രാവണൻ ആണ് ഹീറോ ! ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന വില്ലനായി മാറുകയാണ് റോക്കി ഭായ് !

ഒരൊറ്റ സിനിമ കൊണ്ട് കരിയർ തിളങ്ങിയ നടനാണ് യാഷ്. കെ ജി എഫ് എന്ന സിനിമയും അതിൽ റോക്കി ഭായ് ആയി എത്തിയ യാഷും ഇന്ത്യൻ സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായി മാറുന്ന കാഴ്ചയാണ് പിന്നീട് നാം കണ്ടത്, രണ്ടു ഭാഗങ്ങളായി ഇറങ്ങിയ ചിത്രം അതുവരെ ഉണ്ടായിരുന്ന എല്ലാ റെക്കോര്ഡുകളെയും പാടെ തിരുത്തുകയായിരുന്നു. രാമായണം എന്ന സിനിമയിൽ രാവണന്റെ വേഷത്തിൽ എത്തുന്നത് യാഷ് ആണെന്ന വാർത്ത വളരെ ആവേശത്തോടെയാണ് ആരാധകർ കേട്ടത്.

ഇപ്പോഴിതാ ഈ സിനിമക്ക് വേണ്ടി യാഷ് വാങ്ങുന്ന പ്രതിഫലമാണ് ഏറെ ചർച്ച ചെയ്യപ്പെടുന്നത്.  ഇന്ന് പല മുന്‍നിര നായകന്മാരും ബിഗ് ബജറ്റ് സിനിമകള്‍ക്കായി വാങ്ങുന്നത് തന്നെ 100 കോടിയൊക്കെയാണ്. നായകന്മാരുടെ പ്രതിഫലം വര്‍ധിച്ചതോടെ അത്ര തന്നെ അല്ലെങ്കിലും മറ്റുള്ള നടന്മാരുടെയും നടിമാരുടെയും പ്രതിഫലവും കൂടുകയും ചെയ്തു. ഇപ്പോഴിതാ ഒരു സിനിമയിലെ നായകനെക്കാൾ പ്രതിഫലം വാങ്ങുന്ന വില്ലനായി പുതിയ റെക്കോർഡ് ഉണ്ടാക്കുകയാണ് ആരാധകരുടെ റോക്കി ഭായ്. ഒരൊറ്റ സിനിമയില്‍ വില്ലനായി അഭിനയിക്കാന്‍ യാഷ്  വാങ്ങിയത് 200 കോടി രൂപയാണ്.

ഇതോടെ, ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന വില്ലനായി മാറിയിരിക്കുകയാണ് കെജിഎഫ് സീരിസിലൂടെ പ്രശസ്തനായ കന്നഡ സൂപ്പര്‍താരം യാഷ്. ഇന്ത്യയിലെ ഏറ്റവും ചിലവേറിയ ചിത്രമായി ഒരുങ്ങുന്ന, നിതേഷ് തിവാരിയുടെ രാമായണ എന്ന ചിത്രത്തില്‍ വില്ലനും ചിത്രത്തിന്റെ സഹനിര്‍മ്മാതാവും കൂടിയാണ് താരം.

ഒരു സാധാരണ സീരിയൽ നടനിൽ നിന്നും ഇന്ന് കാണുന്ന റോക്കി ഭയിലേക്ക് എത്താൻ ഏറെ പ്രതിസന്ധികൾ തരണം ചെയ്ത യാഷിന്റെ അടുത്ത ചിത്രംസംവിധാനം ചെയ്യുന്നത് മലയാളികളുടെ സ്വന്തം ഗീതു മോഹൻദാസാണ് ‘ടോക്സിക്ക്’ എന്ന് പേരിട്ട ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു. ടെലിവിഷൻ സീരിയലുകളിലൂടെയാണ് കരിയറിന്റെ തുടക്കം, സീരിയലുകളില്‍ അഭിനയിക്കുമ്പോള്‍ വെറും 500 രൂപ മാത്രമായിരുന്നു യാഷിന്റെ പ്രതിഫലം. ഷൂട്ടിംഗ് സെറ്റിലേക്ക് എല്ലാവരും കാറില്‍ എത്തുമ്പോള്‍ ബൈക്കിലാണ് സെറ്റില്‍ എത്തിയിരുന്നത്.

അതിനെ തുടർന്ന് സെറ്റിൽ തന്നെ എല്ലാവരും പരിഹസിച്ചിരുന്നു എന്നും യാഷ് ഒരിക്കൽ പറഞ്ഞിരുന്നു. അങ്ങനെ കുറച്ച് കാലം ജീവിതം തളളിനീക്കിക്കൊണ്ടുപോയി. കഷ്ട്ടപാടും കട ബാധ്യതയും കൂടിയപ്പോൾ ഉണ്ടായിരുന്ന ബന്ധുക്കൾ ഞങ്ങളെ അകറ്റിനിർത്തി. അതൊന്നും ഒരിക്കലും മറക്കാൻ കഴിയില്ല എന്നും അദ്ദേഹം പറയുന്നു.സീരിയലില്‍ നിന്നും സിനിമയിലേക്കുള്ള തനറെ ആദ്യ ചിവടുവെയ്പ്പ് 2008 ല്‍ ആയിരുന്നു. ‘മൊഗ്ഗിന മനസു’ എന്ന ചിത്രത്തിലാണ് യാഷ് ആദ്യമായി അഭിനയിക്കുന്നത്. ആദ്യ കഥാപാതത്തിന്റെ പേരും റോക്കി എന്നായിരുന്നു. പ്രതിഫലം കൂട്ടിവെച്ച് ആദ്യമായൊരു കാർ വാങ്ങിയതും മറക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *