
പഴയ അധ്യായം അവസാനിച്ചു ! പുതിയ ജീവിതത്തിലേക്ക് നാഗ ചൈതന്യയും ശോഭിതയും ! സാമന്തയെ ചേർത്ത് പിടിച്ച് ആരാധകർ
ഇന്ന് ഇന്ത്യൻ സിനിമയിൽ ഏറെ ആരാധകരുള്ള നടിയാണ് സാമന്ത, കരിയറിൽ ഒരുപാട് ഉയരങ്ങൾ കീഴടക്കുമ്പോഴും വ്യക്തി ജീവിതത്തിൽ അവർ ഏറെ വിഷമ ഘട്ടത്തിലൂടെ കടന്ന് പോകുകയാണ്, ഒരു സമയത്ത് സിനിമ മേഖലയിൽ ഏറ്റവുമധികം ആരാധകരുള്ള താര ജോഡികളായിരുന്നു സാമന്തയും നാഗ ചൈതന്യയും, ഇവരുടെ പ്രണയവും വിവാഹവുമെല്ലാം വളരെയധികം വാർത്തയായിരുന്നു. ഇന്നിതാ നാഗ ചൈതന്യ പുതിയൊരു ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്.
നാഗചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരായി. നടനും നാഗചൈതന്യയുടെ പിതാവുമായ നാഗാർജുന അക്കിനേനിയാണ് വിവാഹ ചിത്രങ്ങൾ എക്സ് അക്കൗണ്ടിലൂടെ പുറത്ത് വിട്ടത്. വൈകാരികമായ കുറിപ്പിനൊപ്പമായിരുന്നു വിവാഹ ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവെച്ചത്. ശോഭിതയും ചായിയും ഒരുമിച്ച ഈ മനോഹരമായ അധ്യായം ആരംഭിക്കുന്നത് കാണുന്നത് എനിക്ക് സവിശേഷവും വൈകാരികവുമായ നിമിഷമാണ് എന്നാണ് അദ്ദേഹം പറയുന്നത്.

വാക്കുകൾ ഇങ്ങനെ, എൻ്റെ പ്രിയപ്പെട്ട ചായിയ്ക്ക് അഭിനന്ദനങ്ങൾ. ഒപ്പം ഞങ്ങളുടെ കുടുംബത്തിലേക്ക് പ്രിയ ശോഭിതയെ സ്വാഗതം ചെയ്യുന്നു. നീ ഇതിനകം ഞങ്ങളുടെ ജീവിതത്തിൽ വളരെയധികം സന്തോഷം കൊണ്ടുവന്നു. അക്കിനേനി നാഗേശ്വര റാവു ഗാരുവിൻ്റെ ശതാബ്ദി വർഷത്തോടനുബന്ധിച്ച് സ്ഥാപിച്ച പ്രതിമയുടെ കീഴിൽ അദ്ദേഹത്തിന്റെ അനുഗ്രഹത്തോടെ ഈ ആഘോഷം നടന്നപ്പോൾ അത് കൂടുതൽ ആഴത്തിലുള്ള അർത്ഥമുള്ളതായി.
നിങ്ങളുടെ ഈ യാത്രയുടെ ഓരോ ചുവടിലും അദ്ദേഹത്തിൻ്റെ സ്നേഹവും മാർഗദർശനവും നമ്മോടൊപ്പമുണ്ടെന്ന് തോന്നുന്നു. ഇന്ന് ഞങ്ങളുടെ മേൽ വർഷിച്ച എണ്ണമറ്റ അനുഗ്രഹങ്ങൾക്ക് ഞാൻ നന്ദി പറയുന്നു എന്നാണ് മകന്റെ വിവാഹ ചിത്രങ്ങൾ പങ്കിട്ട് നാഗാർജുന കുറിച്ചത്. ശോഭിതയേയും നാഗചൈതന്യയേയും ചേർത്ത് പിടിച്ച് നിൽക്കുന്ന നാഗാർജുനയേയും ചിത്രങ്ങളിൽ കാണാം…
അതേസമയം നാഗചൈതന്യ ശോഭിതാ വിവാഹ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ സാമന്തയെയാണ് ഏവരും ഓർമ്മിക്കുന്നത്. നിങ്ങൾ നഷ്ടപ്പെടുത്തിയത് വജ്രത്തെയാണ്, കർമ്മ എന്ന് ഒന്നുണ്ട് അത് മറക്കരുത് എന്നിങ്ങനെ പോകുന്നു കമന്റുകൾ. എന്നാൽ അടുത്തിടെ സാമന്ത തുറന്ന് സംസാരിച്ചിരുന്നു, വിവാഹ മോചനശേഷം തന്നെ ഒരുപാട് പേര് പരിഹസിച്ചിരുന്നു എന്നും, ഒന്നിനും കൊള്ളാത്തവൾ പരാജയപെട്ടവൾ എന്നൊക്കെ… പക്ഷെ ഞാൻ സന്തോഷത്തോടെതന്നെ എന്റെ ബാക്കി ജീവിതം ജീവിച്ചുതീർക്കും പക്ഷെ ആരോഗ്യസ്ഥിതി മോശമായി വരുന്നുണ്ട് എന്നാണ് സാമന്ത പറഞ്ഞത്…
Leave a Reply