ഞാന്‍ കൃപാസനത്തില്‍ നിന്നും ക്യാഷ് വാങ്ങിച്ചിട്ടാണ് സാക്ഷ്യം പറഞ്ഞതെന്ന് പറയുന്നവരുണ്ട് ! എന്റെ അനുഭവമാണ് ഞാൻ പങ്കുവെച്ചത് ! ധന്യ പറയുന്നു !

സിനിമ സീരിയൽ ടെലിവിഷൻ പരിപാടികളിൽ കൂടി ഏറെ ശ്രദ്ധ നേടിയ ആളാണ് ധന്യ മേരി വർഗീസ്. അടുത്തിടെ ബിഗ്‌ബോസിലും എത്തിയതോടെ ധന്യ കൂടുതൽ ജനശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ കഴിഞ്ഞ കുറച്ച് ദിവ്സസങ്ങളായി ധന്യക്ക് എതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള പരിഹാസങ്ങൾ ഉയർന്നിരുന്നു. ആലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന കൃപാസനം എന്ന സ്ഥാപനത്തില്‍ പോയി ധന്യ സാക്ഷ്യം പറഞ്ഞതിന്റെ വീഡിയോയാണ് അതിന് കാരണം. തന്റെ സാക്ഷ്യം പറച്ചിലിനേയും വിശ്വാസത്തേയും പരിഹസിച്ചവര്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ധന്യ ഇപ്പോള്‍…

ധന്യയുടെ വാക്കുകൾ ഇങ്ങനെ, ഞാന്‍ കൃപാസനത്തില്‍ നിന്നും പണം വാങ്ങിച്ചിട്ടാണ് അങ്ങനെ ഒരു സാക്ഷ്യം പറഞ്ഞതെന്ന് ഇപ്പോൾ പ്രധാനമായും ഉയരുന്ന ആരോപണം. എനിക്ക് ക്യാഷ് വാങ്ങി അത് ചെയ്യേണ്ട കാര്യമില്ല. ഞാന്‍ എന്റെ വിശ്വാസം കൊണ്ട് ചെയ്തതാണ്. ഞാന്‍ കൃപാസനത്തില്‍ പോയ സമയത്ത് കോവിഡ് വന്നത് 2018ല്‍ ആണെന്ന് പറയുന്നുണ്ട്. അത് അപ്പോഴത്തെ എന്റെ പരിഭ്രമം കൊണ്ട് തെറ്റിപോയതാണ്. അതെനിക്ക് കൃത്യമായി അറിയാം കോവിഡ് വന്ന സമയം എന്നാല്‍ ആ ഒരു ടെന്‍ഷന്റെ പുറത്ത് പറഞ്ഞ് പോയതാണെന്ന്.

ഇപ്പോൾ അത് കുറച്ച് പേര് മനപ്പൂർവം എന്നെ ട്രോളാൻ ഉപയോഗിക്കുന്നുണ്ട്. ട്രോളിക്കോട്ടെ പക്ഷെ ക്യാഷ്‌ വാങ്ങിക്കൊണ്ടാണ് ഞാന്‍ സാക്ഷ്യം പറഞ്ഞതെന്ന് പറയുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. ഞാന്‍ എനിക്ക് അനുഭവപ്പെട്ട കാര്യങ്ങളാണ് സാക്ഷ്യത്തില്‍ പറഞ്ഞത്. വിശ്വാസം അത് ഓരോരുത്തരുടെയും അവകാശമാണ്. കാശ് വാങ്ങിയിട്ടാണ് ഞാന്‍ അത് ചെയ്തതെങ്കില്‍ അവര്‍ക്ക് അത് എഡിറ്റ് ചെയ്ത് വര്‍ഷം മാറ്റാമല്ലോ. പക്ഷെ ഞാന്‍ എന്റെ ജീവിതത്തിൽ സംഭവിച്ച അനുഭവമാണ് അവിടെ പറഞ്ഞത്.

നമ്മൾ നമ്മളുടെ ഒരു വിഷമം ദേവാലയങ്ങളിൽ പോയി പ്രാർഥിച്ച് അത് സഫലമാകുമ്പോൾ നന്ദിയോടെ ആ ദൈവത്തെ ഓർക്കേണ്ടതല്ലേ . ജിത്തുവിന്റെ വിവാഹത്തിന് പോയ സമയത്ത് വണ്ടി ഓവര്‍ ഹിറ്റായി അത് ഓഫായിപ്പോയി. അത് കൃപാസനത്തിന് തൊട്ട് അടുത്താണ്. ഞങ്ങള്‍ വണ്ടി അവിടെ പാര്‍ക്ക് ചെയ്തിട്ട് വിവാഹത്തിന് പോയി. എന്റെ അനിയന്റെ വിവാഹം നടക്കാൻ വേണ്ടിയാണ് അന്ന് അവിടെ പ്രാർഥിച്ചത്. അവന്റെ വിവാഹം ശെരിയായി. അങ്ങനെ ജിത്തുവിന്റെ വിവാഹത്തിന് പോയ സമയത്ത് കൃപാസനത്തിന്റെ തൊട്ട് അടുത്ത് എത്തിയപ്പോള്‍ വണ്ടി ഓഫായി. ഒരുപക്ഷെ ഇത് പറയാനുള്ള ഒരു നിമിത്തമാകാമെന്ന് ഞാന്‍ ചിന്തിച്ചു..

അങ്ങനെയാണ് ഞാൻ എന്റെ അനുഭവം അവിടെ പറയാൻ തീരുമാനിച്ചത്. ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൾ നമ്മൾ വിശ്വസിക്കുന്ന കാര്യത്തിൽ നിൽക്കാനുള്ള അവകാശം നമ്മൾക്കുണ്ട്. എന്റെ വിശ്വാസത്തെ ആണ് നിങ്ങൾ ചോദ്യം ചെയ്തത്. മാതാവിൽ വിശ്വസിക്കുന്ന ഒരാളാണ്. ആ ഒരു പ്രാർത്ഥന ആണ് ബിഗ് ബോസിൽ നൂറു ദിവസം നില്ക്കാൻ തുണ ഏകിയത് എന്നും ധന്യ വിഡിയോയിൽ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *