‘രാമായണത്തിന്റെ ചിത്രീകരണം ആരംഭിച്ചു’ ! രാമനും സീതയുമായി രൺബീറും, സായി പല്ലവിയും എത്തുമ്പോൾ, രാവണനായി എത്തുന്നത് സൂപ്പർ സ്റ്റാർ യാഷ് !

ഇന്ത്യൻ സിനിമ ലോകം വലിയ പ്രതീക്ഷയോടെ കാണാൻ കാത്തിരിക്കുന്ന സിനിമയാണ് നിതേഷ് തിവാരിയുടെ ‘രാമായണം’. ഇപ്പോഴിതാ പ്രേക്ഷകർ കേൾക്കാൻ കാത്തിരുന്ന ആ വാർത്ത എത്തിക്കഴിഞ്ഞു, സിനിമയുടെ ചിത്രീകരണം ആരംഭിച്ചു, അഭിനേതാക്കളും അണിയറപ്രവർത്തകരും ചേർന്ന് പൂജാ ചടങ്ങുകളോടെയാണ് ചിത്രീകരണം ആരംഭിച്ചത്. രാമനായി ചിത്രത്തിലെത്തുന്ന രൺബീർ കപൂർ ഉടൻ തന്നെ ടീമിനൊപ്പെം ചേരുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്.

ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ കാസ്റ്റിംഗ് തന്നെയാണ്.  ശ്രീരാമന്‍റെ വേഷത്തിൽ രൺബീർ കപൂറും സീതയായി സായ് പല്ലവിയും എത്തുമ്പോൾ രാവണനായി രാവണന്റെ വേഷമിടുന്നത് കെജിഎഫിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച കന്നഡ താരം യഷ് ആണ്. 500 കോടി ബജറ്റിലാണ് ചിത്രമൊരുങ്ങുന്നത്. എന്‍ഇജി വെർച്വൽ പ്രൊഡക്ഷനാണ് ചിത്രം നിർമിക്കുന്നത്.

അതുപോലെ ഹനുമാനായി ‘സണ്ണി ഡിയോൾ’ എത്തുന്നു എന്ന വാർത്തയും ഏറെ ശ്രദ്ധ നേടുന്നുണ്ട്. അടുത്തിടെ ‘ഗദർ 2’ എന്ന ചിത്രത്തിലൂടെ ബ്ലോക്ക്ബസ്റ്റർ നേടിയ താരം ഹനുമാൻ്റെ വേഷം ചെയ്യുന്നതില്‍ പ്രഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയെന്നാണ് വിവരം. പിങ്ക് വില്ല റിപ്പോര്‍ട്ട് പ്രകാരം ചിത്രവുമായി അടുത്ത വൃത്തങ്ങള്‍ ഇത് സ്ഥിരീകരിക്കുന്നുണ്ട്. 2024 മെയ് മാസത്തിൽ മൂന്ന് ഭാഗമായി ഒരുക്കുന്ന രാമായണത്തിന്‍റെ ആദ്യഭാഗം ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അതേസമയം പാർട്ടുകളായി ഒരുങ്ങുന്ന രാമായണത്തിന്റെ ആദ്യ ഭാഗത്തിൽ സണ്ണി ഡിയോൾ ഒരു അതിഥി വേഷത്തിൽ മാത്രമായിരിക്കും ഉണ്ടാവുകയെന്നും. എന്നാല്‍ രണ്ടാമത്തെയും മൂന്നാമത്തെയും ഭാഗങ്ങളിൽ അദ്ദേഹത്തിൻ്റെ പൂർണ്ണ സാന്നിധ്യം ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ദാരാ സിംഗ് കഴിഞ്ഞാൽ സണ്ണി ഡിയോളാണ് ആധുനിക കാലത്ത് ഹനുമാൻ്റെ പര്യായമാകുകയെന്ന് നിർമ്മാതാക്കൾക്ക് ഉറപ്പുണ്ടെന്നും റിപ്പോര്‍ട്ട് ഉണ്ട്.

എന്നാൽ വിഭീഷണൻ്റെ വേഷം ചെയ്യാൻ നിർമ്മാതാക്കൾ വിജയ് സേതുപതിയുമായും ചർച്ചകൾ നടത്തിയിരുന്നു എങ്കിലും വിജയ് സേതുപതി സ്വീകരിച്ചില്ല എന്നും റിപോർട്ടുണ്ട്. ഏതായാലും സിനിമയുടെ ഓരോ അപ്ഡേറ്റിനും പ്രേക്ഷകരുടെ ഭാഗത്തുനിന്നും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. വിഎഫ്എക്‌സിൽ ഓസ്‌കർ നേടിയ ഡിഎൻഇജി എന്ന കമ്പനിയാണ് രാമായണത്തിന്റെ വിഷ്വൽ എഫക്ട് ഒരുക്കുന്നത്. സീതയുടെ വേഷത്തിൽ ആലിയ ഭട്ടാണ് ചിത്രത്തിലെത്തുക എന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാൽ ചില കാരണങ്ങളാൽ ആലിയ ഭട്ട് ഈ പ്രോജക്ടിൽ നിന്ന് പിന്മാറുകയായിരുന്നു. ശേഷമാണ് ആ വേഷത്തിലേക്ക് സായി പല്ലവി എത്തിയത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *