ശാലിനി ഭാഗ്യവതിയാണ്, അവർ ഇപ്പോഴും പ്രണയിച്ചുകൊണ്ടിരിക്കുകയാണ് ! അദ്ദേഹത്തെ പോലെ ഇത്രയും ഒരു നല്ല മനസുള്ള ഒരു മനുഷ്യനെ ഞാൻ വേറെ കണ്ടിട്ടില്ല.. മഞ്ജു വാര്യർ

ഇന്ന് തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള താര ജോഡികളാണ് ശാലിനിയും അജിത്തും. അടുത്തിടെ ഇവരെ കുറിച്ച് മഞ്ജു വാര്യർ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, അദ്ദേഹത്തെ പോലെ ഇത്രയും ഒരു നല്ല മനസുള്ള ഒരു മനുഷ്യനെ ഞാൻ വേറെ കണ്ടിട്ടില്ല. മനസ്സിൽ ഒന്ന് വെച്ച് പുറത്ത് മറ്റൊന്ന് ചെയ്യുന്ന പ്രകൃതക്കാരനല്ല അദ്ദേഹം.

സിനിമ ചെയ്യുന്ന സമയത്ത് അതിൽ  സ്റ്റണ്ട് സീക്വൻസ് ചെയ്യുമ്പോൾ കൂടെ അഭിനയിക്കുന്ന ജൂനിയേഴ്സ് വരെ സേഫ് ആയിട്ടാണോ സ്റ്റണ്ട് ചെയ്യുന്നതെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തുന്ന നടനാണ് അജിത്തെന്നാണ് മഞ്ജു വാര്യർ പറയുന്നത്. ‘അജിത്ത് സാറിലെ നടനെക്കാളും അദ്ദേഹത്തിലെ വ്യക്തിയോടാണ് ആളുകൾക്ക് കൂടുതൾ സ്നേഹം. നല്ല ആളാണ് അജിത്ത് സാറാന്നെന്ന് നേരത്തെ കേട്ടിരുന്നു. അദ്ദേഹത്തോടൊപ്പം കുറച്ച് സമയം ചെലവഴിച്ചത് തുനിവിന്റെ ഷൂട്ടിങ് സമത്താണ്..

എത്ര നല്ല മനുഷ്യനാണ്, ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ് അദ്ദേഹത്തെ അവിടെ ചെന്ന് കാണണമെന്ന് കരുതിയപ്പോഴാണ് അതിരാവിലെ തന്നെ അദ്ദേഹം എന്നെ കാണാനായി എത്തിയത്. നമ്മൾ കണ്ട് പഠിക്കേണ്ട ഒരുപാട് കാര്യങ്ങൾ അദ്ദേ​ഹത്തിലുണ്ട്. പതിനെട്ട് വയസിൽ അദ്ദേഹം ബൈക്ക് റേസിങ് തുടങ്ങിയതാണ്. അജിത്ത് സാറിനൊപ്പം റൈഡിന് പോയപ്പോൾ അദ്ദേഹമാണ് കോസ്റ്റ്യൂമറോട് എന്റെ അളവ് ചോദിച്ച് മനസിലാക്കി സേഫ്റ്റിക്ക് വേണ്ടി റൈഡിങ് ​ഗിയറും സേഫ്റ്റി​ ​ഗിയർ, ഷൂസ്, ഹെൽമെറ്റ് എല്ലാം അദ്ദേഹം ഉപയോ​ഗിക്കുന്ന അതേ നിലവാരത്തിലുള്ളത് എനിക്ക് വേണ്ടി റെഡിയാക്കി വെച്ചിരുന്നത്.

അദ്ദേഹത്തിനൊപ്പം അങ്ങനെയൊരു റൈഡ് പോകാൻ കഴിഞ്ഞത് തന്നെ വളരെ സന്തോഷമാണ്, ആ ബൈക്ക് ട്രിപ്പ് ഞാൻ ഒരിക്കലും മറക്കില്ല, അജിത്ത് സാറിന് ചെയ്യാൻ ഏറ്റവും ഇഷ്ടമുള്ള കാര്യം അടുത്ത് നിന്ന് കാണാൻ പറ്റിയത് തന്നെ വലിയ കാര്യമാണ്. റൈഡേഴ്സ് തമ്മിലുള്ള കോൺവർസേഷൻ കാണാൻ നല്ല രസമാണ്. നാൽപത്തിയഞ്ച് കിലോമീറ്ററോളം നിന്നാണ് ബൈക്ക് ഓടിച്ചത്. ഇരുന്നാൽ നടുവേദന ആകും. ഈ ഒരു യാത്രകൊണ്ട് ഞാനിപ്പോൾ ബൈക്ക് സീരിയസായി എടുത്തിരിക്കുകയാണ്. ചെറിയ ദൂരമാണെങ്കിൽ പോലും ഹെൽമെറ്റും മറ്റ് സേഫ്റ്റി സാധനങ്ങളും ധരിക്കുമെന്ന് അദ്ദേഹം എന്നെ കൊണ്ട് സത്യം ചെയ്യിപ്പിച്ചിട്ടുണ്ട്.

പിന്നെ അദ്ദേഹത്തിന്റെ കുടുംബം, ശാലിനിയും ഞാനും വർഷങ്ങളായുള്ള സൗഹൃദമുണ്ട്, ഞങ്ങൾ മിക്കപ്പോഴും മെസേജ് അയക്കാറുണ്ട്. ശാലിനി വളരെ ഭാഗ്യം ചെയ്ത കുട്ടിയാണ്, അവർ ഇപ്പോഴും പ്രണയിച്ചുകൊണ്ടിരിക്കുകയാണ്, നല്ലൊരു കുടുംബമുണ്ട്, സന്തോഷമുണ്ട് സമാധാനമുണ്ട്, അവർ ഇരുവരും പരസ്പരം ബഹുമാനിക്കുന്നവരാണ് എന്നും മഞ്ജു പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *