
കുറച്ചു കൂടി പക്വതയോടെ ഈ സന്ദര്‍ഭം കൈകാര്യം ചെയ്യണമായിരുന്നു ! ജനക്കൂട്ടത്തിനിടെ അല്ലു അര്ജുന് എന്തിന് പോയി ! നടനെതിരെ വ്യാപക വിമർശനം !
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം അല്ലു അർജുൻ നായകനായി എത്തിയ പുഷ്പ 2. ചിത്രം ഇന്ന് റിലീസ് ആയിരുന്നു, പ്രേക്ഷക പ്രതീക്ഷക്ക് ഒത്ത് ചിത്രം ഉണ്ടായിരുന്നില്ല എന്ന രീതിയിൽ പല അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. എന്നാൽ ഇപ്പോഴിതാ അല്ലു അർജുനെതിരെ പോലീസ് കേസ് എടുത്തിരിക്കുകയാണ്, സിനിമ പ്രദർശിപ്പിച്ച തിയേറ്ററില്‍ സംഘര്‍ഷം ഉണ്ടാവുകയും അതിനെ തുടർന്ന് ഒരു സ്ത്രീ കൊ,ല്ല,പ്പെടുകയും ചെയ്ത സംഭവത്തില്‍ അല്ലു അര്‍ജുനെതിരെ പ്രതിഷേധവും ഒപ്പം പോലീസ് കേസും ആയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം രാത്രി 11ന് സിനിമയുടെ റിലീസിന്റെ ഭാഗമായി ആരാധകരുടെ വലിയനിര തന്നെ തിയേറ്ററിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. ഇതിനിടെയാണ് വളരെ അപ്രതീക്ഷിതമായി അല്ലു അര്‍ജുനും ഭാര്യയും സംവിധായകന് സുകുമാറും രശ്മികയും തിയേറ്ററിലെത്തിയതോടെ ആരാധകരുടെ ആവേശം അതിരുകടന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാവാതെ വന്നതോടെ പൊ,ലീ,സ് ലാത്തിവീശി. ഇതേ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് അപകടത്തില്‍ കലാശിച്ചത്. ദില്‍സുഖ്നഗര്‍ സ്വദേശിനിയായ രേവതി (39) ആണ് സംഘര്‍ഷത്തില്‍ മരിച്ചത്. രേവതി, ഭര്‍ത്താവ് ഭാസ്കറിനും മക്കളായ തേജ് (9), സാന്‍വിക (7) എന്നിവര്‍ക്കുമൊപ്പമാണ് തിയേറ്ററിലെത്തിയത്. മക്കള്‍ക്കും ഭര്‍ത്താവിനും പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

എന്നാൽ സംഭവത്തിൽ നടനെതിരെ വ്യാപക പ്രതിഷേധമാണ് ഇപ്പോൾ ഉയരുന്നത്, ഇത്രയും വലിയ ആരാധകക്കൂട്ടം അവിടെ ഉണ്ടെന്ന് അറിഞ്ഞിട്ടും അല്ലു അര്ജുന് അവിടേക്ക് പോയത് എന്തിനാണ് എന്നാണ് പലരും ചോദിക്കുന്നത്. കുറച്ചു കൂടി പക്വതയോടെ ഈ സന്ദര്‍ഭം കൈകാര്യം ചെയ്യണമായിരുന്നു എന്നുള്ള അഭിപ്രായങ്ങളും സോഷ്യല്‍ മീഡിയയില്‍ നിന്നും ഉയരുന്നുണ്ട്. ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലാണ് ആരാധകര്‍ക്കായി ഒരുക്കിയ പ്രത്യേക ഷോ കാണാന്‍ അല്ലു അര്‍ജുനും ഭാര്യ സ്നേഹ റെഡ്ഡിയും രശ്മിക മന്ദാനയും എത്തിയത്.
അല്ലു അർജുൻ എത്തുമെന്ന കാര്യം തിയറ്റർ ഉടമകൾക്ക് അറിയാമായിരുന്നു എങ്കിലും വർ വേണ്ട മുൻ കരുതലുകൾ എടുത്തില്ല എന്നതാണ് പ്രധാന കുറ്റം, പോലീസിനെ അറിയിച്ചത് തന്നെ അവസാന നിമിഷത്തിലാണ്. അല്ലുവിനെ സുരക്ഷാ ജീവനക്കാർ ആളുകളെ അനാവശ്യമായി തള്ളി കളയുകയും അടിക്കുകയും ചെയ്തതാണ് തിക്കും തിരക്കും കൂടാൻ കാരണമായത് എന്നാണ് റിപ്പോർട്ട്. അല്ലു അർജുനെതിരെ കേസെടുത്തു !
Leave a Reply