എല്ലാം കൊണ്ടു പോയി പണയം വെച്ച് കൈയ്യില്‍ നിന്ന് അതെല്ലാം പോയിട്ടും അവൾ എന്നെ കുറ്റപ്പെടുത്തിയിട്ടില്ല ! കൊട്ടാരത്തിൽ നിന്നും കുടിലിൽ എത്തിയ ധന്യയും ജോണും പറയുന്നു !!!
മലയാളികളുടെ ഇഷ്ട താരമാണ് ധന്യ മേരി വർഗീസും, ജോണും. ഇരുവരും സിനിമ സീരിയൽ രംഗത്ത് വളരെ സജീവമായിരുന്നു. ഇവരുടെ ഓരോ വിശേഷങ്ങളും ആരാധകർക്കിടയിൽ വലിയ വർത്തയാറുണ്ട്, വ്യക്തി ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്തു വന്നവരാണ് ഇവർ ഇരുവരും, ബിസിനസുകാരനായ ജോണ്‍ റിയല്‍ എസ്‌റ്റേറ്റ് കേസില്‍ കുടുങ്ങിയതോടെയാണ് ഇവരുടെ ജീവിതത്തിന്റെ താളം തെറ്റുന്നത്. ധന്യയുടെ പേരിലും പരാതികളും കേസുകളും ഉണ്ടായിരുന്നു.
ധന്യ അന്ന് പ്രശസ്ത നേടിയതുകൊണ്ട് ഇവരുടെ ഈ പ്രശ്നം വലിയ രീതിയിൽ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഓരോ ദുർഘട ഘട്ടവും തരണം ചെയ്തു മുന്നോട്ട് പോയ്‌കൊണ്ടിരിക്കുമ്പോഴും തളർന്ന് പൊക്കോണ്ടിരുന്ന സമയത്തും ഏറ്റവും കൂടുതല്‍ മോട്ടിവേഷന്‍ നല്‍കിയത് ജോണ്‍ ആണ്. ഞാന്‍ നന്നായി പ്രാര്‍ഥിക്കുന്ന ആളായത് കൊണ്ട് കൂടുതലും പ്രാര്‍ത്ഥനകളിലൂടെയാണ് പോയത്. കുറേ ധ്യാനമൊക്കെ കൂടി. അതേ സമയം ജോണ്‍ മോട്ടിവേഷന്‍ നല്‍കി കൊണ്ടേ ഇരുന്നു. നമ്മളെക്കാള്‍ പ്രശ്‌നങ്ങളുള്ള കുടുംബത്തിലേക്ക് നോക്കി നമ്മുടെ പ്രശ്‌നങ്ങള്‍ വളരെ ചെറുതാണെന്ന് തോന്നും. അത് പരിഹരിക്കാനാകുന്നത് ആണെന്നും കരുതി. പലരും അന്ന് ഞങ്ങളെ കുറിച്ച് മോശം പറഞ്ഞിട്ടുണ്ടാവും. അവരൊക്കെ പില്‍ക്കാലത്ത് നല്ലത് തിരുത്തി പറയാമല്ലോ എന്ന് ജോണ്‍ എന്നോട് പറഞ്ഞിരുന്നു.
ഇപ്പോഴും പൂർണമായും ഞങ്ങളുടെ പ്രശ്നങ്ങൾ തീർന്നിട്ടില്ല. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ കുറേ പ്രോബ്ലംസ് ഞാന്‍ സോള്‍വ് ചെയ്തു. എങ്കിലും റിയല്‍ എസ്റ്റേറ്റായിരുന്നുവല്ലോ വിഷയം, കഴിഞ്ഞ മാസവും കൂടി കുറച്ച് രജിസ്‌ട്രേഷനുമൊക്കെ ചെയ്ത് വരുന്നതായും ജോണ്‍പറയുന്നു. അതുപോലെ ജോൺ പറയുന്നത് അത്ര പ്രശ്‌നങ്ങളുണ്ടായിട്ടും ഒരു തരത്തിലും ഇവളെന്നെ കുറ്റപ്പെടുത്തിയിട്ടില്ല എന്നുള്ളതാണ് അതിലെ പ്രധാന കാര്യമെന്ന് ജോണ്‍ പറയുന്നു. ഇതുവരെ വഴക്ക് ഉണ്ടാക്കുമ്ബോള്‍ എങ്കിലും കുറ്റം പറഞ്ഞിട്ടില്ലേ എന്ന അവതാരക ചോദിക്കുമ്ബോള്‍ വഴക്ക് ഉണ്ടാക്കാതിരിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തതെന്ന് ധന്യ പറയുന്നു. എല്ലാം കൊണ്ടു പോയി പണയം വെച്ച് കൈയ്യില്‍ നിന്ന് പോയിട്ടും ഇവള്‍ ഒരു തരത്തിലും എന്നെ കുറ്റപ്പെടുത്തിയിട്ടില്ല.
അന്ന് വലിയ ആഡംബര കാറിലൊക്കെ ആയിരുന്നു ഞങളുടെ യാത്ര, എന്നാൽ ഇപ്പോൾ വളരെ സമാധാനത്തോടെ ഒരു ചെറിയ കാറിലാണ് യാത്രയെന്നും ജോൺ പറയുന്നു. പുറത്തു നിന്ന് കാണുമ്ബോള്‍ വലിയ ബിസിനസാണ്, വലിയ കാറിലാണ് സഞ്ചരിക്കുന്നത്, പക്ഷേ ഇതിലൊന്നും സമാധാനമായി പോവാന്‍ പറ്റിന്നില്ലെങ്കില്‍ അതിലൊന്നും ഒരു കാര്യവുമില്ലെന്ന് ധന്യ പറയുന്നു, അന്നൊക്കെ ഒരുപാട് ടെൻഷൻ പിടിച്ച ജീവിതമായിരുന്നു, ഒന്ന് നല്ല റെറ്റീഹിയോൾ ഉറങ്ങാൻ പോലും സാധിച്ചിരുനില്ല എന്നും, മൂന്ന് വയസ് വരെ മോന്റെ വളര്‍ച്ച ഞാന്‍ അറിഞ്ഞിട്ടില്ല. ഞങ്ങളുടെ ഫാമിലി ലൈഫ് നഷ്ടപ്പെട്ടിരുന്നു, എന്നാൽ ഇപ്പോൾ വളരെ സമാധാനത്തോടെയും സന്തോഷത്തോടെയുമാണ് ഞങളുടെ ജീവിതമെന്നും ഇരുവരും പറയുന്നു….
Leave a Reply