Mr.പ്രേംകുമാർ… നിങ്ങൾ ജീവിക്കുന്ന ഈ ജീവിതമാണ് എൻഡോസൾഫാനെക്കാൾ മാരകം…! പ്രേം കുമാറിനെ വിമർശിച്ച് ഹരീഷ് പേരടി !

ചില മലയാളം സീരിയലുകൾ എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യമാണെന്നും, സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യമാണെന്നും സംസ്ഥാന ചലച്ചിത്ര  അക്കാദമി ചെയർമാൻ കൂടിയായ പ്രേംകുമാർ പറഞ്ഞിരുന്നു, ശേഷം അദ്ദേഹത്തെ വിമർശിച്ചുകൊണ്ട് നാടന്മാരായ ഹരീഷ് പേരടി, ധർമ്മജൻ ബോൾഗാട്ടി, നടി സീമ ജി നായർ എന്നിവർ രംഗത്ത് വന്നിരുന്നു.

അതിൽ നടൻ ഹരീഷ് പേരടി പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, Mr. പ്രേംകുമാർ… നിങ്ങൾ ജീവിക്കുന്ന ഈ ജീവിതമാണ് എൻഡോസൾഫാനെക്കാൾ മാരകം…ആ മാരകമായ ജീവിതത്തിൽ നിന്നാണ് മെഗാ സീരിയലിന്റെ തിരകഥാകൃത്തുക്കളും സംവിധായകരും അവരുടെ കഥകൾ തിരഞ്ഞെടുക്കുന്നത്… നാളെ സംഭവിക്കാൻ സാധ്യതയുള്ള ഒരു മെഗാ സീരിയലിന്റെ കഥ ഉദാഹരണ സഹിതം ഞാൻ വ്യക്തമാക്കാം… അസൻമാർഗീക പ്രവർത്തനങ്ങളുമായി കഴിഞ്ഞിരുന്ന ഒരു സർക്കാർ അക്കാദമിയിലെ ചെയർമാന്റെ കീഴിൽ എല്ലാം സഹിച്ച്, പലപ്പോഴും അയാളെ ന്യായികരിച്ച് കഴിഞ്ഞിരുന്ന ഒരു വൈസ് ചെയർമാനാണ് കഥയിലെ നായകൻ..

സ്വന്തം കുടുംബത്തിൽ നിന്നും അയാൾ മെംബർ ആയ സീരിയൽ സംഘടനയിൽ നിന്നുവരെ അയാൾക്ക് എതിർപ്പുകൾ നേരിടേണ്ടി വരുന്നുണ്ട്. എന്നിട്ടും അയാൾ അവിടെ തുടർന്ന് വിജയം വരിക്കുകയും ആ സർക്കാർ അക്കാദമിയുടെ ചെയർമാൻ ആകുകയും അയാൾ തന്നെ അംഗമായ ആ സീരിയൽ സംഘടനയിലെ നിത്യവൃത്തിക്ക് ജീവിതം കണ്ടെത്തുന്ന പാവപ്പെട്ട മുഴുവൻ അംഗങ്ങളെയും തള്ളി പറയുന്നിടത്താണ് ക്ലൈമാക്സ്..

ഇങ്ങിനെ ഒരു സീരിയൽ വന്നാൽ ആ കഥയിലെ നായകൻ താങ്കൾ പറഞ്ഞതുപോലെ എൻഡോസൾഫാനേക്കാൾ ഭീകരമാണ്… പക്ഷെ നായകനായ ആ വിഷത്തെ പൊതുജനങ്ങൾക്ക് ചൂണ്ടി കാണിച്ചുകൊടുക്കുന്ന സീരിയലും അതിന്റെ സൃഷ്ടാക്കളും എൻഡോസൾഫാനെതിരെ പോരാടുന്ന സമര പോരാളികളായി ആ മെഗാസീരിയലിലൂടെ ജനമനസ്സിൽ നിറഞ്ഞാടും.. ഈ സീരിയലിന് അനുയോജ്യമായ പേർ “എനിക്കുശേഷം പ്രളയം.. എന്നായിരുന്നു ഹരീഷ് കുറിച്ചത്..

അതുപോലെ ധർമ്മജൻ പറഞ്ഞതിങ്ങനെ, ധർമ്മജൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചതിങ്ങനെ, ഞാൻ മൂന്നു മെഗാ സീരിയൽ എഴുതിയ ആളാണ് എനിക്ക് അത് അഭിമാനമാണ് സീരിയലിനെ endosulfan എന്ന് പറഞ്ഞ പ്രേംകുമാർ സീരിയലിലൂടെ തന്നെ വന്ന ആളാണ്. ഒരു സ്ഥാനം കിട്ടി എന്നുവെച്ചു തലയിൽ കൊമ്പൊന്നും ഇല്ലല്ലോ പാവപെട്ടവർ ജീവിച്ചു പൊക്കോട്ടെ ചേട്ടാ… എന്നായിരുന്നു…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *