അവൾ വളരെ അധികം വേ,ദ,നി,ച്ചു, പക്ഷെ പ്രതിസന്ധിയിൽ തളർന്ന് പോകാതെ കഴിവും കഠിനാധ്വാനവും കൊണ്ട് പ്രശസ്തിയിലേക്ക് ഉയർന്ന് വന്നു ! സായിപല്ലവിക്ക് പിന്തുണയുമായി ഗവർണ്ണർ !

പ്രേമം എന്ന ഒരൊറ്റ ചിത്രം കൊണ്ട് ലോക ശ്രദ്ധ നേടിയെടുത്ത കലാകാരിയാണ് സായി പല്ലവി. അഭിനയത്തിലുപരി  തന്റെ നൃത്ത ചുവടുകൾ കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചിട്ടുള്ള ആളുകൂടിയാണ് നമ്മുടെ സ്വന്തം മലർ മിസ്. ഇപ്പോൾ സിനിമ ലോകത്തെ ലേഡി പ്രഭുദേവ എന്നാണ് സായിയെ അറിയപ്പെടുന്നത്. തമിഴ് ചാനലിലെ ഒരു ഡാൻസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിയ സായി സെമി ഫൈനലിൽ നിന്നും പരാചിതയായി മടങ്ങിയെങ്കിലും പിന്നീടുള്ള വരവ് അതുക്കും മേലെ ആയിരുന്നു.

ആ തോൽവി സായിപല്ലവിയുടെ വിജയങ്ങളിലേക്കുള്ള മടങ്ങി വരവായിരുന്നു. ഇന്ന് സൗന്തിന്ത്യ ആരാധിക്കുന്ന മുൻ നിര നായകരിൽ ഒരാളാണ് സായി പല്ലവി. എല്ലാ ഭാഷകളിലും കൈ നിറയെ ചിത്രങ്ങൾ. പക്ഷെ മറ്റുള്ള നായികമാരെ പോലെ പണത്തിന് വേണ്ടി വാരിവലിച്ച് സിനിമകൾ ചെയ്യാനോ ഒരു പരിധി വിട്ട് ഗ്ലാമർ  വേഷങ്ങൾ ചെയ്യാനോ സായി പല്ലവി തയാറായിട്ടില്ല. അടുത്തിടെ ബോളിവുഡിൽ  നിന്നും സായിക്ക് അവസരം വന്നിരുന്നു. പക്ഷെ തനിക്ക് ചേരുന്ന കഥാപാത്രമല്ല എന്നറിഞ്ഞ സായി ആ ഓഫർ നിരസിക്കുകയായിരുന്നു.

തന്റേതായ ഉറച്ച നിലപാടുകൾ കൊണ്ടും സായി പല്ലവി ആരാധകരെ ഞെട്ടിച്ചിരുന്നു. കോടികൾ ഓഫർ ചെയ്തിട്ടും ഒരു ഫെയർനെസ്സ് കമ്പനിയുടെ പരസ്യത്തിൽ അഭിനയിക്കാൻ തയ്യാറാവാത്ത സായ് പല്ലവിയുടെ നിലപാടും ശ്രദ്ധ നേടിയിരുന്നു. പ്രശസ്ത ഫെയർനെസ്സ് ക്രീം ബ്രാൻഡിന്റെ പരസ്യത്തിലേക്കുള്ള ഓഫറാണ് സായ് പല്ലവി നിഷേധിച്ചത്. രണ്ട് കോടിയോളം രൂപ കമ്പനി ഓഫർ ചെയ്തെങ്കിലും സായ് പല്ലവി ഓഫർ നിരസിക്കുക ആയിരുന്നു. താരത്തിന്റെ ഈ നിലപാടിനെ കയ്യടിച്ചാണ് ആരാധകർ സ്വീകരിച്ചത്.

ഏറ്റവും പുതിയതായി സായിയുടെ റിലീസ് ചെയ്ത ചിത്രം നാനി നായകനായ ശ്യം സിംഹ റോയ് ആയിരുന്നു. സിനിമയ്ക്കും സായ് പല്ലവിയുടെ പ്രകടനത്തിനും വലിയ പ്രശംസയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. എന്നാൽ അഭിനന്ദനം ലഭിക്കുന്നതോടൊപ്പം താരത്തിന്   വ്യാപകമായി ​ബോഡി ഷെയ്മിങ് കമന്റുകളും സമൂഹ മാധ്യമങ്ങളിൽ സജീവമായി തുടങ്ങി.  അതിൽ ഒരു കമന്റ് സായ് പല്ലവിയുടെ മൂക്കുകൾ വളരെ വലുതാണെന്നും ചുണ്ടുകൾ ഭം​ഗിയില്ലാത്തതാണെന്നും മുഖക്കുരുവാണെന്നും കുറ്റപ്പെടുത്തിയുള്ളതായിരുന്നു. ഒരു നായികയ്ക്ക് വേണ്ട യാതൊരു വിധ ​ഗുണങ്ങളും സായ്പല്ലവിക്കില്ലെന്നും ചിലർ താരത്തെ പരിഹസിച്ച് കമന്റായി കുറിച്ചു. സംഭവം വലിയ ചർച്ചയായിട്ടും സായ്പല്ലവിയോ വീട്ടുകാരോ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

എന്നാൽ ഈ അധിക്ഷേപം അധികമായതോടെ നടിക്ക് പിന്തുണയുമായി രംഗത്ത് വാനിരിക്കുകയാണ് സാക്ഷാൽ തെലുങ്കാന ​ഗവർണർ തമിഴിസൈ സൗന്ദർരാജൻ. അവരുടെ വാക്കുകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പലരും ചുറ്റും നിന്ന് പരിഹസിച്ചിട്ടും സായ്പല്ലവി അവളുടെ കഴിവുകൾ വഴി അത്തരക്കാർക്കുള്ള മറുപടി നൽകുകയാണ് എന്നാണ് ​ഗവർണർ പറഞ്ഞത്. ‘അവളുടെ ശരീരത്തെ ചൊല്ലി പലരും പരിഹസിക്കുന്നു. ‌അത് വളരെയധികം അവളെ വേദനിപ്പിച്ചു. എന്നാൽ അഴൾ തഴളർന്ന് പോകാതെ കഴിവും കഠിനാധ്വാനവും കൊണ്ട് പ്രശസ്തിയിലേക്ക് ഉയർന്ന് വന്നു. സ്ത്രീകളുടെ മുന്നേറ്റത്തെ തടയാൻ ശ്രമിക്കുന്ന ഒരു വിഭാ​ഗം അവരെ വേദനിപ്പിക്കാനും അവരുടെ വേഗത തടയാനും ശ്രമിക്കുന്നുവെന്നു. സായ് പല്ലവിക്കെതിരായ വിമർശനം അത്തരമൊരു നിഷേധാത്മകമായ ആക്രമണമാണ് എന്നും ഗവർണർ പറയുന്നു. ഇപ്പോൾ ഈ വാക്കുകൾക്ക് കയ്യടിടിക്കുകയാണ് സായി പല്ലവിയുടെ ആരാധകർ.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *