കൽപ്പനയുടെ മരണശേഷം മകൾ എന്നെ തിരിഞ്ഞുനോക്കിയിട്ടില്ല ! ഒരിക്കൽ സമ്മാനങ്ങളുമായി മകളെ കാണാൻ പോയപ്പോൾ ഉണ്ടായ അനുഭവം ! അനിൽ പറയുന്നു !

മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത കലാകാരി ആണ് കൽപന. വളരെ അപ്രതീക്ഷിതമായ വേർപാടായിരുന്നു കല്പനയുടേത്. മ,ര,ണ,ത്തിന് മുമ്പ് തന്നെ ഭര്‍ത്താവ് അനിലുമായുണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് വീട് വിട്ടിറങ്ങിയ കല്പന പിന്നീട് നിയമപരമായി വിവാഹമോചനം നേടുകയായിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് അനിൽ പറയുന്നതിങ്ങനെ, മനോരമ ഓണ്ലൈന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സംസാരിച്ചത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഞാനും കല്പനയുമായി അങ്ങനെ പറയത്തക്ക പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല, പക്ഷെ തങ്ങളെ അകറ്റിയത് ചുറ്റുമുള്ളവരാണെന്നും അദ്ദേഹം ആരോപിച്ചു. സാധാരണ ദാമ്ബത്യത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ മാത്രമെ തങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നുള്ളു. എന്നാല്‍ ചുറ്റുമുള്ളവര്‍ ഇത് ആളിക്കത്തിച്ച്‌ വലിയ പ്രശ്‌നമാക്കി മാറ്റി. തനിക്ക് കല്പനയെ സംശയമാണെന്ന് വരെ ചിലര്‍ പറഞ്ഞു പരത്തി. അവള്‍ വീട് വിട്ട് ഇറങ്ങിപോയതാണെങ്കിലും തിരിച്ച്‌ വരുമെന്നാണ് പ്രതീക്ഷിച്ചത്.അനില്‍ പറയുന്നു.

എന്റെ കൂടെ ഉണ്ടായിരുന്ന തന്നെ കല്പനയ്ക്ക് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. അന്നെല്ലാം ഞാന്‍ മരുന്ന് കൃത്യമായി കൊടുക്കുമായിരുന്നു. അവള്‍ പോകുമ്പോഴും മരുന്ന് കഴിക്കണമെന്ന് ഞാന്‍ പറഞ്ഞു. അവള്‍ തിരിച്ചുവരുമെന്ന് കരുതി വീടിന്റെ വാതില്‍ വരെ വൈകിയെ അടച്ചിരുന്നുള്ളു. കല്പന വീട്ടില്‍ തിരിച്ചുവരണമെന്ന് പറഞ്ഞാണ് ഞാൻ അന്ന് കോടതിയില്‍ കേ,സ് കൊടുത്തത്. അല്ലാതെ വിവാഹമോചനത്തിന് വേണ്ടിയായിരുന്നില്ല. അവളെ പേടിപ്പിക്കാന്‍ വേണ്ടി മാത്രമാണ് അങ്ങനെ ചെയ്തത്. പക്ഷേ പെട്ടെന്ന് കാര്യങ്ങള്‍ വഷളായി. കല്പന ഇത്ര പെട്ടെന്ന് മ,രി,ക്കുമെന്ന് കരുതിയില്ല.അവളുടെ മ,ര,ണം ഒരു ഷോക്കായിരുന്നു.

ആ വാർത്ത അറിയുന്ന സമയത്ത് ഞാൻ ഷൂട്ടിങ്ങ് ലൊക്കേഷനിലായിരുന്നു. വെള്ളത്തുണിയില്‍ പൊതിഞ്ഞ് കിടക്കുന്ന കല്പനയെ കാണാന്‍ തനിക്ക് സാധിക്കുമായിരുന്നില്ല. അവള്‍ മ,രി,ച്ച്‌ കിടക്കുന്ന ഫോട്ടോ പോലും താന്‍ കണ്ടിരുന്നില്ല. അമ്മയെ അങ്ങനെ കാണാന്‍ സാധിക്കില്ലെന്ന് മകളെ വിളിച്ച്‌ പറയുകയായിരുന്നു. മകളും ഞാനും തമ്മില്‍ നല്ല അടുപ്പത്തിലായിരുന്നു. കല്പന മ,രി,ച്ച,പ്പോള്‍ പോലും ഞങ്ങള്‍ തമ്മില്‍ അടുപ്പമുണ്ടായിരുന്നു. എന്നാല്‍ കുറച്ച്‌ നാളുകളുമായി അവളുമായി ബന്ധമില്ല.ഒരിക്കല്‍ സമ്മാനവുമായി അവളെ കാണാന്‍ പോയി എന്നാല്‍ ഗേറ്റിന് പുറത്ത് ഏല്‍പ്പിക്കാനാണ് അവള്‍ പറഞ്ഞത്. ഇപ്പോള്‍ കല്പനയുടെ അമ്മയാണ് അവലെ നോക്കുന്നത്.

താന്‍ മറ്റൊരു വിവാഹം കഴിക്കാന്‍ കാരണം അമ്മയുടെ നിര്‍ബന്ധമായിരുന്നു. അമ്മ മരിച്ചപ്പോള്‍ ആരും കൂടെയില്ലെന്ന തോന്നലായി. ഒറ്റപ്പെടല്‍ അനുഭവിച്ചപ്പോഴാണ് വീണ്ടും വിവാഹിതയായത്. പൂര്‍ണമായും അറേഞ്ച്ഡ് വിവാഹമായിരുന്നു. ഇപ്പോള്‍ കൊച്ചിയിലാണ് താമസിക്കുന്നത്. മകള്‍ തെറ്റിദ്ധാരണ മാറി തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും അനിൽ പറയുന്നു.

അതേസമയം അച്ഛന്റെ ഈ വാക്കുകൾക്ക് മറുപടി എന്നപോലെ ശ്രീമയിയും രംഗത്ത് വന്നിട്ടുണ്ട്, കൈക്കുഞ്ഞായിരുന്നപ്പോള്‍ തന്നെ ഹൃദയത്തോടെ ചേർത്ത് എടുത്തു നടക്കുന്ന അമ്മയുടെ ( കല്പനയുടെ ) ഒരു ക്യൂട്ട് വീഡിയോ ആണ് ശ്രീമയി പങ്കുവച്ചത്. അനില്‍ കുമാർ നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് ഇതാകും അച്ഛനുള്ള മറുപടി എന്നാണ് സോഷ്യല്‍ മീഡിയയുടെ അനുമാനം. കൈക്കുഞ്ഞായിരുന്നപ്പോള്‍ മുതല്‍ ആരാണ് നോക്കിയത്, എങ്ങനെയാണ് വളർത്തിയത്; എന്നെല്ലാം ഇതിലുണ്ട്, എന്നാണ് ആരാധകരും പറയുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *