‘എവിടെയെത്തണമെന്ന് നമ്മള്‍ സ്വപ്നം കണ്ടോ അവിടെ എത്തിച്ചേര്‍ന്നിരിക്കുന്നു’ ! സന്തോഷ വാർത്ത പങ്കുവെച്ച് തന്റെ പ്രിയപ്പെട്ടവന് പിറന്നാളാംശസയുമായി അഹാന !കുറിപ്പ് ശ്രദ്ധ നേടുന്നു !

മലയാളികൾക്ക് വളരെ പ്രിയങ്കരിയായ ആളാണ് നടി അഹാന കൃഷ്ണ. നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ മൂത്തമകൾ അഹാന സമൂഹ മാധ്യമങ്ങളിൽ വളരെ ആരാധകർ ഉള്ള താരമാണ്. ഇപ്പോഴിതാ പ്രശസ്ത ഛായാഗ്രാഹകനും സുഹൃത്തുമായ നിമിഷ് രവിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേർന്ന് നടി അഹാന പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് നടി പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്.

സിനിമക്കും അപ്പുറം അഹാനയുടെ ബാല്യകാല സുഹൃത്താണ് നിമിഷ്. നിമിഷിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് അഹാന പിറന്നാള്‍ ആശംസകള്‍ നേർന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ’30-ാം പിറന്നാള്‍ ആശംസകള്‍, ഇതിനകം 30 ആയിരിക്കുന്നു. നിനക്ക് 21 വയസുള്ളപ്പോള്‍ നമ്മള്‍ പണിയൊന്നുമില്ലാതെ ഒരു പാട് പ്രതീക്ഷകളുമായി തിരുവനന്തപുരം ചുറ്റിത്തിരിഞ്ഞു നടന്നത് ഇന്നലത്തെപ്പോലെ തോന്നുന്നു. ഇന്ന് നീ എവിടെയെത്തിയിരിക്കുന്നെന്ന് നോക്കൂ.

എവിടെയെത്തണമെന്ന്, നമ്മള്‍ സ്വപ്നം കണ്ടോ അവിടെ നീ എത്തിച്ചേർന്നിരിക്കുന്നു. ഇനിയും ഒരുപാട് ദൂരെ നിനക്ക് പോകാനുണ്ട്. ഇതെല്ലാം നിന്റെ കഴിവിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ്. നിന്റെ നല്ല ഹൃദയം ഇതില്‍ കൂടുതല്‍ അർഹിക്കുന്നു. പിറന്നാള്‍ ആശംസകള്‍’ എന്നാണ് അഹാന ഇൻസ്റ്റഗ്രാമില്‍ കുറിച്ചത്. ഇതിന് നിരവധി കമന്റുകളും വരുന്നുണ്ട്, ‘നിങ്ങള്‍ രണ്ടുപേരും ലൗ ആണോ’, ‘നിങ്ങളുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ്’, ‘രണ്ട് പേരെയും കാണാൻ നല്ല ഭംഗിയുണ്ട്’ തുടങ്ങിയ നിരവധി കമന്റുകളാണ് ലഭിക്കുന്നത്. നിരവധിപേർ നിമിഷിന് ആശംസകളും നേർന്നിട്ടുണ്ട്.

ഇതിനോടകം തന്നെ ഇവർ ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്, മുൻപ് സഹോദരി ദിയയുടെ വിവാഹത്തിന് നിമിഷുമായി അഹാന എടുത്ത ചിത്രങ്ങള്‍ വെെറലായിരുന്നു. ഇരുവരും ഒരുമിച്ച് നടത്തിയ യാത്രകളുടെ ചിത്രങ്ങളും മുമ്പൊരിക്കൽ ശ്രദ്ധ നേടിയിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന തരത്തില്‍ നിരവധി അഭ്യൂഹങ്ങളുമുണ്ട്. എന്നാല്‍ തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്ന് നിമിഷ് രവി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. അഹാന കൃഷ്ണ നായികയായ ലൂക്ക എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനും നിമിഷ് രവിയായിരുന്നു. റോഷാക്, കുറുപ്പ്. കിംഗ് ഓഫ് കൊത്ത തുടങ്ങിയ സിനിമകളുടെ ക്യാമറ ചെയ്തതും നിമിഷാണ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *