
വീട്ടിൽ പ്രശ്നം ആകും എന്ന് മനസ്സിലായപ്പോൾ തന്നെ ഞങ്ങൾ പോയി വിവാഹം കഴിച്ചു ! 23 വർഷങ്ങൾ… ഏക മകളും അച്ഛന്റെയും അമ്മയുടെയും വഴിയേ
സിനിമ സീരിയൽ രംഗത്ത് സജീവമായ ആളാണ് നടി ചിപ്പി. നിർമ്മാതാവ് എന്ന നിലയിലും ചിപ്പി ഇപ്പോൾ തിരക്കിലാണ്. മലയാളികൾ തങ്ങളുടെ വീട്ടിലെ ഒരു കുട്ടിയെപ്പോലെ കണ്ടു ഇഷ്ടപ്പെട്ടിരുന്ന ചിപ്പി ഇപ്പോൾ ടെലിവിഷൻ രംഗത്തും സജീവമാണ്. ഭരതന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായ ഹിറ്റ് ചിത്രം ‘പാഥേയം’ എന്ന ചിത്രത്തിലൂടെയാണ് ചിപ്പി സിനിമ ലോകത്ത് എത്തിയത്. തുടക്കം തന്നെ മികച്ചതായിരുന്നു എങ്കിലും നായികയായി അതികം തിളങ്ങാൻ ചിപ്പിക്ക് കഴിഞ്ഞിരുന്നില്ല എങ്കിലും നിരവധി ശ്രദ്ധേയ വേഷങ്ങൾ ചിപ്പി ചെയ്തിരുന്നു, സ്പടികത്തിൽ മോഹൻലാലിന്റെ സഹോദരി വേഷം ചിപ്പിക്ക് ഒരുപാട് പ്രശംസകൾ നേടി കൊടുത്തിരുന്നു.
ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ ലോകത്ത് ചിപ്പി മുൻ നിര നായികയായിരുന്നു, സിനിമയിൽ കത്തി നിൽക്കുമ്പോഴാണ് ചിപ്പിയും രഞ്ജിത്തും തമ്മിലുള്ള വിവാഹം നടക്കുന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്, കല്യാണസൗഗന്ധികത്തിലാണ് ചിപ്പിയും രഞ്ജിത്തും ആദ്യമായി വർക്ക് ചെയ്യുന്നത്, ദിലീപ്- ദിവ്യ ഉണ്ണി ടീമിന്റെ ഒപ്പം. പിന്നെ നമ്മൾ ഒരുമിച്ചൊരു ഗൾഫ് ഷോ പോയിട്ടുണ്ട്. പിന്നെ കൂടുതലും സെൽഫോണിലൂടെ ആയിരുന്നു സംസാരം . ആ സമയത്താണ് മൊബൈൽ ഇറങ്ങിയത്. നല്ല ചാർജായിരുന്നു കോളിന്. നല്ല കോസ്റ്റിലി പ്രണയം ആയിരുന്നു തങ്ങളുടേതെന്ന് ഒരിക്കൽ ചിപ്പി പറഞ്ഞിരുന്നു.

ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിന്റെ 23 വർഷങ്ങൾ ആഘോഷിക്കുകയാണ് ചിപ്പിയും രഞ്ജിത്തും. 49 വയസ്സുകാരിയായ ചിപ്പി ഇപ്പോഴും അതെ സൗന്ദര്യത്തിലാണ് നിലനിൽക്കുന്നത്. ഇവർക്ക് ഏക മകളാണ്, അവന്തിക… അവന്തികയും ഇപ്പോഴിതാ അച്ഛന്റെയും അമ്മയുടെയും അതെ പാത പിന്തുടർന്ന് സിനിമയിൽ തന്നെ എത്തിയിരിക്കുകയാണ്, അത് പക്ഷെ അമ്മയുടേത് പോലെ ക്യാമറക്ക് മുന്നിലല്ല, അച്ഛനെപ്പോലെ ക്യാമറക്ക് പിന്നിലാണ് എന്നതാണ് വ്യത്യാസം.
ഇവരുടെ നിർമ്മാണ കമ്പനിയായ രജപുത്ര ലിംസിന്റെ ബാനറിൽ ‘എൽ36’0 എന്ന മോഹൻലാൽ സിനിമയുടെ എക്സിക്യുട്ടീവ് പ്രൊഡ്യൂസറാണ് അവന്തിക. പഠനത്തിലും മിടുക്കി ആയ മകൾക്ക് ഒപ്പമുള്ള നിമിഷങ്ങൾ ഒക്കെയും ചിപ്പി പങ്കുവച്ചെത്താറുണ്ട്.. അവന്തികക്ക് എല്ലാ പിന്തുണയും നൽകി അച്ഛനും അമ്മയും ഒപ്പമുണ്ട്.
Leave a Reply