ആദ്യ പ്രതിഫലം വെറും 50 രൂപ ! ഇന്ന് ഒരു സിനിമയ്ക്ക് ലഭിക്കുന്നത് 150 കോടിയോളം ! പരിഹാസങ്ങൾക്കുള്ള മറുപടി ! ആ യാത്ര എളുപ്പമായിരുന്നില്ല ! ജീവിതം !

ഇന്ന് തെന്നിന്ത്യൻ സിനിമക്ക് മൂല്യം ഏറുകയാണ് ചെയ്തത്. ഇപ്പോഴിതാ കെ ജി എഫ് എന്ന ഒരൊറ്റ ചിത്രം കൊണ്ട് തലവര തന്നെ മാറിയ നടൻ യാഷിന്റെ ജീവിത കഥയാണ് ഏറെ ശ്രദ്ധ നേടുന്നത്. ആ ജീവിതം ഇങ്ങനെ, കര്‍ണാടകയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന ഒരു പതിനാറുകാരന്‍ മനസില്‍ കുന്നോളം ആഗ്രഹങ്ങളും കൈയ്യില്‍ ഒരു 300 രൂപയുമായി ബെംഗളൂരു നഗരത്തിലേക്ക് വന്നിറങ്ങി. അന്ന് നവീന്‍ കുമാര്‍ ഗൗഡയായിരുന്ന ആ കൊച്ചുപയ്യന്‍ ഇന്ന് ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന താരമാണ്.

ഒരു സമയത്ത് ഏറെ പിന്നിലായിരുന്ന കന്നട സിനിമ വ്യവസായത്തിന്‍റെ തലവരമാറ്റിയെഴുതിയ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡിന്‍റെ രക്തരൂഷിതമായ കഥപറഞ്ഞ കെജിഎഫിലെ നായകന്‍ യാഷ്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെജിഎഫ് ചാപ്റ്റര്‍ 1, ചാപ്റ്റര്‍ 2 ഭാഗങ്ങളില്‍ റോക്കി ഭായ് എന്ന നായകനെ അവതരിപ്പിച്ച് ഇന്ത്യയൊട്ടാകെ ആരാധകരെ നേടിയ യാഷ് ഇന്ന് കന്നട സിനിമയിലെ മുടിചൂടാ മന്നന്‍ ആണ്.

അഭിനയ മോഹം തലക്ക് പിടിച്ച് ആദ്യം ക്യാമറക്ക് പിന്നിലാണ് ജോലി ചെയ്തു തുടങ്ങിയത്, അങ്ങനെ ജോലി ചെയ്യവേ ആദ്യം ലഭിച്ച പ്രതിഫലം 50 രൂപ ആയിരുന്നു, അതൊരു തുടക്കം മാത്രമായിരുന്നു, കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനിലെ ഡ്രൈവറായിരുന്ന അരുണ്‍ കുമാര്‍ ഗൗഡയുടെ മകന്‍ ഇന്ന് ഓരോ സിനിമയ്ക്കും 150 കോടിയോളം പ്രതിഫലം വാങ്ങുന്ന മുന്‍നിര നായകനാണ്.

അവിടെ നിന്നും ടെലിവിഷന്‍ സീരിയലില്‍ അഭിനയിക്കാന്‍ അവസരം കിട്ടി. തുടർന്ന് നന്ദ ഗോകുല, പുരുഷ ബില്ലു, പ്രീതി ഇല്ലാ മേലെ തുടങ്ങിയ നിരവധി ടിവി പരമ്പരകളിൽ അഭിനയിച്ചു. സീരിയലുകളിൽ പ്രവർത്തിക്കുമ്പോൾ, ആ സമയത്ത് 500 രൂപ ആയിരുന്നു പ്രതിഫലം. ഏഴോളം സിനിമകളില്‍ അവസരം വാഗ്ദാനം ചെയ്തെങ്കിലും ആ പ്രോജക്റ്റുകളുടെ തിരക്കഥകൾ നൽകാത്തതിനാൽ യാഷ് അതൊക്കെ നിരസിച്ചു. ഇതൊക്കെ കൊണ്ട് അഹങ്കാരി എന്നൊരു പട്ടവും ഈ പുതുമുഖ നടന് വീണുകിട്ടി.

ശേഷം പ്രിയ ഹാസൻറെ ജംബദ ഹുഡുഗിയിൽ ഒരു സഹകഥാപാത്രത്തിലൂടെ യാഷ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചു.നായകനായി അഭിനയിച്ച ആദ്യ ചിത്രം റോക്കിയാണ്. പക്ഷെ ചിത്രം ബോക്‌സ് ഓഫീസിൽ പരാജയപ്പെട്ടു. റൊമാന്‍റിക് കോമഡി ചിത്രമായ മൊദാലാശാലയുടെ റിലീസിന് ശേഷം യാഷ് തന്‍റെ കരിയറിലെ ആദ്യ ബോക്സ് ഓഫീസ് വിജയം ആസ്വദിച്ചു. ശേഷം 2018ല്‍ പ്രശാന്ത് നീലുമൊത്ത് കെജിഎഫ് എന്ന സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയത് മുതല്‍ യാഷിന്‍റെ തലവരമാറി തുടങ്ങി.

പിന്നീട് നടന്നത് ഒരു ചരിത്രമായിരുന്നു.. ചിത്രത്തിന്‍റെ ഒന്നും രണ്ടും ഭാഗങ്ങള്‍ കന്നടയും തമിഴും തെലുങ്കും കടന്ന് ബോക്സ്ഓഫീസില്‍ ചരിത്രം സൃഷ്ടിച്ചു. കേരളത്തിലും റോക്കി ഭായിക്ക് നിരവധി ആരാധകരുണ്ടായി.തീയറ്ററുകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ കന്നഡ ചിത്രമായി ഇത് മാറി. 150 കോടി രൂപയാണ് യാഷ് ഇപ്പോൾ ചിത്രത്തിനായി ഈടാക്കുന്നതെന്നാണ് റിപ്പോർട്ടുകൾ

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *