ടോവിനോയുടെ എആര്‍എം ഇഷ്ടപ്പെട്ടില്ല, ഒരുത്തന്റെ താടിക്ക് ഒരു തട്ട് കൊടുത്താല്‍ അവന്‍ പൊങ്ങിപോയി മൂന്ന് കറക്കം കറങ്ങി താഴെ വീഴും ! ഉൾക്കൊളളാൻ കഴിഞ്ഞില്ല ! മധു

മലയാള സിനിമ രംഗത്ത് ഇന്ന് ഉള്ള ഏറ്റവും സീനിയറായിട്ടുള്ള നടനാണ് മധു. അദ്ദേഹം ഇപ്പോൾ വിശ്രമ ജീവിതം നയിക്കുകയാണ്. ഇപ്പോഴിതാ വലിയ വിജയമായി മാറിയ ടോവിനോ ചിത്രം ‘അജയന്റെ രണ്ടാം മോഷണം’ തനിക്ക് ഇഷ്ടപെട്ടില്ലെന്ന് പറഞ്ഞിരിക്കുകയാണ് മധു. അതൊരു അടിപിടി പടമാണ് എന്നാണ് മധു പറയുന്നത്. അതുകൊണ്ട് തന്നെ ചിത്രം അത്രയും ഇഷ്ട്ടപ്പെട്ടില്ലെന്നും ജനറേഷന്‍ ഗ്യാപ്പ് കൊണ്ടാകുമെന്നുമാണ് മധു പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മധു പ്രതികരിച്ചത്.

അത്തരത്തിൽ അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഞാന്‍ ഇപ്പോൾ ഏറ്റവും അവസാനമായി കണ്ട സിനിമ ഏതാണെന്ന് ചോദിച്ചാല്‍, ഇന്നലെ കണ്ട ഒരു സിനിമയാണ്. ടൊവിനോയുടെ അടിപിടി അക്രമമുള്ള ഒരു സിനിമയുണ്ടല്ലോ, എ ആര്‍ എം അതാണ് ഇന്നലെ കണ്ട് നിര്‍ത്തിയ സിനിമ. ആ പടം വളരെ ഇഷ്ടപ്പെട്ടില്ല. ഒരുപക്ഷെ ജനറേഷന്‍ ഗ്യാപ്പ് കൊണ്ടാകും.

ആ സിനിമയിൽ ഒരു കഥയും ഇല്ലാതെ, ചുമ്മാ കുറെ അടിപിടിയല്ലേ. അത് നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയെന്ന് പറഞ്ഞാല്‍ എങ്ങനെയാണ്. എല്ലാ അടിപിടിയും നമ്മളെ വിഡ്ഢികളാക്കുന്നതല്ലേ. ഒരുത്തന്റെ താടിക്ക് ഒരു തട്ട് കൊടുത്താല്‍ അവന്‍ പൊങ്ങിപോയി മൂന്ന് കറക്കം കറങ്ങി താഴെ വീഴും. എന്നിട്ട് അവിടെ നിന്ന് എഴുന്നേറ്റ് വന്ന് അടിക്കും. അതൊക്കെ കണ്ട് സ്വയം തൃപ്തിപ്പെടുകയെന്ന് പറഞ്ഞാല്‍ അതിന് സാധിക്കില്ല. ഈ പടം കാണുമ്പോള്‍ ആ വിഷമം എനിക്ക് ഉണ്ടായിരുന്നു, എന്നാണ് മധു പറയുന്നത്.

എന്നാൽ അതേസമയം, മിന്നൽ മുരളിക്ക് ശേഷം ടൊവിനോയുടെ കരിയറിലെ മറ്റൊരു സൂപ്പർ ഹിറ്റായിരുന്നു ചിത്രം, ടോവിനോ ട്രിപ്പിള്‍ റോളില്‍ എത്തിയ ചിത്രം അതിവേഗം 100 കോടി ക്ലബ്ബില്‍ കയറിയിരുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും യുജിഎം മോഷന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ സക്കറിയ തോമസും ചേര്‍ന്നാണ് നിര്‍മ്മിച്ചത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തിയത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *