. ഞങ്ങൾ രണ്ടുപേരുടെയും നാള് അത്തമാണ്, ഞങ്ങൾ വേർപിരിയുമെന്ന് ജ്യോൽസ്യൻ നേരത്തെ പറഞ്ഞിരുന്നു.

ഞങ്ങൾ വേർപിരിയണം എന്നത് വിധിയാണ്. ഒരിക്കലും ഞാൻ ആരെയും പഴിക്കാൻ നിൽക്കുന്നില്ല എന്നും കൽപ്പന പറഞ്ഞിരുന്നു. കഴിഞ്ഞ 14 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനിടയില്‍ ഒരിക്കല്‍പോലും തനിക്ക് സ്വസ്ഥത ലഭിച്ചിട്ടില്ലെന്നാണ് അനില്‍ പറഞ്ഞത് . ബാംഗ്ലൂരിലെ ഒരു വ്യവസായി സ്ത്രീയുമായി തനിക്ക് ബന്ധമുണ്ടെന്ന കല്‍പ്പനയുടെ പ്രചാരണം ശുദ്ധ അസംബന്ധമാണെന്നും അനില്‍ വ്യക്തമാക്കിരുന്നു. കവിയൂര്‍ പൊന്നമ്മ മുതല്‍ കാവ്യാ മാധവനെ വരെ ചേര്‍ത്ത് അവിഹിത ബന്ധങ്ങള്‍ പറഞ്ഞു പരത്തി. എന്നാല്‍ അപ്പോഴെല്ലാം താന്‍ ക്ഷമിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുകയിരുന്നു എന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *