‘ബാലഭാസ്കറിന്റെ 43 മത് ജന്മദിനം’ ! സ്വന്തമായി എഴുനേറ്റ് നിൽക്കാൻ പോലും കഴിയാതെ വളരെ മോശം അവസ്ഥയിൽ ലക്ഷ്മിയും !

മലയാളി മനസിൽ സംഗീതത്തിന്റെ കുളിർമഴ പെയ്യിപ്പിച്ച അതുല്യ പ്രതിഭയാണ് ബാലഭാസ്കർ. അദ്ദേഹം വയലിനിൽ തീർത്ത സംഗീത വിസ്മയങ്ങൾ ഓരോ മലയാളിയുടെ മനസ്സിൽ ഇന്നും മായാതെ നിലകൊള്ളുന്നു. 1978 തിരുവനന്തപുരം ജില്ലയിൽ ജനിച്ച അദ്ദേഹം 2018 ഒക്ടോബർ 2 ന് നാടിനെ നടുക്കിയ ആ ദുരന്തത്തിലൂടെ അദ്ദേഹത്തെ നമുക്ക് എന്നേക്കുമായി നഷ്ട്ടപെടുന്നത്.  ഇന്നും ആ സത്യത്തെ ഉൾകൊള്ളാൻ സാധിക്കാത്ത നിരവതി ആരധകർ  ഉണ്ട്..

സംഗീതം നിലനിൽക്കുന്ന കാലത്തോളം അദ്യേഹവും നമ്മുടെ മനസ്സിൽ നിലനിൽക്കും. ഇപ്പോഴും നിരവതി ദുരുഹതകൾ നിറഞ്ഞ ഒന്നാണ് അദ്ദേഹത്തിന്റെ വിയോഗം. ഒരു അപകടത്തിലാണ് അദ്ദേഹത്തെ നമ്മൾക്ക് നഷ്ടമായത് എന്ന റിപ്പോർട്ടുകൾ ഉണ്ടെങ്കിലും അത് അങ്ങനെയല്ല മനപ്പൂർവം കരുതിക്കൂട്ടി ആരോ അദ്ദേഹത്തെ അപായപ്പെടുത്തിയതാകാം എന്ന  ചാൻസുകൾ ഇന്നും നിലനിൽക്കുന്നു എന്നാണ് പൊതുവെയുള്ള ജന സംസാരം…

ഇപ്പോൾ ഇതിന്റെ അന്വേഷണം സി ബി ഐ ക്കാണ്. 2018 സെപ്റ്റംബർ 25 ന് പുലർച്ചെയാണ് ബാല ഭാസ്കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെടുന്നതും, അപകട സ്ഥലത്തുതന്നെ കുഞ്ഞിനെ നഷ്ടമാകുകയും  ഡ്രൈവറും ബാലഭാസ്കറും ഭാര്യ ലക്ഷ്മിയും ഹോസ്പിറ്റലിൽ ആകുകയും ചെയ്തു..  കുറച്ച് ദിവസങ്ങൾക്ക് ശേഷം ബാലുവിനെ നമുക്ക് നഷ്ട്ടമായി.  ഇപ്പോൾ കുറച്ച് നാളുകളായി ലക്ഷ്മിക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം ഉയർനിന്നിരുന്നു.. ലക്ഷ്മി കള്ളിയാണ് അവൾക്ക് എല്ലാമറിയാം, മൗനം വെടിയണം, ലക്ഷ്മി സംസാരിക്കണം എന്നൊക്കെയായിരുന്നു അവയെല്ലാം..

 

എന്നാൽ അന്ന് മുതലേ  ബാലുവിന്റെ അടുത്ത സുഹൃത്തും സംഗീത സംവിധയകനും ഗായകനുമായ ഇഷാൻ ദേവ് ഇതിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു. ഇപ്പോൾ ബാലഭാസ്കറിന്റെ ജനദിനം ആയിരുന്നു കഴിഞ്ഞ ദിവസം, അന്നും അദ്ദേഹം ഇതിനെതിരെയും ലക്ഷ്മിയുടെ ഇപ്പോഴത്തെ അവസ്ഥയെയും കുറിച്ച് തുറന്ന് പറഞ്ഞിരുന്നു.  പ്രണയിച്ച് വിവാഹം കഴിച്ചവരാണ് അവർ. അവർ തമ്മിലുള്ള ആത്മാർഥമായ സ്നേഹം അടുത്തിനിന്ന് കണ്ടറിഞ്ഞിട്ടുള്ള ആളാണ് താൻ. ആ പാവം സ്ത്രീയെ കുറിച്ച് മോശമായി ഇത്തരം വാക്കുകൾ പ്രയോഗിക്കുന്നത്. ഇത്തരക്കാരോട് ഞാൻ ചോദിക്കുന്നത് നിങ്ങളുടെ വീട്ടിലും ഇല്ലേ അമ്മയും സഹോദരിമാരുമൊന്നും  ?..

ലക്ഷ്മി പറയേണ്ട കാര്യങ്ങളും കൊടുക്കേണ്ട മൊഴികളും എല്ലാവരോടും പറയുകയും ചെയ്തിരുന്നു, പിന്നെ ആ പാവം മാധ്യങ്ങളുട മുന്നിലും ചാനൽ ചർച്ചകളിലും പങ്കെടുക്കാത്തത്കൊണ്ടാണോ അതിനെ ഇങ്ങനെ മോശക്കാരിയാകുന്നത്..  ഒന്നുവല്ലെങ്കിൽ അവർ സ്വന്തം ഭർത്താവിനെയും കുഞ്ഞിനേയും നഷ്ട്ടപെട്ട സ്ത്രീയല്ലേ? അവർക്കൊരു പരിഗണന കൊടുക്കേണ്ടേ, ഞാൻപോയ്‌ കണ്ടതാണ്, കയ്യിലും കാലിലുമൊക്കെ കമ്പികൾ ഇട്ട്  അവർക്ക് സ്വന്തമായി എഴുനേറ്റ്  നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ഇപ്പോഴുള്ളത്, വളരെ എനർജെറ്റിക്കായ ഒരാളായിരുന്നു ലക്ഷ്മി, ബാലു എങ്ങനെയാണ് അവന്റെ ഭാര്യയെ നോക്കിയിരുന്നത് എന്ന് എനിക്ക് നന്നായി അറിയാം,  ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞതാണ് വീട്, എല്ലാവരുടെയും വീട്ടിൽ പ്രേശ്നങ്ങളുണ്ട് എന്റെ വീട്ടിലുമുണ്ട്, ഈ പ്രസംഗിക്കുന്ന യെല്ലാവരുടെ വീട്ടിലും ഉണ്ട് അതുകൊണ്ട് കാര്യം അറിയാതെ ആരെയും വേദനിപ്പിക്കരുത് എന്നും അദ്ദേഹം പറയുന്നു ……

Leave a Reply

Your email address will not be published. Required fields are marked *