
‘തലയിൽ കൊമ്പൊന്നും ഇല്ലല്ലോ, പാവപ്പെട്ടവർ ജീവിച്ചു പൊക്കോട്ടെ ചേട്ടാ…’! പ്രേം കുമാറിനെ വിമർശിച്ച് താരങ്ങൾ !
മലയാളികൾക്ക് വളരെ പ്രിയങ്കരനായ അഭിനേതാക്കളിൽ ഒരാളാണ് നടൻ പ്രേം കുമാർ. അദ്ദേഹത്തെ ഇന്ന് സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ കൂടിയാണ്. പല കാര്യങ്ങളിലും തന്റെ തുറന്ന അഭിപ്രായങ്ങൾ അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കൂടി പങ്കുവെക്കാറുണ്ട്, അത്തരത്തിൽ പ്രേം കുമാർ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം മലയാളം സീരിയലുകളെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകൾ പൊതുസമൂഹത്തിൽ പിന്തുണ നേടുമ്പോൾ ചില താരങ്ങൾ അദ്ദേഹത്തെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ്.
സീരിയലുകളെ കുറിച്ച് പ്രേം കുമാർ പറഞ്ഞതിങ്ങനെ, മലയാളം സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യമാണ്, ചില മലയാളം സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യമാണെന്നും പ്രേംകുമാര്‍ പറഞ്ഞു. എല്ലാ സീരിയലുകളേയും അടച്ചാക്ഷേപിക്കുകയല്ലെന്നും പ്രേംകുമാര്‍ എടുത്തുപറഞ്ഞിരുന്നു.
എന്നാൽ ഇപ്പോഴിതാ ഈ വിഷയത്തിൽ നടൻ പ്രേം കുമാറിനെ വിമർശിച്ച് നടൻ ധർമ്മജൻ ബോൾഗാട്ടിയും നടി സീമ ജി നായരും രംഗത്ത് വന്നിരിക്കുകയാണ്. ധർമ്മജൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചതിങ്ങനെ, ഞാൻ മൂന്നു മെഗാ സീരിയൽ എഴുതിയ ആളാണ് എനിക്ക് അത് അഭിമാനമാണ് സീരിയലിനെ endosulfan എന്ന് പറഞ്ഞ പ്രേംകുമാർ സീരിയലിലൂടെ തന്നെ വന്ന ആളാണ്. ഒരു സ്ഥാനം കിട്ടി എന്നുവെച്ചു തലയിൽ കൊമ്പൊന്നും ഇല്ലല്ലോ പാവപെട്ടവർ ജീവിച്ചു പൊക്കോട്ടെ ചേട്ടാ…
അതുപോലെ നടി സീമ ജി നായർ കുറിച്ചതിങ്ങനെ, നമസ്‌ക്കാരം കഴിഞ്ഞ കുറെ ദിവസമായി സീരിയലിന്റെ പേരില്‍ കുറച്ചു വിഷയങ്ങള്‍ വന്നുകൊണ്ടേയിരിക്കുന്നു സീരിയല്‍ ആണ് കേരളത്തിലെ ഏറ്റവും വലിയ പ്രശ്‌നം, സീരിയല്‍ കാരണം ഇവിടെ എന്തൊക്കെയോ സംഭവിക്കുന്നു, സത്യത്തില്‍ മനസിലാകാത്ത ചില ചോദ്യങ്ങള്‍ മനസ്സില്‍ ഇവിടെ നടക്കുന്നത് ചീഞ്ഞ രാഷ്ട്രീയ കളികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ എല്ലാവരും അത് കണ്ടതാണ്.

ഇനി കാണാന്‍ പോകുന്നതും അതാണ് അതിലും എത്രയോ ഭേദം ആണ് സീരിയല്‍ സോഷ്യല്‍ മീഡിയ എന്ന പ്ലാറ്റ്ഫോമില്‍ നടക്കുന്നത് എന്തൊക്കെയാണ് അതിലും ഭേദമാണ് സീരിയല്‍ നമ്മുടെ കയ്യിലാണ് റിമോട്ട് ഉള്ളത് വേണ്ട എന്ന് തൊന്നുന്നതു കാണാതിരിക്കുക പിന്നെ സീരിയല്‍ കണ്ടിട്ട് ഇതുപൊലെ ചെയ്തുന്നു ആരും പറഞ്ഞു കേട്ടിട്ടില്ല അതുമാത്രവുമല്ല 10 നും 25 നും മദ്ധ്യേ ഉള്ള തൊണ്ണൂറു ശതമാനം ആളുകളും ഇത് കാണാറില്ല.
പിന്നെ കുട്ടികള്‍ ചീത്തയായി പോകുന്നുവെങ്കില്‍ ആദ്യം മൊബൈല്‍ ഫോണ്‍ ഉപയോഗം കുറക്കുക എന്നുള്ളതാണ്, അധികാരം കയ്യില്‍ കിട്ടുമ്പോള്‍ പഴി ചാരുന്ന ചില കൂട്ടര്‍ ഉണ്ട്, അവര്‍ക്ക് ഞാന്‍ മുകളില്‍ പറഞ്ഞ കുറച്ചു കാര്യങ്ങള്‍ കേരളത്തില്‍ നിരോധിക്കാന്‍ പറ്റുമോ അത് ആദ്യം നടക്കട്ടെ ഇവിടെ പല വര്‍ക്കുകളും തലേ ദിവസം ഷൂട്ട് ചെയ്യുന്നുണ്ട് ചില വര്‍ക്കുകള്‍ പെട്ടെന്ന് നിന്ന് പോകുന്നുണ്ട് ഞങ്ങള്‍ക്കു അന്നം തരുന്ന പ്രൊഡ്യൂസഴ്‌സ് നൂറ് എപ്പിസൊടൊക്കെ എടുത്തു കൊടുത്തു സെന്‍സറിങ്ങിനു വിടാന്‍ പറ്റുമോ..
ഞങ്ങളെ പോലെ പതിനായിരക്കണക്കിന് ആളുകളുടെ ജീവിതം ആണിത് ..ഇതല്ലാതെ വേറെ ഒരു തൊഴിലും അറിയാത്ത എത്രയോ പേരിവിടെ ഉണ്ട് ..അതുകൊണ്ടു സീരിയലിന്റെ നെഞ്ചിലേക്ക് മെക്കിട്ടു കേറാതെ ശരിയാക്കേണ്ട ,നന്നാക്കേണ്ട കുറെ കാര്യങ്ങള്‍ ഉണ്ട് ..ആദ്യം അത് ചെയ്യൂ.. എന്നാണ് സീമ കുറിച്ചത്…
Leave a Reply