നിലപാട് തുറന്ന് പറഞ്ഞ സായിപല്ലവിക്ക് നേരെ വലിയ രീതിയിൽ പ്രതിഷേധം ! ഒപ്പം നടിയെ പിന്തുണച്ചും അഭിനന്ദന പ്രവാഹം ! സായിപല്ലവിയുടെ വാക്കുകൾ !

പ്രേമം ഒരൊറ്റ ചിത്രം കൊണ്ട് ലോകം മുഴുവൻ ആരാധകരുള്ള താരമായി മാറിയ ആളാണ് നടി സായിപല്ലവി. മലർ മിസ്സായി നമ്മുടെ മനസ്സിൽ ഇടം നേടിയ സായി ഇന്ന് സൗത്തിന്ത്യൻ സിനിമയിലെ മുൻ നിര നായികയാണ്. അതുപോലെ ഇപ്പോൾ അടുത്തിടെയായി സിനിമയുടെ പ്രൊമോഷൻ സമയത്തോ അതുമായി ബന്ധപ്പെട്ടുള്ള അഭിമുഖങ്ങളിലോ ഒക്കെ സിനിമാ താരങ്ങൾ നടത്തുന്ന അഭിപ്രായ പ്രകടനങ്ങൾ സോഷ്യൽമീഡിയയിലുൾപ്പെടെ വലിയ ചർച്ചയാകാറുണ്ട്. അത്തരത്തിൽ അടുത്തിടെ നടി നിഖില വിമൽ നടത്തിയ പ്രസ്താവന വളരെ ഏറെ ശ്രദ്ധ നേടിയിരുന്നു. കോഴിക്കും മീനിനും ഇല്ലാത്ത പരിഗണന പശുവിന് ആവശ്യമില്ലെന്നായിരുന്നു നിഖിലയുടെ വാക്കുകൾ.

അതുപോലെ ഇപ്പോഴിതാ തന്റ്റെ പതിയ ചിത്രമായ വിരാടപർവ്വം എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിൽ സായി പല്ലവി പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. നടിയുടെ വാക്കുകൾ ഇങ്ങനെ..  കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊല പറഞ്ഞ കശ്മീർ ഫയൽസ് സിനിമ അടുത്തിടെ ഇറങ്ങിയിരുന്നു. അതിൽ  അത് മതസംഘർഷമായി കാണുന്നുവെങ്കിൽ പശുവിന്‍റെ പേരിൽ കൊവിഡ് സമയത്ത് നടന്ന ആള്‍ക്കൂട്ട കൊലപാതകവും തമ്മിൽ വ്യത്യാസമെന്താണ്, രണ്ടും കുറ്റകൃത്യമാണ്, താരം അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത്. മതങ്ങളുടെ പേരിൽ മനുഷ്യനെ വേദനിപ്പിക്കുന്നതിനെ എങ്ങനെ ന്യായീകരിക്കുമെന്നും അവർ ചോദിക്കുന്നു.

ക,ശ്മീ,രി പണ്ഡിറ്റുകളുടെ കൂ,ട്ട,ക്കൊ,ലയും പശുവിന്റെ പേര് പറഞ്ഞ് നടത്തുന്ന ആള്‍ക്കൂട്ട കൊ,ല,പാ,ത,കവും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നാണ് സായി പല്ലവി പറഞ്ഞിരിക്കുന്നത്. കൂടാതെ താൻ വളർന്നത് രാഷ്ട്രീയ ചായിവുള്ള കുടുംബത്തിലല്ലെന്നും ഇടത്, വലത് എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും ഏതാണ് ശരിയെന്ന് അറിയില്ലെന്നും നല്ല മനുഷ്യനായിരിക്കണമെന്നും അടിച്ചമർത്തപ്പടുന്നവർക്കുവേണ്ടി നിലകൊള്ളണമെന്നുമാണ് വീട്ടിൽ നിന്ന് പഠിച്ചിട്ടുള്ളതെന്നും സായ് പറഞ്ഞിരിക്കുകയാണ്. റാണ ദഗ്ഗുബട്ടി നായകനായെത്തുന്ന വിരാടപർവ്വം ജൂൺ 17നാണ് തീയേറ്ററുകളിലെത്തുന്നത്. നക്സൽ വേഷത്തിലാണ് ചിത്രത്തിൽ സായ് പല്ലവി എത്തുന്നത്.

നടിയുടെ ഈ നിലപാടിനെ വിമർശിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്, ക,ശ്മീ,രി പ,ണ്ഡി,റ്റുകളെ മുസ്ലിമുമായി എങ്ങനെ താരതമ്യം ചെയ്യാന്‍ സാധിച്ചു എന്നാണ് വി,ദ്വേ,ഷ പ്രചാരണങ്ങള്‍ അഴിച്ച് വിടുന്നവരുടെ ചോദ്യം. സായ് പല്ലവിയുടെ കുടുംബത്തിന് നേരെയും ട്വിറ്ററില്‍ കനത്ത രീതിയില്‍ വിദ്വേഷ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. എന്നാൽ അതേ സമയം അവരെ അനുകൂലിച്ചും കൈയ്യടിച്ചും നിരവധി പേര് എത്തുന്നുണ്ട്. നിലപാട് തുറന്ന് പറയാന്‍ കാണിച്ചതിന് അഭിനന്ദനങ്ങള്‍ എന്നാണ് അനുകൂലിക്കുന്നവര്‍ പറയുന്നത്. വിരാടപര്‍വ്വത്തെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവും ഇത്തരം വിദ്വേഷ പ്രചാരണങ്ങളുടെ ഭാഗമായി നടക്കുന്നുണ്ട്.

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *