
ഭാവനക്ക് നീതി കിട്ടുമെന്ന് തന്നെയാണ് കരുതുന്നത് ! കഴിഞ്ഞ ആറ് വർഷമായി അവളുടെ വേദന അടുത്തറിഞ്ഞതാണ് ! നീതി നാടപ്പാക്കണം ! പൃഥ്വിരാജ്
ഒരു സമയത്ത് മലയാള സിനിമയിലെ മുൻ നിര നായികയായിരുന്നു ഭാവന. ഒരുപിടി വിജയ ചിത്രങ്ങളുടെ ഭാഗമായിരുന്ന ഭാവനയുടെ വ്യക്തിജീവിതത്തിൽ അവർ വലിയ പ്രതിസന്ധികളെ തരണം ചെയ്യേണ്ടി വന്നിരുന്നു. ഇപ്പോഴിതാ കേസ് അന്തിമ ഘട്ടത്തിലേക്ക് കടക്കുകയാണ്, ഈ സാഹചര്യത്തിൽ നിരവധി പേരാണ് ഭാവനക്ക് പിന്തുണ നൽകി മുന്നോട്ട് വരുന്നത്. അടുത്തിടെ പൃഥ്വിരാജ് പറഞ്ഞത് ഇങ്ങനെ ആയിരുന്നു.
ഏറ്റവും അടുത്ത നല്ല കുറച്ച് സുഹൃത്തുക്കളിൽ ഒരാളാണ് ഭാവന, ഭാവനയുടെ തിരിച്ചുവരവിൽ വളരെ അധികം സന്തോഷവാനാണ് ഞാൻ, ഞാന്‍ എന്നും ഭാവനയുടെ സുഹൃത്തായിരുന്നു പക്ഷേ ഈ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം കൊണ്ട് ഞാന്‍ അവരുടെ ഒരു വലിയ ആരാധകനായി മാറി എന്നും പൃഥ്വിരാജ് പറയുന്നു. ഭാവനയ്‌ക്കൊപ്പം സിനിമാമേഖലയിലുള്ള ചിലര്‍ നിന്നില്ലെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് സിനിമാലോകം എന്ന് പറയുന്നത് ഒരേപോലുള്ള ലോകത്തില്‍ ജീവിക്കുന്ന ഒരു പറ്റം ആളുകളല്ലെന്നായിരുന്നു പൃഥ്വിയുടെ മറുപടി. ഞാന്‍ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളാണ്. എനിക്ക് എന്റേതായ ഒരു ലോകമുണ്ട്. എനിക്ക് ആ ലോകമേ അറിയുകയുള്ളൂ. ആ വേള്‍ഡില്‍ എല്ലാവരും ഭാവനയുടെ തിരിച്ചുവരവില്‍ സന്തോഷിക്കുന്നവരാണ്. മറിച്ച് മറ്റൊരാളുടെ ലോകത്ത് എന്താണെന്ന് എനിക്ക് അറിയില്ല. ഞാന്‍ അതിന്റെ ഭാഗമല്ല.

പക്ഷെ പുറത്തുനിൽക്കുന്നവർക്ക് തോന്നും ഈ സിനിമ എന്നത് ഒരു ലോകമാണെന്ന്. എന്നാല്‍ അങ്ങനെ അല്ല. ഞാന്‍ ജീവിക്കുന്ന എന്റേതായ ലോകത്തിലെ എല്ലാവരും ഭയങ്കര പോസിറ്റിവിറ്റിയിലാണ് അവളുടെ തിരിച്ചുവരവിനെ കാണുന്നത്. കൂടാതെ അവൾക്ക് പൂർണ്ണ പിന്തുണയാണ് നൽകുന്നതും ഭാവനയ്ക്ക് നീതി കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്, അവളുടെ വിഷമം അടുത്തുനിന്ന് കണ്ടവരിൽ ഒരാളാണ് ഞാനും, നീതിനടപ്പാകും എന്നുതന്നെയാണ് വിശ്വസിക്കുന്നത് എന്നും പൃഥ്വിരാജ് പറയുന്നു.
Leave a Reply