ലക്ഷ്മി ബാലഭാസ്കർ പറയുന്നത് ബാലഭാസ്കർ എന്ന ഭർത്താവിനെയും , മകളെയും അവർ നേരിട്ട നേരിടുന്ന ജീവിതത്തെയും ആണ് ! ഇഷാൻ ദേവ്

ഒരു സമയത്ത് മലയാളികളുടെ പ്രിയങ്കരനായ കലാകാരനായിരുന്നു ബാലഭാസ്കർ. അപ്രതീക്ഷിതമായി സംഭവിച്ച അദ്ദേഹത്തിന്റെ വേർപാടിന്റെ നീറ്റൽ ഇന്നും കെട്ടടങ്ങിയിട്ടില്ല, ഇതിന്റെ പേരിൽ അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മിയെ വിമര്ശിക്കുന്നതിനെതിരെ ബാലുവിന്റെ സുഹൃത്തും സംഗീത സംവിധായകനുമായ ഇഷാൻ ദേവ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ലക്ഷ്മിയെ കല്ലെറിഞ്ഞ് രസിക്കുന്നവർക്ക് അവരുടെ നെഞ്ചിലെ തീക്കനൽ കാണാനാകില്ലെന്ന് ഇഷാൻ ദേവ് ഫേസ്ബുക്കിൽ പങ്കിട്ട കുറിപ്പിൽ പറയുന്നു.

കുറിപ്പിന്റെ പൂർണ്ണരൂപമിങ്ങനെ, ലക്ഷ്മി ബാലഭാസ്കർ പറയുന്നത് ബാലഭാസ്കർ എന്ന ഭർത്താവിനെയും , മകളെയും അവർ നേരിട്ട നേരിടുന്ന ജീവിതത്തെയും ആണ് . നിങ്ങൾക്ക് വേണ്ടത് ചിലപ്പോൾ ഇതിൽ ഉണ്ടാവില്ല . അവർക്ക് പറയാനുള്ളത് ബാലു എന്ന ഭർത്താവിനെ ഇഷ്ടപ്പെടുന്നവരോടാണ് , അവരുടെ ജീവിതത്തെ ബഹുമാനിക്കുന്ന സൗഹൃദങ്ങളോടാണ്. കല്ലെറിഞ്ഞു രസിക്കുന്നവർക്ക്, വാർത്തകളും വാചകങ്ങളും കൊണ്ട് കഥ മെനഞ്ഞവർക്ക് നെഞ്ചിലെ തീക്കനൽ കാണാൻ കഴിഞ്ഞെന്നു വരില്ല. ഞാനും എന്റെ കുടുംബവും അന്നും ഇന്നും അവരോടൊപ്പം തന്നെ ആണ് . ഞങ്ങളുടെ ബാലു അണ്ണന്റെ ഭാര്യയുടെ കൂടെ.

കാര്യങ്ങൾ മനസിലാക്കാതെ കല്ലെന്നറിഞ്ഞവർ എന്നെയും ചേർത്തുതന്നെ എറിയുന്നുണ്ട് , അതൊക്കെ ഏറ്റുവാങ്ങുമ്പോഴും എന്റെ സ്വന്തം സഹോദരന്റെ ഭാര്യക്ക് കൊടുക്കേണ്ട ബഹുമാനവും, സ്നേഹവും പേടിച്ചു മാറ്റി വക്കാൻ ഞാനും എന്റെ ഭാര്യയും തയ്യാറായില്ല. അത് ബാലു അണ്ണൻ അത്രത്തോളം സ്നേഹിച്ച ഭാര്യയോട് ഞങ്ങൾക്കുള്ള കടപ്പാടും , സ്നേഹവും , ബഹുമാനവുമാണ്.

കേസ് പോലീസും സിബിഐ ഒക്കെ അതിന്റെ നിമയപരമായുള്ള എല്ലാ സാധ്യതകളിലും അന്വേഷികുമ്പോഴും, കുറെ ഹൃദയങ്ങൾ വെന്തുരുകുന്നത് കാണുന്നവർ അതിലും പക്ഷാപാതം കാണിച്ചു, ചെളിവാരി തേച്ചു രസിച്ചു മെനഞ്ഞ കഥകൾ കൊണ്ട് ഒരു സിനിമകഥ പോലെ വില്ലനും, നായകനും ഒക്കെ ആക്കി. ഇപ്പുറത്തുള്ളവർക്കും ജീവിതം ഉണ്ട് അത്രയും ബഹുമാനം പോലും കാണിച്ചില്ല. കുറ്റമല്ല ആത്മഗതം പറഞ്ഞതാണ്. ബാലഭാസ്കർ എന്ന കലാകാരനുപരി അദ്ദേഹം തന്ന സ്നേഹത്തിനും സൗഹൃദത്തിനും പൂർണ്ണ ബഹുമാനം ഹൃദയത്തിൽ നിന്നുതന്നെ അർപ്പിച്ചു കൊണ്ട് നിർത്തുന്നു. നിങ്ങൾക്ക് ചിലപ്പോൾ ഇതൊക്കെ ഇതൊരു രസകരമായ കഥയാകാം, ഞങ്ങക്ക് ജീവിതവും എന്നാണ് ഇഷാൻ ദേവ് കുറിച്ചത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *