
സർക്കാർ ഇട്ട ഭൂരിഭാഗം പൈപ്പുകളിൽ നിന്ന് വരുന്നത് കാറ്റ് ! ആ കാറ്റിന് 12000 രൂപ പാവം പിടിച്ചവർ അടയ്ക്കേണ്ടതില്ല ! ഗണേഷ്
നടനും അതിലുപരി ജനപ്രതിനിധി കൂടിയായ കെബി ഗണേഷ് കുമാറിന് വലിയ സ്വീകാര്യതയാണ് പൊതു സമൂഹത്തിൽ ഉള്ളത്, അധികാരത്തിൽ ഇരിക്കുമ്പോൾ തന്നെ തന്റെ സർക്കാരിനെ വിമർശിച്ച് പലപ്പോഴും അദ്ദേഹം കൈയ്യടി നേടിയിട്ടുണ്ട്, അത്തരത്തിൽ അദ്ദേഹം എം എൽ എ ആയിരുന്ന സമയത്ത് സർക്കാർ ജലവിതരണത്തിൽ പരാജയപെട്ടു എന്ന് പറഞ്ഞത് വളരെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ഈ വരൾച്ചയിൽ പല സ്ഥലങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ആ പഴയ വീഡിയോ വൈറലായി മാറുകയാണ്. സാധാരണക്കാരുടെ പ്രശ്നങ്ങൾക്കാണ് അദ്ദേഹം എപ്പോഴും കൂടുതൽ പ്രാധാന്യം നൽകുന്നത്, അത് തന്നെയാണ് അദ്ദേഹത്തെ കൂടുതൽ ജനപ്രിയനാക്കുന്നത്. കേരള വാട്ടർ അതോറിറ്റിയെ രൂക്ഷമായി വിമര്ശിച്ചിരിക്കുകയാണ് ഗണേഷ് കുമാർ.
വീഡിയോയിലെ അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, പൊതുജനങ്ങൾക്ക് കിട്ടിയ കുടിവെള്ള പൈപ്പുകളിൽ ഭൂരിഭാഗം പൈപ്പുകളിലും കാറ്റാണ് ലഭിക്കുന്നത്, അങ്ങനെ കാറ്റ് വരുന്ന പല വീടുകളുലും റീഡിങ്ങിന് വരുന്നവർ വലിയ തുകകൾ എഴുതി ഇട്ടിട്ട് പോകുകയാണ് എന്നും, ഇത് ശെരിയായ കാര്യമാണോ എന്നും അദ്ദേഹം ചോദിക്കുന്നു, അന്നന്നത്തെ അന്നത്തിന് വേണ്ടി കഷ്ടപ്പെടുന്ന പാവങ്ങളുടെ വീട്ടിൽ പൈപ്പും വെച്ച് കൊടുത്തിട്ട് അതിൽ നിന്നും വരുന്ന കാറ്റിന് പതിനായിരങ്ങൾ ബില്ല് അടക്കാൻ പറ്റില്ല. റീഡിങ്ങിന് വരുന്നവർക്ക് കൃത്യമായ ട്രെയിനിങ് നൽകണം.

പൈപ്പിൽ നിന്നും തൊട്ടിയിൽ വെള്ളം കോരുന്ന ഒരു വീട്ടിൽ രണ്ടു മാസത്തേക്ക് പതിനാലായിരം രൂപ ബില്ല് വരുന്ന രീതിയിൽ വെള്ളം എടുക്കും എന്ന് തോന്നാനും മാത്രം ബുദ്ധി ഉള്ളവരാണോ ഈ റീഡിങ്ങിന് നടക്കുന്നത്. പോന്നവന്റെ തലക്ക് ഒരു വെളിവ് വേണ്ടേ.. അവൻ ആ ബില്ല് കൊടുക്കുന്നത് ആർക്കാണ് വെറും പാവപെട്ടവർക്കാണ്, ആ വീട്ടിൽ ഒരു പൈപ്പ് പോലും ഇല്ല, അറ്റാച്ചിട് ബാത്ത് റൂം ഇല്ല, അപ്പോൾ തന്നെ സാമാന്യ ബോധമുള്ള ആൾക്ക് ഇത്രയും വലിയ തുകയുള്ള ബില്ല് ആ പാവങ്ങൾക്ക് കൊടുക്കാൻ ഒരു ബോധവും ഇല്ലാത്തവനാണോ ഈ റീഡിങ്ങിന് പോകുന്നത് എന്നും ഗണേഷ് കുമാർ വിമർശിച്ചു.
പഴയ, പൊടിപിടിച്ച, മീറ്ററുകളാണ് കൂടുതലും, അതിലെ ഒരു സംഖ്യാ അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ തന്നെ ബിൽ തുക മാറും, അതൊക്കെ കൃത്യമായി തന്നെ നോക്കി വേണം ബില്ലുകൾ എഴുതാൻ, റീഡിങ്ങിന് പോകുന്നവർക്ക് കൃത്യമായ ട്രെയിനിങ് നൽകണം, അതുപോലെ മാന്യമായി പെരുമാറാനും പറയണം. പറ്റില്ല എന്ന് പറയുന്നവരെ മാറ്റി വേറെ ആളുകളെ എടുക്കുക, 12000 രൂപ ഒരുമിച്ച് കണ്ടിട്ട് പോലുമില്ലാത്തവന്റെ വീട്ടിൽ പോയി ഈ തുക എഴുതി കൊടുക്കാൻ മനസ് വന്നല്ലോ എന്നും അദ്ദേഹം പറയുന്നു. ഗണേഷ് കുമാറിന് വലിയ കൈയ്യടിയാണ് ലഭിക്കുന്നത്, ഏതായാലും ഇത് വളരെ പ്രാധാന്യം ഏറിയ ഒരു വിഷയം ആണെന്നും ഇന്ന് കേരളത്തിലെ മിക്ക വീടുകളിലും അനുഭവിക്കുന്ന ഒരു പ്രശ്നമാണെന്നും സാധാരണ ജനങ്ങൾ കമന്റ് ചെയ്യുന്നു.
Leave a Reply