
ധന്യക്ക് വീണ്ടും കുരുക്ക് ! നടിയുടെ 1.56 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ! ഫ്ളാറ്റുകൾ നിർമിച്ചു നൽകാമെന്നു വാഗ്ദാനം ചെയ്തു തട്ടിപ്പ് !
സിനിമ സീരിയൽ രംഗത്ത്കൂടി ഏറെ ശ്രദ്ധ നേടിയ ആളാണ് നടി ധന്യ മേരി വർഗീസ്. കൂടാതെ ബിഗ് ബോസ് ഷോയിലും ധന്യ ശ്രദ്ധിക്കപ്പെട്ടിരുന്നു, എന്നാൽ ഇപ്പോഴിതാ ഫ്‌ളാറ്റ് തട്ടിപ്പുകേ,സി,ല്‍ നടി ധന്യമേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുവകകള്‍ കണ്ടുകെട്ടി എന്ന വാർത്തയാണ് ഏറെ ഞെട്ടലുണ്ടാക്കുന്നത്. തിരുവനന്തപുരം പട്ടത്തും കരകുളത്തുമുള്ള 1.56 കോടി രൂപയുടെ സ്വത്താണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കണ്ടുകെട്ടിയത്. ഫ്ളാറ്റുകൾ നിർമിച്ചു നൽകാമെന്നു വാഗ്ദാനം ചെയ്തു പലരിൽ നിന്നും വൻ തുക തട്ടിയെന്ന കേസിനെ തുടർന്നാണ് ഇപ്പോൾ നടിയുടെയും കുടുംബത്തിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടിയിരിക്കുന്നത്.
ധന്യയുടെ ഭർത്താവ് ജോണിന്റെ പിതാവ് ജേക്കബ് സാംസൺ ആൻഡ് സൺസിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് കണ്ടുകെട്ടിയ ഭൂമി. വർഷങ്ങളായി നീണ്ടു നിൽക്കുന്ന കേസാണിത്. ഫ്ളാറ്റുകൾ നിർമിച്ചു നൽകാമെന്നു വാഗ്ദാനം ചെയ്തു പലരിൽ നിന്നും വൻ തുക വാങ്ങുകയും, എന്നാൽ കാലാവധി കഴിഞ്ഞിട്ടും ഫ്‌ളാറ്റ് നിര്‍മ്മിച്ചു നല്‍കാത്തതുമാണ് കേ,സി,നു ആധാരമായ സംഭവം.
‘സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്‌സ് കമ്പനി’ ഡയറക്ടറും നടനും ധന്യയുടെ ഭര്‍ത്താവുമായ ജോണ്‍ ജേക്കബ്, ജോണിന്റെ സഹോദരന്‍ സാമുവല്‍ എന്നിവര്‍ക്കെതിരെയായിരുന്നു കേസ്. ഈ കമ്പനിയുടെ മാര്‍ക്കറ്റിങ് മേധാവിയായിരുന്നു ധന്യ. ഈ കേ,സു,മായി ബന്ധപ്പെട്ട് 2016ല്‍ ധന്യയും ഭര്‍ത്താവ് ജോണും അറസ്റ്റിലാവുകയും ചെയ്തിരുന്നു.

ധന്യ ബോധ് ബോസിൽ എത്തിയപ്പോൾ ഈ കേസുമായി ബന്ധപ്പെട്ട് താൻ അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു, ആ വാക്കുകൾ ഇങ്ങനെ, ഓരോ ദുർഘട ഘട്ടവും തരണം ചെയ്തു മുന്നോട്ട് പോയ്‌കൊണ്ടിരിക്കുമ്പോഴും തളർന്ന് പൊക്കോണ്ടിരുന്ന സമയത്തും ഏറ്റവും കൂടുതല്‍ മോട്ടിവേഷന്‍ നല്‍കിയത് ജോണ്‍ ആണ്. ഞാന്‍ നന്നായി പ്രാര്‍ഥിക്കുന്ന ആളായത് കൊണ്ട് കൂടുതലും പ്രാര്‍ത്ഥനകളിലൂടെയാണ് പോയത്. കുറേ ധ്യാനമൊക്കെ കൂടി.
എന്നാൽ അതേ സമയം, ജോണ്‍ മോട്ടിവേഷന്‍ നല്‍കി കൊണ്ടേ ഇരുന്നു. നമ്മളെക്കാള്‍ പ്രശ്‌നങ്ങളുള്ള കുടുംബത്തിലേക്ക് നോക്കി നമ്മുടെ പ്രശ്‌നങ്ങള്‍ വളരെ ചെറുതാണെന്ന് തോന്നും. അത് പരിഹരിക്കാനാകുന്നത് ആണെന്നും കരുതി. പലരും അന്ന് ഞങ്ങളെ കുറിച്ച് മോശം പറഞ്ഞിട്ടുണ്ടാവും. അവരൊക്കെ പില്‍ക്കാലത്ത് നല്ലത് തിരുത്തി പറയാമല്ലോ എന്ന് ജോണ്‍ എന്നോട് പറഞ്ഞിരുന്നു. എല്ലാം കൊണ്ടു പോയി പണയം വെച്ച് കൈയ്യില്‍ നിന്ന് പോയിട്ടും ഇവള്‍ ഒരു തരത്തിലും എന്നെ കുറ്റപ്പെടുത്തിയിട്ടില്ല എന്ന് ധന്യയെ കുറിച്ച് ജോണും പറഞ്ഞിരുന്നു.
Leave a Reply