വിവാഹ ശേഷം ശാലിനിയെ അഭിനയിക്കാൻ വിടില്ലെന്ന് അജിത്ത് പറഞ്ഞിരുന്നു !

ബാലതാരമായി സിനിമയിൽ എത്തി ഒരു സമയത്ത് മലയാള സിനിമയുടെ എല്ലാമായിരുന്ന അഭിനേത്രിയായിരുന്നു ശാലിനി, നായികയായി വളരെ കുറച്ച് സിനിമകൾ മാത്രമേ ശാലിനി ചെയ്തിരുന്നു എങ്കിലും അതിലം മികച്ച കഥാപാത്രങ്ങളായിരുന്നു. ശേഷം തമിഴിലേക്ക് എത്തിയ ശാലിനി അജിത്തുമായി പ്രണയത്തിലാവുകയും വിവാഹത്തോടെ സിനിമ ഉപേക്ഷിക്കുകയുമായിരുന്നു. ഇപ്പോഴിതാ നടൻ അജിത്തിനെ കുറിച്ചും ശാലിനിയെ കുറിച്ചും നടി റെജീന  പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.

അജിത്തും റെജീനയും ഒരുമിച്ച് വിടാവുയർച്ചി എന്ന ഏറ്റവും പുതിയ ചിത്രത്തിൽ അഭിനയിച്ചിരുന്നു. ആ വാക്കുകൾ ഇങ്ങനെ, ഷൂട്ടിം​ഗിൽ അജിത്ത് സർ നന്നായി സഹകരിച്ചു. സീനിൽ ഇങ്ങനെ വെക്കുമെന്നൊക്കെ നിങ്ങൾ എന്ത് വേണമെങ്കിലും ചെയ്യൂ നമുക്ക് നോക്കാമെന്ന് അദ്ദേഹം പറഞ്ഞു. നമ്മളെ കംഫർട്ടബിളാക്കുന്ന ആക്ടേർസിനൊപ്പം വർക്ക് ചെയ്യുന്നത് നല്ല അനുഭവമാണെന്നും രജിന പറയുന്നു. തന്റെ കാർ റേസിം​ഗിനെക്കുറിച്ചെല്ലാം അദ്ദേഹമെന്നോട് സംസാരിക്കുമായിരുന്നു. ഈ പ്രായത്തിൽ ഇതെല്ലാം ചെയ്യുന്നത് കാണുന്നത് പ്രചോദനമാണെന്നും റെജീന പറഞ്ഞു.

അതുപോലെ അജിത് ശാലിനി ദാമ്പത്യ ജീവിതത്തെ കുറിച്ചും അവർ സംസാരിച്ചു, അജിത്ത് സാറിനോട് കുടുംബത്തെക്കുറിച്ചും റിലേഷൻഷിപ്പിനെക്കുറിച്ചുമെല്ലാം ഞാൻ‌ സംസാരിച്ചിട്ടുണ്ട്. പിന്തുണയ്ക്കുന്ന പങ്കാളിയെ ലഭിക്കണമെന്ന ആ​ഗ്രഹം എല്ലാവർക്കുമുണ്ട്. അവരുടെ റിലേഷൻഷിപ്പിനെ കാണുന്നതിനപ്പുറം പ്രശസ്തരായ ആളുകളുടെ പങ്കാളികളെ ഞാൻ അഭിനന്ദിക്കുന്നു. സ്പോർട്സിലായാലും മീ‍ഡിയയിലായും ബിസിനസിനായാലും വലിയ ലക്ഷ്യങ്ങൾ നേടുന്ന പങ്കാളിയുണ്ടാകുമ്പോൾ വലിയ ലക്ഷ്യങ്ങളുള്ള സ്ത്രീ പങ്കാളിയെ പിന്തുണയ്ക്കുകയും തന്റെ ലക്ഷ്യങ്ങളിൽ നിന്ന് ഒരടി പിന്നിലേക്ക് പോകുകയും ചെയ്യുന്നത് വളരെ വലിയ കാര്യമാണ്.

ഇവിടെ ഇവരുടെ കാര്യത്തിൽ അജിത്ത് സാറിന് വേണ്ടി ശാലിനി മാം അങ്ങനെയൊരു വ്യക്തിയായത് മനോഹരമാണ്. അത് അത്ര എളുപ്പമല്ല. എല്ലാവർക്കും സാധിച്ചെന്ന് വരില്ല.. അവരുടെ ഈ​ഗോ മാറ്റിവെക്കേണ്ടി വരും. തീർച്ചയായും അത് എളുപ്പമുള്ള കാര്യമല്ലെന്ന് റെജീന കസാന്ദ്ര അഭിപ്രായപ്പെട്ടു. ശാലിനി സിനിമാ രം​ഗത്ത് നിന്ന് വിട്ടു നിന്നതുൾപ്പെടെയാണ് റെജീന ചൂണ്ടിക്കാണിച്ചത്.

ശാലിനി സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് അജിത്തിനെ വിവാഹം കഴിക്കുന്നത്. കരിയറിൽ തുടരാൻ ശാലിനിക്ക് താൽപര്യമുണ്ടായിരുന്നില്ല. ഭാര്യ അഭിനയിക്കുന്നത് അജിത്തിനും ഇഷ്ടമായിരുന്നില്ല. വിവാഹ ശേഷം ശാലിനിയെ അഭിനയിക്കാൻ വിടില്ലെന്ന് അജിത്ത് പറഞ്ഞിരുന്നെന്ന് ഒരിക്കൽ സംവിധായകൻ കമൽ പറഞ്ഞിട്ടുണ്ട്. അന്ന് നിറം സിനിമയുടെ തമിഴ് റീമേക്കിന്റെ ഷൂട്ടിം​ഗ് നടക്കുകയാണ്. ഷൂട്ടിം​ഗ് വേ​ഗം തീർക്കണം, വിവാഹ ശേഷം ശാലിനിയെ ഈ സിനിമയിലേക്ക് അഭിനയിക്കാൻ വിടില്ലെന്നാണ് അജിത്ത് പറഞ്ഞത്. നായകൻ പ്രശാന്തുമായി അജിത്തിനുണ്ടായിരുന്ന ഈ​ഗോ പ്രശ്നമായിരുന്നു കാരണമെന്ന് കരുതുന്നെന്നും കമൽ തുറന്ന് പറഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *